സദ്ഗുരു ശ്രീഅനിരുദ്ധന്റെ ഭാവവിശ്വത്തിൽ നിന്ന് - പാർവതീമാതാവിന്റെ നവദുർഗ്ഗാ സ്വരൂപങ്ങളെക്കുറിച്ചുള്ള പരിചയം – ഭാഗം 12
സന്ദർഭം - സദ്‌ഗുരു ശ്രീ അനിരുദ്ധ ബാപുവിന്റെ ദൈനിക ‘പ്രത്യക്ഷ’യിൽ പ്രസിദ്ധീകരിച്ച 'തുളസിപത്രം' ഈ അഗ്രലേഖമാലയുടെ, അഗ്രലേഖ ക്രമാങ്കങ്ങൾ 1402 , 1403 .
സദ്ഗുരു ശ്രീഅനിരുദ്ധ ബാപു തുളസിപത്രം - 1402 എന്ന മുഖപ്രസംഗത്തിൽ എഴുതുന്നു,
ബ്രഹ്മവാദിനി ലോപാമുദ്ര, കൈലാസത്തിൻ്റെ ഭൂമിയിൽ നിന്ന് എട്ട് അംഗുലം ഉയരത്തിൽ നിന്നിരുന്ന, ഒമ്പതാമത്തെ നവദുർഗ്ഗയായ സിദ്ധിദാത്രിയുടെ പാദങ്ങളിൽ, തൻ്റെ ശിരസ്സു വെച്ചു. തുടർന്ന്, ഭഗവാൻ ത്രിവിക്രമനെയും ആദിമാതാവിനെയും സാഷ്ടാംഗം പ്രണമിച്ചശേഷം, ബ്രഹ്മവാദിനി ലോപാമുദ്ര തനിക്ക് പകരം വന്ന് സംസാരിക്കാനായി ബ്രഹ്മർഷി യാജ്ഞവൽക്യനോട് അപേക്ഷിച്ചു.
ബ്രഹ്മർഷി യാജ്ഞവൽക്യൻ, ആദിമാതാവിൻ്റെ അനുവാദം വാങ്ങി മുന്നോട്ട് വന്ന് സംസാരിക്കാൻ തുടങ്ങി, “ഹേ ഇവിടെ സന്നിഹിതരായ എല്ലാ മുതിർന്നവരും, ശ്രേഷ്ഠരുമായ ഭക്തരെ! മുതിർന്ന ബ്രഹ്മവാദിനിയായ ലോപാമുദ്ര, അടുത്ത ഭാഗം വിവരിക്കാനുളള ചുമതല എന്നെ ഏൽപ്പിച്ചു, ഇതിൽ ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു. കാരണം, അവരിലൂടെയാണ് എനിക്ക്, മഹാഗൗരിയിൽ നിന്ന് സിദ്ധിദാത്രിയിലേക്കുളള ഈ യാത്രയ്ക്ക് സാക്ഷിയാകാൻ കഴിഞ്ഞത്.
പാർവ്വതിയുടെ ‘മഹാഗൗരി’ സ്വരൂപം, ഘനപ്രാണ ഗണപതിക്ക് ജന്മം നൽകിയ ശേഷം, അവർ ഇപ്പോൾ, അനായാസമായി മുഴുവൻ ലോകത്തിന്റെയും ഘനപ്രാണൻ്റെ (ജീവശക്തിയുടെ) മാതാവായി മാറി."
അതായത്, ‘മഹാഗൗരി’ രൂപത്തിൽ ഈ ഭക്തമാതാവായ പാർവ്വതി, പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിലും, അതിൽ നിലനിൽക്കുന്നതിലും, അതിൽ മാറിക്കൊണ്ടിരിക്കുന്നതുമായ എല്ലാത്തരം അണുക്കളിലെയും, പ്രവർത്തനശക്തിയും സ്വാധീനശക്തിയുമായി.
അതായത്, മനുഷ്യൻ കഴിക്കുന്ന ഭക്ഷണത്തിലെ ശക്തി അവർ തന്നെയാണ്.
