സദ്ഗുരു ശ്രീഅനിരുദ്ധന്റെ ഭാവവിശ്വത്തിൽ നിന്ന് - പാർവതീമാതാവിന്റെ നവദുർഗ്ഗാ സ്വരൂപങ്ങളെക്കുറിച്ചുള്ള പരിചയം – ഭാഗം 11

 

സദ്ഗുരു ശ്രീഅനിരുദ്ധന്റെ ഭാവവിശ്വത്തിൽ നിന്ന് - പാർവതീമാതാവിന്റെ നവദുർഗ്ഗാ സ്വരൂപങ്ങളെക്കുറിച്ചുള്ള പരിചയം – ഭാഗം 11

സന്ദർഭം - സദ്ഗുരു ശ്രീ അനിരുദ്ധ ബാപുവിന്റെ ദൈനിക ‘പ്രത്യക്ഷ’യിൽ പ്രസിദ്ധീകരിച്ച 'തുളസിപത്രം' ഈ അഗ്രലേഖമാലയുടെ, അഗ്രലേഖ ക്രമാങ്കങ്ങൾ 1400 ഉം, 1401 ഉം.

സദ്ഗുരു ശ്രീഅനിരുദ്ധ ബാപു തുളസിപത്രം - 1400 എന്ന മുഖപ്രസംഗത്തിൽ എഴുതുന്നു, 


ബ്രഹ്മവാദിനി ലോപാമുദ്ര, എല്ലാ ബ്രഹ്മർഷിമാരുമായിട്ടും, ബ്രഹ്മവാദിനിമാരുമായിട്ടും ചേർന്ന് ആദിമാതാവിൻ്റെ ‘ശ്രീവിദ്യ’ സ്വരൂപത്തെ പ്രണമിച്ചു. അവർ എല്ലാവരും ലോപാമുദ്രയുടെ നേതൃത്വത്തിൽ, ആദിമാതാ ശ്രീവിദ്യയുടെ മുൻപിൽ ‘ധ്യാനിക്കാൻ’  ഇരുന്നു.

ഇവരെല്ലാവരെയും മറ്റ് എല്ലാ ഭക്തരും ശ്രദ്ധയോടെ നോക്കുന്നുണ്ടായിരുന്നു..

ആ ബ്രഹ്മർഷിമാരുടെയും, ബ്രഹ്മവാദിനിമാരുടെയും മുഖങ്ങളിൽ, സാവധാനം അതീവ ആഹ്ളാദകരവും, ശാന്തി നിറഞ്ഞതും, പ്രസന്നവുമായ ഒരു ഭാവം വിരിഞ്ഞു. ഈ ഭാവം വർദ്ധിച്ചുകൊണ്ടേയിരുന്നു.

എന്നാൽ, ലോപാമുദ്രയുടെ മുഖം മാത്രം പൂർണ്ണമായും സ്തംഭിച്ചതും, ശാന്തവുമായിരുന്നു. അവരുടെ മുഖത്ത് അങ്ങനെയുളള പ്രസന്നഭാവമോ, അല്ലെങ്കിൽ അപ്രസന്നതയോ ഉണ്ടായിരുന്നില്ല. ഇത് കണ്ടിട്ട് എല്ലാ ഭക്തർക്കും കൂടുതൽ ആകാംഷ തോന്നി.

ഭഗവാൻ ത്രിവിക്രമൻ ഇപ്പോൾ ‘ഓം നമശ്ചണ്ഡികായൈ’ എന്ന മന്ത്രം ജപിക്കാൻ തുടങ്ങി, ബ്രഹ്മവാദിനി ലോപാമുദ്രയുടെ ശിരസ്സിൽ തൻ്റെ അനുഗ്രഹഹസ്തം വെച്ചു.

അതോടൊപ്പം, ലോപാമുദ്രയുടെ മുഖത്തും അതുപോലെ ആഹ്ളാദകരവും, ശാന്തി നിറഞ്ഞതും, പ്രസന്നവുമായ ഭാവം വ്യാപിക്കാൻ തുടങ്ങി.

