ശീർഷകം - സദ്ഗുരു ശ്രീഅനിരുദ്ധന്റെ ഭാവവിശ്വത്തിൽ നിന്ന് - പാർവതീമാതാവിന്റെ നവദുർഗ്ഗാ സ്വരൂപങ്ങളെക്കുറിച്ചുള്ള പരിചയം – ഭാഗം 10
സന്ദർഭം - സദ്ഗുരു ശ്രീ അനിരുദ്ധ ബാപുവിന്റെ ദൈനിക ‘പ്രത്യക്ഷ’യിൽ പ്രസിദ്ധീകരിച്ച 'തുളസിപത്രം' ഈ അഗ്രലേഖമാലയുടെ, അഗ്രലേഖ ക്രമാങ്കങ്ങൾ 1398 ഉം, 1399 ഉം.
സദ്ഗുരു ശ്രീഅനിരുദ്ധ ബാപു തുളസിപത്രം - 1398 എന്ന മുഖപ്രസംഗത്തിൽ എഴുതുന്നു,
ശ്രീശാoഭവിമുദ്രയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും, അതിനെക്കുറിച്ചുള്ള ശ്രദ്ധിക്കേണ്ട കാര്യങ്ങളും നന്നായി മനസ്സിലാക്കിയ ശേഷം, എല്ലാ ശിവഗണങ്ങളും, ഋഷികുമാരന്മാരും, ഋഷിമാരും, മഹർഷിമാർ പോലും പരസ്പരം ചർച്ച ചെയ്ത്, മുതിർന്ന ബ്രഹ്മവാദിനി ലോപാമുദ്രയോട് അപേക്ഷിക്കാൻ തുടങ്ങി, “ഹേ ഏറ്റവും ശ്രേഷ്ഠയായ ബ്രഹ്മവാദിനി! ഞങ്ങൾക്ക് ശ്രീശാoഭവിമുദ്രയെക്കുറിച്ചും, എട്ടാമത്തെ നവദുർഗ്ഗയായ മഹാഗൗരിയെക്കുറിച്ചും, അവർ ഞങ്ങൾക്ക് നൽകിയ അഷ്ടദള ശ്വേതപുഷ്പത്തെക്കുറിച്ചും കൂടുതൽ അറിയാൻ, ശക്തമായ ആഗ്രഹം തോന്നുന്നു. ഈ ആഗ്രഹം, ഞങ്ങളുടെ കൈയിൽ എന്നെന്നേക്കുമായി ഒട്ടിപ്പിടിച്ച ഈ വെളുത്ത പൂവിന്റെ സുഗന്ധം കാരണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങൾക്ക് അനുഗ്രഹം നൽകിയാലും.”
ബ്രഹ്മവാദിനി ലോപാമുദ്ര, മഹാഗൗരിയുടെയും, ആദിമാതാവിൻ്റെയും അനുവാദം വാങ്ങി സംസാരിക്കാൻ തുടങ്ങി, “അതെ! നിങ്ങളുടെ ജിജ്ഞാസ ആ വെളുത്ത പുഷ്പം കാരണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
ഭക്തരുടെയും, സജ്ജനങ്ങളുടെയും ആധ്യാത്മികം, ശാസ്ത്രീയം, കല, വ്യാപാരം, കൈത്തൊഴിൽ, രാജ്യരക്ഷ, ധർമ്മരക്ഷ, ഭൗതിക കാര്യങ്ങൾ എന്നിങ്ങനെ എല്ലാ മേഖലകളിലുമുള്ള ജിജ്ഞാസയെ, ശരിയായ വഴിയിലൂടെയും, ശരിയായ ക്രമത്തിലും വളർത്തുന്ന ജോലി, ഈ എട്ടാമത്തെ നവദുർഗ്ഗയായ മഹാഗൗരിയാണ് ചെയ്യുന്നത്.