മനുഷ്യൻ ചെയ്യുന്ന ഭക്തിയിലെ ശക്തിയും അവർ തന്നെയാണ്.
മനുഷ്യൻ ചിന്തിക്കുന്ന ഓരോ ചിന്തയിലെയും, ഊർജ്ജവും അവർ തന്നെയാണ് (എന്നാൽ ‘ദുഷിച്ച ചിന്തകളുടെ ഊർജ്ജം’ എന്ന നിലയിൽ അവരുടെ അസ്തിത്വം ഒരിക്കലുമില്ല, മറിച്ച്, ദുഷിച്ച ചിന്തകളുടെ ശക്തിയെന്നാൽ പാർവ്വതിയുടെ ശക്തിയുടെ അഭാവമാണ്)
ഇതേ കാര്യം, മനുഷ്യൻ്റെ ആചാരങ്ങളുടെയും, ജീവിതരീതിയുടെയും കാര്യത്തിലും ബാധകമാണ്.
അതുപോലെ, മനുഷ്യൻ കണ്ണുകൊണ്ട് കാണുന്നതും, കാതുകൊണ്ട് കേൾക്കുന്നതും, മൂക്കുകൊണ്ട് മണക്കുന്നതും, ചർമ്മം കൊണ്ട് സ്പർശമറിയുന്നതും, നാക്കുകൊണ്ട് രുചിക്കുന്നതുമായ ഈ എല്ലാ അനുഭവങ്ങളും, ഓർമ്മകളായി മനുഷ്യൻ്റെ മനസ്സിൽ ശേഖരിക്കപ്പെടുന്നു.
പക്ഷേ, അതിലും ‘പവിത്രവും’ ‘അപവിത്രവും’ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്. പവിത്രമായ ഗന്ധത്തിൻ്റെയും, സ്പർശത്തിൻ്റെയും ശക്തി പാർവ്വതിയുടേതാണ്. എന്നാൽ, അപവിത്രമായ ഗന്ധത്തിൻ്റെയും, രുചിയുടെയും, സ്പർശത്തിൻ്റെയും ശക്തിയെന്നാൽ, പാർവ്വതിയുടെ ശക്തിയുടെ അഭാവമാണ്.
അതുകൊണ്ടാണ്, മനുഷ്യൻ തൻ്റെ കർമ്മസ്വാതന്ത്ര്യം ഉപയോഗിച്ച് തെറ്റായ കാര്യങ്ങൾ ചെയ്യുമ്പോൾ, വൃത്രാസുരൻ (Vṛtrāsuran). ജനിച്ചുകൊണ്ടിരിക്കുന്നത് - ചിലപ്പോൾ, സ്വന്തം ജീവിതത്തിൽ മാത്രം അല്ലെങ്കിൽ ചിലപ്പോൾ, സമൂഹജീവിതത്തിൽ മൊത്തത്തിൽ.
ഇങ്ങനെയുളള ഈ പാർവ്വതി ‘സ്കന്ദമാതാവും’, ‘ഗണേശമാതാവും’ ആയി ‘മഹാഗൗരി’ ആയ ഉടൻ തന്നെ, അവർ അതീവ ഉത്സാഹത്തോടെ, എല്ലാ കോണുകളിലുമുള്ള എല്ലാവർക്കും, നല്ല ദ്രവ്യശക്തിയും (വസ്തുശക്തി), പ്രവർത്തനശക്തിയും, അതുപോലെ ഘനപ്രാണനും അതായത് പ്രവർത്തനബലവും, പ്രവർത്തനസ്വാധീനവും ലഭിക്കുന്നതിനുവേണ്ടി, പലതരം പരീക്ഷണങ്ങൾ ചെയ്യാൻ തുടങ്ങി.
ശിവശങ്കരൻ, തൻ്റെ പ്രിയപ്പെട്ട ഭാര്യയുടെ ഈ കാരുണ്യപ്രവർത്തി കണ്ട്, അതീവ സംതൃപ്തനും, ആനന്ദപൂർണ്ണനുമായി.