ബ്രഹ്മവാദിനി ലോപാമുദ്രയുടെ ചുണ്ടുകൾ അകന്നു. അവർ സ്വയം ‘ഓം നമശ്ചണ്ഡികായൈ’ എന്ന് ജപിക്കാൻ തുടങ്ങി.

അതോടൊപ്പം, മറ്റ് എല്ലാ ബ്രഹ്മർഷിമാരും, ബ്രഹ്മവാദിനിമാരും തങ്ങളുടെ കണ്ണുകൾ തുറന്നു.

എന്നാൽ, ബ്രഹ്മവാദിനി ലോപാമുദ്രയുടെ കണ്ണുകൾ , ഇപ്പോഴും അടഞ്ഞുകിടന്നിരുന്നു. അവർ ഉറക്കെ മന്ത്രം ജപിക്കുന്നുണ്ടായിരുന്നിട്ടും, അവർ ഇപ്പോഴും ‘ധ്യാനത്തിൽ തന്നെ’  യാണ് എന്ന് എല്ലാവർക്കും വ്യക്തമായി മനസ്സിലായി.

ലോപാമുദ്രയുടെ ശിരസ്സിലുണ്ടായിരുന്ന ഭഗവാൻ

ത്രിവിക്രമൻ്റെ അനുഗ്രഹഹസ്തം, അവരുടെ മുടിയിൽ നിന്ന് വേർപെട്ട ഉടൻ തന്നെ, ബ്രഹ്മവാദിനി ലോപാമുദ്ര പത്മാസനത്തിൽ നിന്ന് എഴുന്നേറ്റ് നിന്നു. അവർ തൻ്റെ രണ്ട് കൈകളും കൂപ്പിവെച്ചു; എന്നിട്ടും, അവർ ഇപ്പോഴും പൂർണ്ണമായി ‘ധ്യാനത്തിൽ തന്നെ’ ആയിരുന്നു.

ഈ സമയത്ത് ലോപാമുദ്രയുടെ മുഖം, ആനന്ദം മാത്രമാണ് കാണിച്ചിരുന്നത്. ആനന്ദത്തിൻ്റെ വിവിധ നിറങ്ങളും, സ്രോതസ്സുകളും, പ്രവാഹങ്ങളും, സമുദ്രങ്ങളും അവരുടെ ഒരു മുഖത്തിൽ ആനന്ദത്തോടെ വസിക്കുന്നുണ്ടോയെന്ന് തോന്നിപ്പോയിരുന്നു.

ഭഗവാൻ ത്രിവിക്രമൻ്റെ വാക്കുകൾ ഓരോരുത്തരുടെയും കാതുകളിൽ മുഴങ്ങി, “ഇത് ബ്രഹ്മാനന്ദാവസ്ഥയാണ്. ഇത് തന്നെയാണ് യഥാർത്ഥ പൂർണ്ണാവസ്ഥയും, പൂർണ്ണ ഗതിയും.

ഇങ്ങനെയുള്ള ബ്രഹ്മാനന്ദം, ശ്രീശാoഭവിവിദ്യയുടെ പതിനേഴും, പതിനെട്ടും ക്ലാസ്സുകൾ (പടികൾ) കടന്നതിനു ശേഷം മാത്രമാണ് ലഭിക്കുന്നത്.

മറ്റെല്ലാ ബ്രഹ്മർഷിമാർക്കും, ബ്രഹ്മവാദിനിമാർക്കും ഈ ബ്രഹ്മാനന്ദം ലഭിച്ചിട്ടുണ്ട്. എന്നാൽ, മുതിർന്ന ബ്രഹ്മവാദിനിയായ ലോപാമുദ്രയ്ക്ക്, മറ്റൊരു അതുല്യമായ കാര്യം കൂടിയുണ്ട് -

- ലോപാമുദ്ര ചെയ്ത ആദിമാതാവിൻ്റെ ഭക്തിപ്രചരണത്തിലൂടെ, അതായത്,

കോടിക്കണക്കിന് ഗുണകീർത്തനങ്ങളിലൂടെ, കൂടാതെ ‘ഞാൻ ഗുണകീർത്തനം ചെയ്യുന്നു’ എന്ന ഭാവം ഒട്ടും ഇല്ലാതിരുന്നതുകൊണ്ട്, ഈ ലോപാമുദ്ര, തൻ്റെ ബ്രഹ്മാനന്ദം പോലും ഒരു നിമിഷം കൊണ്ട്, ആദിമാതാവിൻ്റെ പാദങ്ങളിൽ സമർപ്പിക്കാൻ തുടങ്ങി.