കാരണം, ഈ ‘മഹാഗൗരി’ രൂപത്തിൽ തന്നെയാണ്, അവരുടെ ശരീരത്തിൽ പരമശിവൻ തന്നെ ലേപനം ചെയ്ത ഏഴാമത്തെ ഗംഗയിലെ ജലത്തിൽ നിന്നാണ് ഗണപതി ജനിച്ചത്. ഈ ഗണപതി, പ്രപഞ്ചത്തിൻ്റെ
ഘനപ്രാണനും, ബുദ്ധിദായകനും, പ്രകാശദായകനും, വിഘ്നഹർത്താവുമാണ്.
അപ്പോൾ, ഇദ്ദേഹത്തിൻ്റെ അമ്മയായ ഈ മഹാഗൗരി, തൻ്റെ ഭക്തർക്ക് അതായത്, ഭക്തർക്ക് ഗണപതിയിൽ നിന്ന് എല്ലാ വരങ്ങളും ലഭിക്കാനുളള ഏർപ്പാടുകൾ ചെയ്യുമല്ലോ! അതുകൊണ്ടാണ്, അവർ ഭക്തരുടെ മനസ്സിൽ നല്ലതും, പ്രയോജനകരമായതുമായ ജിജ്ഞാസകൾ ഉണ്ടാക്കുകയും, അവ പൂർത്തിയാക്കിക്കൊടുക്കുകയും ചെയ്യുന്നത്.
പ്രിയ ആപ്തജനങ്ങളെ! ഈ ഒരേ പാർവ്വതിയുടെ അഷ്ടമി രൂപമായ മഹാഗൗരി, ഇത്തരത്തിൽ പ്രവർത്തിക്കുന്നതുകൊണ്ടാണ്, നവരാത്രിയിൽ അഷ്ടമി തിഥിയുടെ പ്രാധാന്യം എല്ലായിടത്തും പ്രശസ്തമായിരിക്കുന്നത്.
കൂടുതൽ സ്ഥലങ്ങളിലും, പ്രദേശങ്ങളിലും നവരാത്രിയിലെ അഷ്ടമി ദിനത്തിൽ ഹോമം, ഹവനം, യജനം, യജ്ഞം എന്നിവ നടത്തുന്നത് ഇതിനുവേണ്ടി മാത്രമാണ്. കാരണം, പാർവ്വതിയുടെ ജീവിതയാത്രയിലെ ഈ ‘മഹാഗൗരി’ അവസ്ഥ, അതായത് ഘട്ടം, അല്ലെങ്കിൽ രൂപം, അതിനു മുൻപുള്ള ഏഴ് രൂപങ്ങളോടും, അതുപോലെ ഒമ്പതാമത്തെ രൂപത്തോടും ഏകസ്വരൂപമാണ്.
അതുകൊണ്ടുതന്നെ, അഷ്ടമിക്ക് നടത്തുന്ന ഹോമം, ഒമ്പത് നവദുർഗ്ഗകൾക്കും തുല്യമായി ലഭിക്കുന്നു.
അതുപോലെ, ഈ മഹാഗൗരി പ്രത്യക്ഷപ്പെട്ടതും, ആശ്വിന മാസത്തിലെ ശുക്ല അഷ്ടമിക്കാണ്.
അഷ്ടമി ദിനത്തിൽ ചെയ്യുന്ന ഹോമം, പൂജ, ആനന്ദോത്സവം, ഭക്തിനൃത്തം (ഗർഭ ഇതെല്ലാം), രാത്രിയിലെ ജാഗരണം, ആദിമാതാവിൻ്റെ ചരിതത്തിൻ്റെ പഠനം (മാതൃവാത്സല്യവിന്ദാനം), ആദിമാതാവിൻ്റെ കർമ്മങ്ങളുടെയും, ഗുണങ്ങളുടെയും കീർത്തനം കേൾക്കുന്നതും, പഠിക്കുന്നതും (മാതൃവാത്സല്യ ഉപനിഷദ്), ഇതെല്ലാം ആദിമാതാവിനും, ഒമ്പത് നവദുർഗ്ഗകൾക്കും വളരെ പ്രിയപ്പെട്ടതാണ്.