അദ്ദേഹം, അവരുടെ ഈ പ്രവർത്തനത്തോടൊപ്പം, ആദിമാതാവിൻ്റെ പ്രേരണയാൽ സ്വയം ചേർന്നു.
‘അർദ്ധനാരീനടനീശ്വരൻ’ എന്ന രൂപം സൃഷ്ടിച്ചതിനു പിന്നിൽ, ഈ പ്രവർത്തനവും ഒരു പ്രധാന പ്രചോദനമായിരുന്നു.
ഇങ്ങനെ, ‘മഹാഗൗരി’ സ്വരൂപം ശിവനുമായി ‘വേർപാടുകളെയും-ഏകത്വത്തെയും’ അതിക്രമിച്ച് ഒന്നായപ്പോൾ, ആദിമാതാവ് ആ ‘മഹാഗൗരി’ എന്ന മൂലരൂപത്തെ, തൻ്റെ തേജസ്സുകൊണ്ട് അഭിഷേകം ചെയ്തു.
അവരെ, അതീവ സ്നേഹത്തോടെയും, വാത്സല്യത്തോടെയും, കൗതുകത്തോടെയും തൻ്റെ ആലിംഗനത്തിലാക്കി.
ആ സമയത്ത്, മഹാഗൗരിയുടെ മൂന്ന് പുത്രന്മാരും, അവരുടെ വസ്ത്രത്തിൻ്റെ അറ്റം പിടിച്ചുകൊണ്ട് നിന്നിരുന്നു - രണ്ട് വശത്തും ഗണപതിയും, സ്കന്ദനും, പിന്നിൽ ജ്യേഷ്ഠപുത്രനായ വീരഭദ്രനും;
പരമശിവനാണെങ്കിൽ അവരുമായി ചേർന്നിരിക്കുകയായിരുന്നു.
ഏത് നിമിഷത്തിലാണോ ആദിമാതാ ചണ്ഡിക തൻ്റെ അധരങ്ങൾ കൊണ്ട് മകളുടെ ശിരസ്സിൽ ചുംബിച്ചത്, ആ നിമിഷത്തിൽ ‘സർവ്വശക്തിസമന്വിതാ’, ‘സർവ്വസദ്ധിപ്രസവിണി’, ‘സർവ്വകാരണകാരിണി’ എന്നീ ആദിമാതാവിൻ്റെ മൂന്നു തത്ത്വങ്ങളും, പാർവ്വതിയിലേക്ക് പ്രവഹിച്ചു.
അതിൽ നിന്ന്, ഒമ്പതാമത്തെ നവദുർഗ്ഗയായ ‘സിദ്ധിദാത്രി’ അവതരിച്ചു. ആദിമാതാ ചണ്ഡികയുടെ മഹാസിദ്ധേശ്വരി, കല്പനാരഹിതാ, സിദ്ധേശ്വരി, ചിദഗ്നികുണ്ഡസംഭൂതാ, ലലിതാംബിക എന്നീ സ്വരൂപങ്ങളുമായി, അവരുടെ ഏകത്വം സ്ഥാപിക്കപ്പെട്ടു.
അതുകൊണ്ടാണ്, പാർവ്വതിയുടെ ജീവിതയാത്രയിലെ ഈ ഒമ്പതാമത്തെ ഘട്ടം, ഇപ്പോൾ ശാശ്വതമായി മാറിയത്, അവർ സ്വയം ശാശ്വതയും ആയിത്തീർന്നു.
ഹേ ഇവിടെ സന്നിഹിതരായ ആപ്തഗണങ്ങളെ! ഘനപ്രാണ ഗണപതിയുടെ ജനനത്തിനു വളരെ മുൻപ് തന്നെ, ഞാൻ ‘മാധ്യാഹ്നനന്ദി’യായി ശിവൻ്റെ സേവനത്തിലുണ്ടായിരുന്നു. എന്നാൽ, ഈ മഹാഗണപതിയുടെ ജനനസമയമെത്തിയപ്പോൾ, പരമശിവൻ
‘പ്രാതർ-നന്ദിയെ’യും കൂട്ടി തപസ്സിനു പോവുകയും, എന്നെ പാർവ്വതിയുടെ സേവകനായി നിർത്തുകയും ചെയ്തു.