ലോപാമുദ്ര സമർപ്പിച്ച ആ ബ്രഹ്മാനന്ദം, ആദിമാതാവ് എവിടെ നിന്നാണോ പ്രത്യക്ഷപ്പെട്ടത്, ആ മൂലസ്ഥാനത്ത് അതായത് ശ്രീദത്തഗുരുവിൻ്റെ പാദങ്ങളിൽ എത്തിച്ചേർന്നു.

ഇങ്ങനെ ലോപാമുദ്രയുടെ ബ്രഹ്മാനന്ദവുമായി, സച്ചിദാനന്ദം കൂട്ടിച്ചേർക്കപ്പെട്ടു. അതുകൊണ്ട്, ഈ ബ്രഹ്മവാദിനി ലോപാമുദ്ര, തൻ്റെ എല്ലാ ജോലികളും ചെയ്യുന്ന സമയത്തും, എപ്പോഴും ബ്രഹ്മാനന്ദത്തിൽ തന്നെ മുഴുകിയിരിക്കുന്നു.

ശ്രീശാoഭവിവിദ്യയുടെ പതിനെട്ട് ക്ലാസ്സുകൾ (പടികൾ) കടന്നാൽ മാത്രമേ ഈ സച്ചിദാനന്ദം ലഭിക്കൂ.

ഇങ്ങനെയുള്ള പ്രാപ്തി, ലോപാമുദ്രയ്ക്ക് മാത്രമേയുളളൂ. അതുകൊണ്ടാണ്, അവർ ‘ശ്രീവിദ്യാസംഹിതയുടെയും’, ശ്രീശാoഭവിവിദ്യയുടെയും, ശ്രീശാoഭവിമുദ്രയുടെയും, ശ്രീശാoഭവിദ്ധ്യാനത്തിൻ്റെയും, സച്ചിദാനന്ദ ഉപാസനയുടെയും ഏറ്റവും ഉന്നതനായ മാർഗ്ഗദർശ്ശക ഗുരുവായത്.”

ഭഗവാൻ ത്രിവിക്രമൻ ‘അവധൂതചിന്തന....’ എന്ന് പറഞ്ഞ ഉടൻ തന്നെ, ബ്രഹ്മവാദിനി ലോപാമുദ്രയുടെ കണ്ണുകൾ തുറന്നു. അത് ‘....ശ്രീഗുരുദേവദത്ത’ എന്ന വാക്കുകൾ ഉച്ചരിച്ചുകൊണ്ടാണ്.

ഭഗവാൻ ത്രിവിക്രമൻ ലോപാമുദ്രയ്ക്ക് സംസാരിക്കാൻ അനുവാദം കൊടുത്തപ്പോൾ, ആ മുതിർന്ന ബ്രഹ്മവാദിനി സംസാരിക്കാൻ തുടങ്ങി, “പ്രിയപ്പെട്ട ആപ്തജനങ്ങളെ! ശ്രീശാoഭവിവിദ്യയുടെ പതിനേഴും, പതിനെട്ടും ക്ലാസ്സുകളുടെ (പടികളുടെ) അധിഷ്ഠാത്രിയാണ് ഒമ്പതാമത്തെ നവദുർഗ്ഗ ‘സിദ്ധിദാത്രി’.

ഈ സിദ്ധിദാത്രി തന്നെയാണ്, നവരാത്രിയിലെ നവമി തിഥിയുടെ രാത്രിയുടെയും, ദിവസത്തിന്റെയും നായിക.