- ആശ്വിന ശുക്ല അഷ്ടമി എന്ന ഈ ദിവസം, എല്ലാ ഭക്തർക്കും ഒരു വലിയ വരമാണ്.
- ഈ നവരാത്രി പൂജ കാരണം ഭക്തർക്ക് ഈ ഒമ്പത് നവദുർഗ്ഗകളും സഹായകരാകുന്നു. ഈ മഹാഗൗരിയും, സ്കന്ദമാതാവും തങ്ങളുടെ
പുത്രന്മാരോടൊപ്പം, യഥാർത്ഥ ഭക്തരുടെ വീടുകളിൽ, ഒരു വർഷം മുഴുവൻ തങ്ങളുടെ അനുഗ്രഹത്തിൻ്റെ സ്പന്ദനങ്ങൾ പ്രസരിപ്പിച്ചുകൊണ്ടിരിക്കും.
അതുകൊണ്ടാണ്, ഭക്തൻ തനിക്ക് കഴിയുന്ന രീതിയിലും, അളവിലും ആശ്വിന മാസത്തിലെ നവരാത്രിയും, ചൈത്ര മാസത്തിലെ നവരാത്രിയും, എന്ന ഈ രണ്ട് അതീവ പവിത്രമായ ഉത്സവങ്ങൾ തൻ്റെ കഴിവനുസരിച്ച്, സ്നേഹത്തോടും, ശ്രദ്ധയോടും കൂടി ആനന്ദോത്സവം ആയി ആഘോഷിക്കേണ്ടത്.
ഹേ ഭക്തരേ! ഏതൊരു ഭക്തനാണോ ‘മാതൃവാത്സല്യവിന്ദാനം’, ‘മാതൃവാത്സല്യ ഉപനിഷദ്’ എന്നീ ഗ്രന്ഥങ്ങൾ നിത്യവും ശ്രദ്ധയോടെ വായിക്കുന്നത്, എല്ലാ നവരാത്രിയിലും ഓരോ ഗ്രന്ഥം പരായണം ചെയ്യുന്നത്, ആ ഭക്തന് ഈ മഹാഗൗരി, എട്ട് വർഷങ്ങൾക്ക് ശേഷം ഈ വെളുത്ത പുഷ്പം നൽകുന്നു.
ഒരു തവണ ആ വെളുത്ത പുഷ്പം ഭക്തൻ്റെ കൈയിൽ ഒട്ടിപ്പിടിച്ചാൽ, അത് എന്നെന്നേക്കുമായി ഒട്ടിപ്പിടിക്കും.
കാരണം, ആ വെളുത്ത പുഷ്പം യഥാർത്ഥത്തിൽ ആ ഭക്തൻ്റെ ലിംഗദേഹത്തിലാണ് ഒട്ടിപ്പിടിക്കുന്നത്.
അതുകൊണ്ട്, അവരുടെ ഏത് ജന്മത്തിലും ആ വെളുത്ത പുഷ്പം അവരിൽ നിന്ന് വേർപെടുന്നില്ല.
ഇപ്പോൾ ചോദ്യം ഇതാണ്, ഈ പുഷ്പം എട്ട് ഇതളുകളുള്ളത് എന്തുകൊണ്ടാണ് ?
ഉത്തരം ആദിമാതാവിൻ്റെ ‘ശാകംഭരി ശതാക്ഷി’ അവതാരത്തിൽ തന്നെ നൽകിയിട്ടുണ്ട് - മനുഷ്യന് ഭൗതികമായ ജീവിതം നയിക്കേണ്ടതുണ്ടോ, അതോ ആധ്യാത്മിക ജീവിതമോ, അതല്ലെങ്കിൽ രണ്ടും,
പക്ഷേ, ആ ഓരോ കാര്യത്തിനും, അവർക്ക് ഭൗതികം, പ്രാണൻ, മാനസികം എന്നീ തലങ്ങളിലുളള ഭക്ഷണം, വെള്ളം, വായു എന്നിവ ആവശ്യമാണ്.