അതുകൊണ്ടാണ്, മഹാഗണപതിയുടെ ജനനശേഷം, പാർവ്വതി തൻ്റെ കാര്യങ്ങൾ തുടങ്ങിയപ്പോൾ, എന്നെ തൻ്റെ പ്രധാന സഹായിയായി തിരഞ്ഞെടുത്തത്.
അവർ എന്നെ ‘സഹായി’ എന്ന് വിളിച്ചിരുന്നു, പക്ഷേ ഞാൻ ‘സേവകൻ’ തന്നെയായിരുന്നു. മൂന്ന് പുത്രന്മാരെയും കൂട്ടി, ശിവനും പാർവ്വതിയും ആദിമാതാവിനെ ഒറ്റയ്ക്ക് കാണാൻ മണിദ്വീപിലേക്ക് പോയപ്പോൾ പോലും, ഈ ശിവപഞ്ചായതനത്തിൻ്റെ വാഹനമായി, എന്നെത്തന്നെയാണ് ശിവനും പാർവ്വതിയും തിരഞ്ഞെടുത്തത്.
അതുകൊണ്ടാണ്, ഞാൻ സിദ്ധിദാത്രിയുടെ അവതാരസ്ഥിതി നേരിൽ കണ്ട ഒരേയൊരു ഭാഗ്യശാലിയായ ഭക്തനായത്.
ഹേ എല്ലാ ഭക്തജനങ്ങളേ ! രണ്ട് നവരാത്രികളിലും, ഈ നവദുർഗ്ഗാ മന്ത്രമാലയോടുകൂടി പൂജ ചെയ്ത് ആദിമാതാ ചണ്ഡികയുടെ അനുഗ്രഹം നേടുക. കാരണം, ഈ നവദുർഗ്ഗയായ സിദ്ധിദാത്രി, അങ്ങനെയുളള ഭക്തരെ എപ്പോഴും തൻ്റെ അഭയമുദ്രയുടെ തണലിൽത്തന്നെ സൂക്ഷിക്കുന്നു.
ഇത് അവരുടെ രഹസ്യപ്രവർത്തനമാണ്. ഞാൻ ഇന്ന്, ആദ്യമായി ദേവാധിദേവൻ ത്രിവിക്രമൻ്റെ അനുമതിയോടെ, ഭക്തരുടെ ലോകത്തിനുവേണ്ടി ഇത് വെളിപ്പെടുത്തുകയാണ്.”
ബാപു തുടർന്ന് തുളസിപത്രം - 1403 എന്ന മുഖപ്രസംഗത്തിൽ എഴുതുന്നു,
ബ്രഹ്മർഷി യാജ്ഞവൽക്യൻ, ഈ മനോഹരമായ രഹസ്യം വെളിപ്പെടുത്തിയതിന് ശേഷം, അവിടെയുണ്ടായിരുന്ന എല്ലാവർക്കും ഒമ്പതാമത്തെ നവദുർഗ്ഗയായ സിദ്ധിദാത്രിയുടെ പാദങ്ങളിൽ ശിരസ്സുവെക്കാൻ, അതിയായ ആഗ്രഹവും, താൽപ്പര്യവും ഉണ്ടായി. പക്ഷേ, ആരും മുന്നോട്ട് വന്ന് അങ്ങനെയൊരഭ്യർത്ഥന നടത്താൻ ധൈര്യപ്പെട്ടില്ല.
അതിനും ഒരു കാരണമുണ്ടായിരുന്നു.
കാരണം, ആദിമാതാവും ത്രിവിക്രമനും ഉൾപ്പെടെ, മറ്റ് എല്ലാ നവദുർഗ്ഗകളും കൈലാസത്തിലെ ഭൂമിയിൽ പാദം വെച്ച് നിന്നിരുന്നു.
അതായത്, എല്ലാവരുടെയും പാദങ്ങൾ കൈലാസത്തിൻ്റെ ഭൂമിയിലായിരുന്നു.