ശ്രീശാoഭവിവിദ്യയുടെ പതിനേഴാമത്തെ ക്ലാസ്സിൽ വരുന്ന സാധകന്, ഭഗവാൻ ത്രിവിക്രമൻ സ്വയം ‘ശ്രീശാoഭവിദ്ധ്യാനം’ പഠിപ്പിക്കുന്നു. കൂടാതെ, അദ്ദേഹം അത് പരിശീലിപ്പിക്കുകയും ചെയ്യുന്നു.

നേരത്തെ, ഞങ്ങൾ എല്ലാവരും, ഏത് ധ്യാനത്തിലാണോ ഇരുന്നിട്ട് ബ്രഹ്മാനന്ദം നിറഞ്ഞവരായത്, ആ ധ്യാനം തന്നെയാണ് ‘ശ്രീശാoഭവിദ്ധ്യാനം’.

ഈ പതിനേഴാമത്തെ പടിയിൽ, ഭഗവാൻ ത്രിവിക്രമൻ ആ സാധകൻ്റെ കൈ, നവദുർഗ്ഗ സിദ്ധിദാത്രിയുടെ കൈയിൽ നൽകുന്നു.

ആ മാതാ സിദ്ധിദാത്രി, ആ സാധകനെ തൻ്റെ കുഞ്ഞിനെപ്പോലെ മനുഷ്യരുടെ 1008 വർഷം, തൻ്റെ അടുത്ത് സംരക്ഷിക്കുന്നു. അപ്പോൾ മാത്രമാണ്, ശ്രീശാoഭവിദ്ധ്യാനം പൂർണ്ണതയിലെത്തുന്നത്.

പതിനെട്ടാമത്തെ പടിയിൽ, ഇതേ സിദ്ധിദാത്രി, ഭഗവാൻ ത്രിവിക്രമൻ്റെ സമ്മതത്തോടെ, ആ സാധകൻ്റെ കൈ വീണ്ടും ഭഗവാൻ ത്രിവിക്രമൻ്റെ കൈയിൽ തന്നെ നൽകുന്നു.

ഭഗവാൻ ത്രിവിക്രമൻ ഒട്ടും താമസിക്കാതെ, ആ സാധകനെ തൻ്റെ രണ്ട് കൈകളിലും ഒരു കുട്ടിയെപ്പോലെ എടുത്തുയർത്തുന്നു.

ആ സാധകനെ, എട്ടുവയസ്സുള്ള കുട്ടിയാക്കി ആദിമാതാവിൻ്റെ ‘മണിദ്വീപനിവാസിനി’ രൂപത്തിലേക്ക് അതായത് ‘സിംഹാസനത്തിലിരിക്കുന്ന അഷ്ടാദശഭുജ മഹിഷാസുരമർദ്ദിനി’ രൂപത്തിലേക്ക് അതായത് ‘ലലിതാംബിക’ രൂപത്തിലേക്ക് അതായത് മൂല ‘ശ്രീവിദ്യ’ രൂപത്തിലേക്ക് കൊണ്ടുപോയി എത്തിക്കുന്നു.

മണിദ്വീപത്തിൽ, ആ കുട്ടി എപ്പോഴും കുട്ടിക്കളികൾ കളിച്ചുകൊണ്ട് ജീവിക്കുന്നു - അതായത്, ബ്രഹ്മർഷിയോ ബ്രഹ്മവാദിനിയോ ആയി.

മണിദ്വീപത്തിൽ, കുട്ടിയായി വിഹരിക്കുമ്പോൾ തന്നെ, ഈ സാധകരെല്ലാവരും പിന്നീട് ഭൂമിയിലോ അല്ലെങ്കിൽ മനുഷ്യവാസം ഉള്ള മറ്റേതെങ്കിലും

ഗ്രഹത്തിലോ, തങ്ങളുടെ യഥാർത്ഥ രൂപത്തിലും വിഹരിക്കുന്നു, പ്രവർത്തിക്കുന്നു. ചിലപ്പോൾ ജനിക്കുകയും ചെയ്യുന്നു. അവിടുത്തെ അവസ്ഥയ്ക്കനുസരിച്ച് മരണത്തെയും സ്വീകരിക്കുന്നു. എന്നാൽ, ഇവരുടെ ജനനത്തിനും മരണത്തിനും, യാതൊരു അർത്ഥവുമില്ല. ഇവർ എപ്പോഴും ‘ബ്രഹ്മാനന്ദികൾ’ ആയിരിക്കും.”