മനുഷ്യൻ്റെ ത്രിവിധ ശരീരങ്ങൾക്കാവശ്യമായ ഭക്ഷണവും, വെള്ളവും, വായുവും ആദിമാതാവിൻ്റെ അഷ്ടധാ പ്രകൃതിയിൽ നിന്ന് തന്നെയാണ് വരുന്നത്.
ഈ വെളുത്ത അഷ്ടദളപുഷ്പം, ആ അഷ്ടധാ പ്രകൃതിയുടെ വരമാണ്. അതും, വെളുപ്പ് എന്നാൽ, പൂർണ്ണമായും ശുദ്ധവും, പവിത്രവുമാണ്.”
ബാപു തുടർന്ന് തുളസിപത്രം - 1399 എന്ന മുഖപ്രസംഗത്തിൽ എഴുതുന്നു,
ഇത്തരത്തിൽ, നവരാത്രിയിലെ അഷ്ടമി തിഥിയുടെ പ്രാധാന്യവും, മഹാഗൗരി നൽകിയ വെളുത്ത അഷ്ടദളപുഷ്പത്തെക്കുറിച്ചും ഭക്തർക്ക് വിശദീകരിച്ച് കൊടുത്തശേഷം, ബ്രഹ്മവാദിനി ലോപാമുദ്ര അവിടെയുണ്ടായിരുന്ന എല്ലാ ബ്രഹ്മർഷിമാരോടും, ബ്രഹ്മവാദിനിമാരോടും, ആദിമാതാവിൻ്റെ അനുവാദം വാങ്ങി, അവിടെയുണ്ടായിരുന്ന ഭക്തരുടെ ചെറിയ ചെറിയ കൂട്ടങ്ങൾക്ക്, ‘ശ്രീശാoഭവിമുദ്ര’ നേരിട്ട് കാണിച്ചുകൊടുക്കാൻ അഭ്യർത്ഥിച്ചു.
ഓരോ ബ്രഹ്മർഷിയും, ബ്രഹ്മവാദിനിയും തങ്ങളുടെ കൂട്ടങ്ങളെയും കൂട്ടി, ഓരോ സ്ഥലങ്ങളിൽ പോയിരുന്നു.
ആര് ആരുടെ അടുത്തേക്ക് പോകണം, എവിടെ ഇരിക്കണം എന്നെല്ലാം സദ്ഗുരു ത്രിവിക്രമൻ തന്നെയാണ് പറഞ്ഞത്.
ഓരോ ശിവഗണവും, ഋഷിസമൂഹവും അവർക്ക് നിശ്ചയിച്ച സ്ഥലത്ത് പോയിരുന്നപ്പോൾ, ആശ്ചര്യത്തിൻ്റെ മഹാസാഗരത്തിൽ ചാടിക്കൊണ്ട് നീന്താൻ തുടങ്ങി.
കാരണവും അതുപോലെയായിരുന്നു - ഓരോ ബ്രഹ്മർഷിയുടെയും, അല്ലെങ്കിൽ ബ്രഹ്മവാദിനിയുടെയും കൂട്ടങ്ങളുടെ അടുത്ത്, ഓരോ ഗംഗാനദി ഒഴുകുന്നുണ്ടായിരുന്നു.
ഓരോ ബ്രഹ്മർഷിയുടെയും അല്ലെങ്കിൽ ബ്രഹ്മവാദിനിയുടെയും ഇരിപ്പിടത്തിനു പിന്നിൽ, പൂത്തുലഞ്ഞ ഒരു ബിൽവവൃക്ഷമുണ്ടായിരുന്നു.
ഏറ്റവും പ്രധാനമായി, ഓരോ കൂട്ടത്തിനും, മറ്റ് കൂട്ടങ്ങളുടെ കാഴ്ചയും കാണാൻ കഴിയുമായിരുന്നു.
എത്ര ഗംഗകൾ ! എത്ര ബില്വവൃക്ഷങ്ങൾ ! എവിടെയൊക്കെ നോക്കണം?