എന്നാൽ, ഈ സിദ്ധിദാത്രി മാത്രമാണ് കൈലാസത്തിലെ ഭൂമിയിൽ നിന്ന്, എട്ട് അംഗുലം മുകളിൽ നിന്നിരുന്ന ഒരേയൊരു നവദുർഗ്ഗ.
ഇതിനു പിന്നിലുളള രഹസ്യം ഇപ്പോഴും മനസ്സിലാകാത്തതുകൊണ്ട്, ‘എങ്ങനെ അഭ്യർത്ഥിക്കണം’ എന്ന ചോദ്യം ഉണ്ടാകുന്നത് സ്വാഭാവികമായിരുന്നു.
എന്നാൽ, ഒടുവിൽ സഹിക്കാനാവാതെ, ബ്രഹ്മർഷി അഗസ്ത്യൻ്റെയും, ബ്രഹ്മർഷി കശ്യപൻ്റെയും പേരക്കുട്ടി(പേര് ത്തി) അഹല്യ, ഭർത്താവായ ബ്രഹ്മർഷി ഗൗതമൻ്റെ അനുവാദത്തോടെ, വിനയപൂർവ്വം മുന്നോട്ട് വന്നു. അവർ രണ്ട് കൈകളും കൂപ്പി, ബ്രഹ്മർഷി യാജ്ഞവൽക്യനോട് ചോദിച്ചു, “ഹേ നിത്യഗുരു ബ്രഹ്മർഷി യാജ്ഞവൽക്യാ! ഞങ്ങളുടെയെല്ലാം മനസ്സിൽ യഥാർത്ഥത്തിൽ ഒമ്പത് നവദുർഗ്ഗകളെയും പ്രണമിക്കാനുണ്ട്. പക്ഷേ, ആദിമാതാവിൻ്റെ അടുത്തായി കണ്ടിരുന്ന ആദ്യത്തെ എട്ട് നവദുർഗ്ഗകളും, ഇപ്പോൾ അപ്രത്യക്ഷരായിരിക്കുന്നു. അതേസമയം, ഒമ്പതാമത്തെ നവദുർഗ്ഗയായ സിദ്ധിദാത്രി, തൻ്റെ കൈയിലുള്ള സ്വർണ്ണതാമരക്കുട, ആദിമാതാവിൻ്റെ ശിരസ്സിൽ വായുവിൽ നിർത്തി(ഒരു താങ്ങും ഇല്ലാതെ), മുന്നോട്ട് വന്ന് നിൽക്കുകയാണ്.
ഞങ്ങൾക്ക് എല്ലാവർക്കും, അവരുടെ പാദങ്ങളിൽ ശിരസ്സുവെക്കണം. പക്ഷേ, ഇവരുടെ കൈയിലുള്ള സ്വർണ്ണതാമരക്കുടയും ആദിമാതാവിൻ്റെ ശിരസ്സിൽ വായുവിലാണ്. ഇവരുടെ സ്വന്തം പാദങ്ങളും, കൈലാസത്തിലെ ഭൂമിയെ ഒട്ടും സ്പർശിക്കാതെ വായുവിൽത്തന്നെയാണ്.
ഇതെല്ലാം കണ്ടിട്ട്, ഇവരുടെ പാദസ്പർശം ചോദിക്കണമോ വേണ്ടയോ, എന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. ഇപ്പോൾ നിങ്ങൾ ദയവായി ഞങ്ങളെ നയിക്കണം.”
ബ്രഹ്മർഷി യാജ്ഞവൽക്യൻ, അതീവ കൗതുകത്തോടെ അഹല്യയെ നോക്കി പറഞ്ഞു, “ഹേ മഹാമതിയായ അഹല്യേ! നിന്നേക്കാൾ തപസ്സിലും, പ്രായത്തിലും, അറിവിലും, വിജ്ഞാനത്തിലും ശ്രേഷ്ഠരായ മഹർഷിമാരും, മഹാമതികളും ചോദിക്കാൻ ധൈര്യപ്പെടാത്ത ചോദ്യങ്ങളാണ്, നീ വളരെ എളുപ്പത്തിൽ ചോദിച്ചത്.