ബ്രഹ്മവാദിനി ലോപാമുദ്ര, ഇത്രയും പറഞ്ഞശേഷം ആദിമാതാ ശ്രീവിദ്യയുടെ പാദങ്ങളിൽ, പല നിറങ്ങളിലുളള സുഗന്ധമുള്ള പൂക്കൾ അർപ്പിച്ചു. അതോടൊപ്പം, ആദിമാതാവിൻ്റെ സിംഹാസനത്തിലിരിക്കുന്ന മണിദ്വീപ-സ്വരൂപം അവിടെ ശോഭിക്കാൻ തുടങ്ങി.

ആദിമാതാവിൻ്റെ ഇടതുവശത്ത് നാലും, വലതുവശത്ത് നാലും എന്നിങ്ങനെ, പ്രഥമ മുതൽ അഷ്ടമി വരെയുളള നവദുർഗ്ഗകൾ നിന്നിരുന്നു.

ആദിമാതാവിൻ്റെ ശിരസ്സിൽ, സ്വർണ്ണ താമരക്കുട പിടിച്ച് ഒമ്പതാമത്തെ നവദുർഗ്ഗയായ, സിദ്ധിദാത്രി നിന്നിരുന്നു.

ഇവരുടെ മുഖവും, ആദിമാതാവിൻ്റെ മുഖവും തമ്മിൽ ഒരു അംശം പോലും വ്യത്യാസമില്ലായിരുന്നു.

ബാപു തുടർന്ന് തുളസിപത്രം - 1401 എന്ന മുഖപ്രസംഗത്തിൽ എഴുതുന്നു, 

ഒമ്പതാമത്തെ നവദുർഗ്ഗയായ സിദ്ധിദാത്രി, എല്ലാ ഭക്തർക്കും മുന്നിൽ വന്ന്, കൈലാസത്തിലെ ഭൂമിയിൽ പോലും പാദം സ്പർശിക്കാതെ നിന്നു.

മാതാ സിദ്ധിദാത്രിയുടെ നിറം, പുതിയ റോസാപ്പൂവിൻ്റെ ഇതളുകൾ പോലെയായിരുന്നു.

അവരുടെ കണ്ണുകൾ അതീവ വിശാലവും, തുളച്ചുകയറുന്നവയുമായിരുന്നു. അതായത്, ഇവരുടെ നോട്ടം എന്തിനെയും തുളച്ച് അപ്പുറം പോകുന്നതായി തോന്നി.

അവർക്ക് നാല് കൈകളുണ്ടായിരുന്നു. അവരുടെ നെറ്റിയിൽ, മൂന്നാമത്തെ കണ്ണിനു പകരം കുങ്കുമതിലകമായിരുന്നു കണ്ടത്.

അവരുടെ നാല് കൈകളിലും ശംഖ്, ചക്രം, ഗദ, പദ്മം എന്നീ ആയുധങ്ങളുണ്ടായിരുന്നു.

അവരുടെ വസ്ത്രം ചുവപ്പ് നിറവും, സ്വർണ്ണകരയുമുള്ളതായിരുന്നു.

ഏറ്റവും പ്രധാനമായി, അവരുടെ ഓരോ ചലനവും അതിലോലവും, മൃദുവും, സാവധാനവുമായിരുന്നു.

മാതാ സിദ്ധിദാത്രിയുടെ മുഖത്ത്, ഒരേയൊരു ഭാവം പ്രസന്നമായി വിരിഞ്ഞുനിന്നിരുന്നു, അത് ‘സന്തോഷം’ ആയിരുന്നു.

ആ സന്തോഷം, മാതാവിൻ്റെ മുഖത്ത് നിന്ന് സ്വയം ശക്തിയാൽ, ഓരോ ഭക്തൻ്റെയും അടുത്തേക്ക് എത്തിച്ചേർന്നിരുന്നു.