ബ്രഹ്മവാദിനി ലോപാമുദ്രയ്ക്ക് മാത്രം ഒരു കൂട്ടത്തെയും നൽകിയിരുന്നില്ല. അവർക്ക്, അവരുടെ തന്നെ മാർഗദർശിയുടെ ജോലി
ചെയ്യേണ്ടതുണ്ടായിരുന്നു.
ബ്രഹ്മവാദിനി ലോപാമുദ്ര, അതീവ വിനയഭാവത്തോടെ ആദിമാതാ ശ്രീവിദ്യയുടെ പാദങ്ങളുടെ അടുത്ത് പോയി നിന്നു, “ഹേ എല്ലാ ഭക്തരായ ആപ്തഗണങ്ങളെ! ഇപ്പോൾ, നിങ്ങൾ എല്ലാം കണ്ടുകഴിഞ്ഞു. അതിൻ്റെ ആശ്ചര്യവും കഴിഞ്ഞു. അതുകൊണ്ട്, ഈ നിമിഷം മുതൽ, നിങ്ങളുടെ കൂട്ടത്തിലെ സദ്ഗുരുവിൻ്റെ നേർക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
നിങ്ങളുടെ ഗുരു, ഇന്ന് നിങ്ങൾക്ക് ശ്രീശാoഭവിമുദ്ര നൽകില്ല. പകരം, നിങ്ങളുടെ മുന്നിൽ അത് ചെയ്ത് കാണിക്കുക മാത്രം ചെയ്യും.”
ബ്രഹ്മവാദിനി ലോപാമുദ്ര പറഞ്ഞതനുസരിച്ച്, അവിടെയുണ്ടായിരുന്ന ഓരോരുത്തരും, തങ്ങളുടെ ഗുരുവിനെ മാത്രം നോക്കാൻ തുടങ്ങി.
ഓരോ ബ്രഹ്മർഷിയും, ബ്രഹ്മവാദിനിയും, അതായത് ‘ബ്രഹ്മഗുരു’ ഇപ്പോൾ പദ്മാസനത്തിൽ സ്ഥിരമായി ഇരുന്നു.
അവർ ആദ്യം, രണ്ട് കൈകളും കൂപ്പി ദത്തഗുരുവിനെയും, ആദിമാതാവിനെയും പ്രാർത്ഥിച്ചു. പിന്നെ, അവർ തങ്ങളുടെ കണ്ണുകൾ അടച്ച് ഇരുന്നു.
അവരുടെ മറ്റ് ചലനങ്ങളൊന്നും ഉണ്ടായിരുന്നില്ല - കൺപോളകളുടെയോ, മൂക്കിൻ്റെയോ പോലും;
അതുകാരണം, കൺപോളകൾക്ക് പിന്നിൽ എന്ത് നടക്കുന്നുണ്ടെന്ന് മുന്നിലിരിക്കുന്ന ആർക്കും കാണാൻ കഴിഞ്ഞില്ല.
പക്ഷേ, കൈലാസത്തിൽ, അതും ആദിമാതാവിൻ്റെയും ത്രിവിക്രമൻ്റെയും സാന്നിദ്ധ്യത്തിൽ, അങ്ങനെ എങ്ങനെ സംഭവിക്കും?
ഇല്ല! ഇവിടെ ഇങ്ങനെയുളള അവസ്ഥയിൽ, ഒരു ഭക്തനും ഒന്നിനും വഞ്ചിക്കപ്പെടില്ല. ഭഗവാൻ ത്രിവിക്രമൻ, ഓരോ കൂട്ടങ്ങളുടെ അടുത്തുകൂടി ഒഴുകിയിരുന്ന ആ ഗംഗയിലെ ജലം കൊണ്ട്, ലോപാമുദ്രയോട് ഓരോ ബ്രഹ്മഗുരുവിൻ്റെയും കൺപോളകളിൽ തളിക്കാൻ പറഞ്ഞു.
അതോടൊപ്പം, ഓരോരുത്തർക്കും ബ്രഹ്മഗുരുക്കന്മാരുടെ കൺപോളകൾ കാണാൻ കഴിഞ്ഞിരുന്നെങ്കിലും, ആ കൺപോളകൾക്ക് പിന്നിലുള്ള അവരുടെ കണ്ണുകളുടെ ചലനം, വ്യക്തമായി കാണാൻ തുടങ്ങി.