നിൻ്റെ, ഈ നിഷ്കളങ്കമായ സ്വഭാവവും ,നിഷ്കളങ്കമായ പ്രകൃതവും തന്നെയാണ് നിൻ്റെ യഥാർത്ഥ ശക്തികൾ. ഹേ അഹല്യേ!, ഗണപതിയുടെ ജനനശേഷം അദ്ദേഹത്തിൻ്റെ ‘ഘനപ്രാണൻ’ എന്ന നിലയിലുള്ള പ്രവർത്തനം ഉടൻ തന്നെ തുടങ്ങേണ്ടിയിരുന്നു. അതിനുവേണ്ടിത്തന്നെയാണ്, പരമശിവൻ്റെ ദൂതനായും, ശിഷ്യനായും, വാഹനമായും പാർവ്വതി എന്നെ തിരഞ്ഞെടുത്തത്.
എന്നാൽ, എന്നെ തിരഞ്ഞെടുത്തതോടെ, ബുദ്ധിദായകനായ ഗണപതിയുടെ അദ്ധ്യാപനത്തിനുള്ള സൗകര്യവും നോക്കേണ്ടതുണ്ടായിരുന്നു. ഇത് കാരണം, ഞാൻ ചിന്തയിലായി. പതിവുപോലെ ചോദ്യത്തിനുത്തരം ലഭിക്കാനായി, ഞാൻ മൂത്ത സഹോദരിയായ ലോപാമുദ്രയുടെ അടുത്തേക്ക് പോയി.
ലോപാമുദ്ര എൻ്റെ എല്ലാ ചിന്തകളും കേട്ടു. അവർ എന്നോട് പറഞ്ഞു - ‘ഒട്ടും വിഷമിക്കേണ്ട. നിനക്ക് തോന്നുന്ന ചിന്ത പോലും ആദിമാതാവിൻ്റെ പ്രേരണയാണ്.
കാരണം, ഗണപതി ജനിച്ചതിനു ശേഷം ഏത് നിമിഷത്തിലാണോ മഹാഗൗരി ഗണപതിയെ പഠിക്കാനായി നിൻ്റെ കൈയിൽ ഏൽപ്പിക്കുന്നത്, അതേ നിമിഷത്തിൽ നിൻ്റെ ഈ ചിന്ത താനേ ഇല്ലാതാകും -
കാരണം, ഈ ഘനപ്രാണ ഗണപതി തന്നെയാണ് യഥാർത്ഥവും ഏകവുമായ ചിന്താമണി.
അദ്ദേഹത്തിൻ്റെ ഈ ചിന്താമണികാര്യം, നിന്നിൽ നിന്ന് തന്നെ തുടങ്ങും.’
ബ്രഹ്മവാദിനി ലോപാമുദ്ര, ഇങ്ങനെയുളള ഉറപ്പ് നൽകിയത് കൊണ്ടാണ് ഞാൻ ഈ ഉത്തരവാദിത്തം ഏറ്റെടുത്തത്. സിദ്ധിദാത്രിയുടെ അവതരണത്തിൻ്റെ, ഒരേയൊരു സാക്ഷിയായി ഞാൻ മാറി.
അതുകൊണ്ടാണ്, കുട വായുവിൽ നിൽക്കുന്നതു൦, സിദ്ധിദാത്രി, പവിത്രമായ കൈലാസത്തിൽ പോലും പാദം വെക്കാതിരിക്കുന്നതു൦. ഇതിനു പിന്നിലുളള രഹസ്യം എനിക്കറിയാം.
ഹേ അഹല്യേ! സിദ്ധിദാത്രിയുടെ പവിത്രമായ പ്രവർത്തനം നിരന്തരം തുടർന്നുകൊണ്ടിരിക്കും. പാർവ്വതിയുടെ ഈ രൂപത്തിന് കാലത്തിൻ്റെ ബന്ധനവുമില്ല സ്ഥലത്തിൻ്റെ ബന്ധനവുമില്ല.