ഭഗവാൻ ത്രിവിക്രമൻ ആംഗ്യം കാണിച്ചപ്പോൾ, ബ്രഹ്മവാദിനി ലോപാമുദ്ര നവദുർഗ്ഗ സിദ്ധിദാത്രിയുടെ കഴുത്തിൽ, സുഗന്ധമുള്ള മുല്ലപ്പൂമാല അർപ്പിച്ചു. അവരുടെ പാദങ്ങളിൽ, ചെമ്പകത്തിൻ്റെയും റോസയുടെയും പൂക്കൾ അർപ്പിച്ചു.

പിന്നീടുണ്ടായ കാര്യം കണ്ട്, എല്ലാവരും അതീവ ആശ്ചര്യപ്പെട്ടുപോയിരുന്നു. കാരണം, സിദ്ധിദാത്രിയുടെ പാദങ്ങളിൽ സമർപ്പിച്ച ഓരോ പൂവും, ബ്രഹ്മവാദിനി ലോപാമുദ്രയുടെ കഴുത്തിൽ വന്ന് ഒരു മനോഹരമായ പൂമാലയായി മാറി.

തൻ്റെ കൈയിലുണ്ടായിരുന്ന എല്ലാ പൂക്കളും സമർപ്പിച്ച ശേഷം, ലോപാമുദ്ര, ആദിമാതാവിൻ്റെയും, സിദ്ധിദാത്രിയുടെയും അനുവാദം വാങ്ങി, അവിടെയുണ്ടായിരുന്ന എല്ലാവരുമായി സംസാരിക്കാൻ തുടങ്ങി, “ഹേ ഭാഗ്യമുള്ള ആപ്തഗണങ്ങളെ! നിങ്ങൾ എല്ലാവരും ശരിക്കും വളരെ ഭാഗ്യമുള്ളവരാണ്. കാരണം, നിങ്ങൾക്ക് എല്ലാവർക്കും, ശരിയായ ക്രമത്തിൽ ഒമ്പത് നവദുർഗ്ഗകളുടെയും ദർശനം ലഭിച്ചു. അവരുടെ മാഹാത്മ്യം കേൾക്കാനും കഴിഞ്ഞു.

ഈ പ്രപഞ്ചത്തിൽ, അണിമ, ലഘിമ, പ്രാപ്തി, പ്രാകാമ്യം, മഹിമ, ഈശിത്വം, വശിത്വം, സർവ്വകാമാവസാഹിത, സർവ്വജ്ഞത്വം എന്നിങ്ങനെ അനന്തമായ

സിദ്ധികളുണ്ട്.

അവയിൽ അണിമ, ലഘിമ, മഹിമ മുതലായ എട്ട് പ്രധാന സിദ്ധികളായി കണക്കാക്കപ്പെടുന്നു.

ഭൂമിയിൽ( വസുന്ധരയിൽ ) മാത്രമല്ല, മറ്റ് ഗ്രഹങ്ങളിലും പലരും ചെയ്യുന്ന തപസ്സുകൾ, മിക്കവാറും ഏതെങ്കിലും സിദ്ധി ലഭിക്കുന്നതിനു വേണ്ടിയാണ്.

ഏതൊരു തപസ്വിയാണോ, ഏത് ചണ്ഡികാകുലത്തിലെ അംഗത്തെ തൻ്റെ ആരാധനാമൂർത്തിയായി കണക്കാക്കി, തപസ്സോ, സാധനയോ ചെയ്യുന്നത്, അവർക്ക് ആ ദൈവത്തിൽ നിന്ന് വരം ലഭിക്കുന്നു. ഈ വരങ്ങൾ, സിദ്ധികളാണെങ്കിൽ, ഈ ഒമ്പതാമത്തെ നവദുർഗ്ഗയായ സിദ്ധിദാത്രി, ആ സാധകന് ലഭിക്കുന്ന സിദ്ധിയിലും തൻ്റെ നോട്ടം വെക്കുന്നു.


കാരണം, നവദുർഗ്ഗ സിദ്ധിദാത്രിയുടെ പ്രഭാമണ്ഡലത്തിൽ നിന്നാണ് എല്ലാത്തരം സിദ്ധികളും ഉണ്ടാകുന്നത്. അവിടെ നിന്നാണ്, ഈ സിദ്ധികളുടെയെല്ലാം യഥാർത്ഥ പ്രവർത്തനം, ഈ പ്രപഞ്ചത്തിൽ നടക്കുന്നത്.