ആ ഓരോ ബ്രഹ്മഗുരുവിൻ്റെയും രണ്ട് കണ്ണുകളും, അവരുടെ രണ്ട് പുരികങ്ങൾക്കും ഇടയിൽ തുല്യ അകലത്തിലുളള മധ്യബിന്ദുവിൽ കേന്ദ്രീകരിച്ചിരുന്നു.
അവരുടെ കണ്ണുകളിൽ നിന്ന്, അതീവ പവിത്രവും ശുദ്ധവുമായ ഭാവം, സൗമ്യവും മൃദുവുമായ വിദ്യുത്ശക്തിയുടെ രൂപത്തിൽ, അവരുടെ ആജ്ഞാചക്രത്തിലേക്ക് ഒഴുകുന്നുണ്ടായിരുന്നു.
അതോടൊപ്പം, അവരുടെ ആജ്ഞാചക്രവും ഒരു വിചിത്രമായ മനോഹര തേജസ്സുകൊണ്ട് നിറഞ്ഞ് കവിയുന്നുണ്ടായിരുന്നു.
ആ ആജ്ഞാചക്രത്തിൽ നിന്നും, ഒരു അതീവ വിചിത്രമായ പ്രവാഹം ആ ബ്രഹ്മഗുരുക്കളുടെ കണ്ണുകളിലേക്ക് കടക്കുന്നുണ്ടായിരുന്നു.
പക്ഷേ, ഈ വിചിത്രമായ പ്രവാഹം ജലത്തിൻ്റേയോ, വിദ്യുത്ശക്തിയുടേയോ ആയിരുന്നില്ല. മറിച്ച്, അതീവ മനോഹരവും, സൗമ്യവും, ശാന്തവുമായ, അതിനു മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു അത്ഭുത പ്രകാശത്തിൻ്റേതായിരുന്നു.
ഈ അത്ഭുത പ്രകാശപ്രവാഹം, ആ ബ്രഹ്മഗുരുക്കളുടെ കണ്ണുകളിലേക്ക് കടന്ന്, പിന്നീട് അവരുടെ ത്രിവിധ ശരീരത്തിലെ 72,000 നാഡികളിലൂടെ ഒഴുകുന്നുണ്ടായിരുന്നു.
ഈ പ്രകാശം കാരണം, ആ ബ്രഹ്മഗുരുക്കന്മാരുടെ ശരീരത്തിലെ ഓരോ സ്ഥൂല കോശവും, അതീവ യൗവനവും, തേജസ്സും, ശുദ്ധവുമായിക്കൊണ്ടിരുന്നു. അവരുടെ മാനസിക ദ്രവ്യത്തിൻ്റെ ഓരോ കണികയും അതുപോലെയായിരുന്നു.
അപ്പോഴേക്കും, എല്ലാവരുടെയും ചെവിയിൽ ‘ഓം ശ്രീദത്തഗുരവേ നമഃ' എന്ന ഭഗവാൻ ത്രിവിക്രമൻ്റെ ശബ്ദത്തിലുള്ള മന്ത്രം കേട്ടു. അതോടെ, കൺപോളകൾക്ക് പിന്നിൽ കണ്ടുകൊണ്ടിരുന്നത് എല്ലാം അപ്രത്യക്ഷമായി.
എല്ലാ ബ്രഹ്മഗുരുക്കന്മാരും, ഉടൻ തന്നെ കണ്ണുതുറക്കാൻ തുടങ്ങിയില്ല. പക്ഷേ, അവർ തങ്ങളുടെ ത്രിവിധ ശരീരത്തിൽ ലഭിച്ച ആ ദിവ്യപ്രകാശത്തെ നന്നായി ശേഖരിച്ച് , സൂക്ഷിച്ചുവയ്ക്കുന്നതുപോലെ തോന്നി.
ഭഗവാൻ ത്രിവിക്രമൻ്റെ ‘ശ്രീദത്തഗുരവേ നമഃ’ എന്ന ജപം തുടർന്നു.