‘സത്യയുഗത്തിൻ്റെ ഉത്തരാർദ്ധം പോലും ദുഷിച്ച ചിന്തകൾ, ദുർഗുണങ്ങൾ, ദുഷ്കർമ്മങ്ങൾ, ദുർമന്ത്രങ്ങൾ, അസുരീയ പ്രകൃതങ്ങൾ എന്നിവയാൽ നിറഞ്ഞുപോകാമെങ്കിൽ, മറ്റ് യുഗങ്ങളുടെ കാര്യം എന്താണ്?’ - ഈ ചോദ്യം, എല്ലാ മഹർഷിമാർക്കും, ഋഷിമാർക്കും, ഋഷികുമാരന്മാർക്കും ഉണ്ടായി. ഇതിനുത്തരം ഇവിടെത്തന്നെ ലഭിക്കുന്നു.
ആദിമാതാവ് ഈ ‘സിദ്ധിദാത്രി’ രൂപത്തെ സ്ഥലത്തിൻ്റെ ബന്ധനമില്ലാത്ത രീതിയിൽ സൃഷ്ടിച്ചിരിക്കുന്നു.
ഇതിനർത്ഥം, എവിടെയാണോ 1) ദുഷ്കർമ്മം 2) ദുർവാസന 3) ദുർമന്ത്രം 4) ദുഷ്ടദൈവപൂജ 5) കുവ്യദ്യ എന്നിവ ഉപയോഗിച്ച് ‘ദുഷ്ട അവിചാരകർമ്മങ്ങൾ’ അതായത് കുമന്ത്രസിദ്ധികൊണ്ട്, മറ്റുള്ളവർക്ക് ദോഷം ചെയ്യുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നത്, ആ സ്ഥലത്ത് ചണ്ഡികാകുലത്തിലെ മറ്റ് അംഗങ്ങൾക്ക് ഒരിക്കലും ക്ഷണമുണ്ടാകില്ല. കാരണം, അവരെ ക്ഷണിക്കുന്നത് ആ ദുഷ്ടരുടെ പ്രവർത്തനങ്ങളിൽ തടസ്സമുണ്ടാക്കും.
എന്നാൽ, ഈ സിദ്ധിദാത്രിക്ക് ഏത് സ്ഥലത്തേക്കും പോകാനും നിൽക്കാനും യാതൊരു ബന്ധനവുമില്ല.
യഥാർത്ഥത്തിൽ, മറ്റ് ചണ്ഡികാകുലാംഗങ്ങൾക്കും ഈ ബന്ധനമില്ല. പക്ഷേ, അവരെല്ലാം, മനുഷ്യൻ്റെ കർമ്മസ്വാതന്ത്ര്യത്തിന് തങ്ങളുടെ ഭാഗത്തുനിന്ന് ബന്ധനം ഉണ്ടാകരുതെന്നതിനാൽ, ക്ഷണിക്കാതെ, ആവാഹനം ചെയ്യാതെ ദുഷിച്ച സ്ഥലങ്ങളിലേക്ക് പോകാറില്ല - പക്ഷേ, അവരുടെ ഭക്തൻ അങ്ങനെയുള്ള സ്ഥലത്ത് ദുരിതത്തിലാണെങ്കിൽ, അവൻ ഓർമ്മിച്ചാൽ മതി, ആ ചണ്ഡികാകുലാംഗങ്ങൾ അവിടെ പ്രത്യക്ഷപ്പെടും.
എന്നാൽ, ഈ സിദ്ധിദാത്രി മാത്രമാണ് കാലത്തിൻ്റെയും സ്ഥലത്തിൻ്റെയും ബന്ധനമില്ലാത്തവൾ. അതിനാൽ, അവർക്ക് കർമ്മസ്വാതന്ത്ര്യത്തിൻ്റെയും ബന്ധനമില്ല. കാരണം, ആരുടെയും കർമ്മസ്വാതന്ത്ര്യം സ്ഥലം, കാലം എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്.
അതുകൊണ്ടാണ്, ഈ നവദുർഗ്ഗയായ സിദ്ധിദാത്രി, അത്തരം വൃത്തികെട്ട സ്ഥലങ്ങളിൽ പോലും, ആ ദുഷ്ട പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു മുൻപുതന്നെ ദൃഢതയോടെ നിൽക്കുന്നത് - ഒരു സ്ഥലത്തെയോ വസ്തുവിനെയോ പദാർത്ഥത്തെയോ ജീവിയെയോ സ്പർശിക്കാതെ.
എന്തുകൊണ്ട്?
സിദ്ധിദാത്രി, ഏതൊരു ചണ്ഡികാ വിരുദ്ധമായ വഴിയെയും, അതായത് ദേവയനപാതയ്ക്ക് എതിരായ പാതയിൽ സഞ്ചരിക്കുന്നവർക്ക് ലഭിച്ച സിദ്ധികളെല്ലാം, കുറവുകളോടെയും, അപൂർണ്ണമായിട്ടും സൂക്ഷിക്കുന്നു. അതുകൊണ്ടാണ്, ഭക്തരുടെ സംരക്ഷണം നടന്നുകൊണ്ടിരിക്കുന്നത്.
എന്നാൽ, അവർ ചെയ്യുന്നതെല്ലാം കാറ്റിനെപ്പോലും സ്പർശിക്കാതെയാണ്; കാരണം, അവരുടെ ഈ ‘ഭക്തരുടെ എളുപ്പത്തിലുളള സംരക്ഷണം’ എന്ന കാര്യത്തിന്, അവരുടെ ഓരോ പ്രവർത്തിയും സ്പർശിക്കാത്തതായിരിക്കേണ്ടത് ആവശ്യമാണല്ലോ?
ഹേ അഹല്യേ! നീ സ്വയം ചോദ്യം ചോദിച്ചു. അതുകൊണ്ട്, അവരുടെ പാദങ്ങൾ സ്പർശിക്കാനുളള ആദ്യത്തെ അവകാശം നിനക്കും പിന്നെ മറ്റെല്ലാവർക്കുമാണ്.
ഹേ അഹല്യേ! പ്രണാമം ചെയ്യൂ.”
മഹാമതിയായ അഹല്യ, നവദുർഗ്ഗ സിദ്ധിദാത്രിയുടെ പാദങ്ങൾ സ്പർശിച്ച്, അതിൽ തൻ്റെ ശിരസ്സുവെച്ച ഉടൻ തന്നെ മാതാ സിദ്ധിദാത്രി അഹല്യക്ക് ഒരു വരം നൽകി, “പ്രിയപുത്രിയായ അഹല്യേ! നിൻ്റെ ഈ നിഷ്കളങ്കമായ സ്വഭാവം, എപ്പോഴും ഇതേപോലെ നിലനിൽക്കും. അതിലൂടെ, ഓരോ യുഗത്തിലും നീ വലിയ കാര്യങ്ങൾ ചെയ്യിപ്പിക്കും.
ഹേ അഹല്യേ! ‘ചാന്ദ്രവിദ്യ’ അതായത് ചന്ദ്രവിജ്ഞാനം, നിനക്ക് നിൻ്റെ മാതാപിതാക്കളായ ശശിഭൂഷണനും പൂർണ്ണാഹുതിയും പഠിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടല്ലോ. ആ പഠനം, ‘സൂര്യവിജ്ഞാനം’ പഠിക്കുന്ന നിൻ്റെ ഭർത്താവ് ഗൗതമൻ്റെ പ്രവർത്തനങ്ങൾക്ക്, ഒരു സഹായി എന്ന നിലയിൽ ഉപയോഗിക്കുക.
ഇതിലൂടെ, ഓരോ യുഗത്തിലെയും, ഏറ്റവും വലിയ ലോകമഹായുദ്ധങ്ങളിൽ ‘വിജയശീല’ നീ മാത്രമായിരിക്കും.
मराठी >>
हिंदी >>
English >>
ગુજરાતી>>
ಕನ್ನಡ>>
తెలుగు>>
বাংলা>>
தமிழ்>>






Comments
Post a Comment