പിന്നീട്, ബ്രഹ്മർഷി അഗസ്ത്യൻ ആദ്യം തൻ്റെ കൺപോളകൾ തുറന്നു. അദ്ദേഹത്തെ തുടർന്ന്, മറ്റുളള എല്ലാ ബ്രഹ്മഗുരുക്കന്മാരും ക്രമമനുസരിച്ച് തങ്ങളുടെ കൺപോളകൾ തുറന്നു.
ആ എല്ലാ ബ്രഹ്മർഷിമാരും, ബ്രഹ്മവാദിനിമാരും ഇപ്പോൾ കൂടുതൽ തേജസ്സുള്ളവരും, കൂടുതൽ ചെറുപ്പക്കാരും, കൂടുതൽ ശക്തിയും, ബലവുമുള്ളവരായി കാണപ്പെട്ടു.
ബ്രഹ്മവാദിനി ലോപാമുദ്ര പുഞ്ചിരിച്ചുകൊണ്ട് എല്ലാവരോടും പറഞ്ഞു, “ശ്രീശാoഭവി മുദ്രയുടെ സാധന കാരണം, ഓരോ സാധകൻ്റെയും സ്ഥൂലശരീരം, പ്രാണമയ ശരീരം, മനോമയ ശരീരം എന്നിവ ഇതേപോലെ, എപ്പോഴും പുതിയതും, ഉന്മേഷമുള്ളതുമായിരിക്കും.
എന്നാൽ, ആജ്ഞാചക്രത്തിൽ നിന്ന് ആ പ്രകാശം എവിടെ നിന്നാണ് വന്നത് എന്നുള്ളത്, ശ്രീശാoഭവിവിദ്യയുടെ പതിനേഴും, പതിനെട്ടും ക്ലാസുകളിൽ മാത്രമാണ് മനസ്സിലാക്കാൻ കഴിയുന്നത്.
‘സദ്ഗുരു ത്രിവിക്രമനിൽ നിന്ന്, ശ്രീശാoഭവിമുദ്രയെ നേടുക’ എന്നത് ഓരോ ഭക്തൻ്റെയും ജന്മപരമ്പരയിലെ ഏറ്റവും ഉയർന്ന ലക്ഷ്യമായിരിക്കണം. കാരണം, ശ്രീശാoഭവിമുദ്ര ലഭിച്ചശേഷം, ദുഃഖം, ഭയം, ക്ലേശം എന്നിവ ഉപദ്രവിക്കില്ല. എത്ര കഷ്ടങ്ങൾ വന്നാലും, ഭക്തൻ അതിൽ നിന്ന് രക്ഷപ്പെടും.
ഹേ ഇവിടെയുളള ഭക്തരെ! ഈ എട്ടാമത്തെ നവദുർഗ്ഗയായ മഹാഗൗരി തൻ്റെ മറ്റ് എട്ട് രൂപങ്ങളെപ്പോലെ, അതീവ ദയാലുവാണ്.
പ്രിയപ്പെട്ടവരെ! ‘ഈ ഒമ്പതുപേരിൽ, ആരാണ് കൂടുതൽ ദയാലു, അല്ലെങ്കിൽ കൂടുതൽ ശക്തൻ’ എന്ന് അബദ്ധത്തിൽ പോലും ചിന്തിക്കരുത്.
കാരണം, ഓരോരുത്തരുടെയും വഴികൾ വ്യത്യസ്തമാണെങ്കിലും, ഓരോരുത്തരുടെയും സ്നേഹവും, ദയയും, അനുഗ്രഹവും ഒരുപോലെയാണ്.
കാരണം, അവസാനം ഈ ഒമ്പതുപേരും വ്യത്യസ്തമല്ല, ഒരു പാർവ്വതി തന്നെയാണ്.”
मराठी >> हिंदी >> English >> ગુજરાતી>> ಕನ್ನಡ>> తెలుగు>> বাংলা>> தமிழ்>>




Comments
Post a Comment