സിദ്ധികൾക്ക് വേണ്ടി ആഗ്രഹിക്കുന്നത്, തെറ്റാണ്. കാരണം, സിദ്ധി ലഭിക്കുമ്പോൾ കിട്ടുന്ന അധികാരം ഉപയോഗിക്കുന്ന ബുദ്ധി, നീതിയുക്തവും, പവിത്രവും അല്ലെങ്കിൽ, ആ സാധകൻ അസുരനാകാൻ, അധികം സമയം

വേണ്ടിവരില്ല.

ഏറ്റവും പ്രധാനമായി, യഥാർത്ഥ ഭക്തന് ഒരു സിദ്ധിയും നേടേണ്ട ആവശ്യമില്ല.

കാരണം, ഒരു യഥാർത്ഥ ഭക്തൻ, രണ്ട് നവരാത്രികളിലും ആദിമാതാവിനെയോ/നവദുർഗ്ഗകളെയോ, ഭക്തിപൂർവ്വം മനസ്സറിഞ്ഞ് പതിവായി പൂജിക്കുമ്പോൾ, ആദിമാതാവിൻ്റെ ചരിത്രം വീണ്ടും വീണ്ടും വായിക്കുമ്പോൾ, അവരുടെ ഗുണകീർത്തനങ്ങളിൽ മുഴുകിപ്പോകുമ്പോൾ, അവൻ്റെ ജീവിതത്തിന് ആവശ്യമുള്ള എല്ലാ സിദ്ധികളുടെയും കാര്യം, ഈ മാതാ സിദ്ധിദാത്രി, പ്രാർത്ഥിക്കാതെ പോലും ഭക്തന് നൽകിക്കൊണ്ടേയിരിക്കും.

അത്ര മാത്രമല്ല, ആദിമാതാവിൻ്റെ ഈ ചണ്ഡികാകുലത്തിലുള്ള എല്ലാ പുത്രന്മാരുടെയും , കന്യകമാരുടെയും പൂർണ്ണമായി ഭക്തി പ്രകടിപ്പിക്കുന്നവർക്കും, ഈ നവദുർഗ്ഗ സിദ്ധിദാത്രി, ശരിയായ സമയത്ത് ശരിയായ സിദ്ധികളുടെ കാര്യങ്ങൾ തീർച്ചയായും നൽകിക്കൊണ്ടേയിരിക്കും.

അവരുടെ മുഖത്ത്, എപ്പോഴും വിരിയുന്ന സമാധാനം, എല്ലാ ഭക്തർക്കും ആശ്വാസം നൽകുന്നു. അതായത്, നിങ്ങൾ ഭക്തിയോടെ ചെയ്യുന്ന ഓരോ കാര്യവും അവർ സന്തോഷത്തോടെ സ്വീകരിക്കുന്നു. നിങ്ങളുടെ ചെറിയ സേവനത്തിലും അവർ സന്തുഷ്ടയാകുന്നു. പക്ഷേ, നിങ്ങൾക്ക് സിദ്ധികൾ വേണമെങ്കിൽ, അവരുടെ മുഖത്തിലെ സന്തോഷം,

നിങ്ങൾക്ക് കാണാൻ സാധിക്കില്ല.

ഓരോ ബ്രഹ്മർഷിക്കും, ബ്രഹ്മവാദിനിക്കും പലതരം സിദ്ധികളുണ്ട്. അവർക്ക് ആവശ്യമുള്ള സിദ്ധികൾ, അവർക്ക് എപ്പോൾ വേണമെങ്കിലും ലഭിക്കും.”

ഇത്രയും പറഞ്ഞപ്പോൾ, മുതിർന്ന ബ്രഹ്മവാദിനി ലോപാമുദ്ര പെട്ടെന്ന് നിന്നു. ഭഗവാൻ ത്രിവിക്രമൻ സംസാരിക്കാൻ തുടങ്ങി, “എൻ്റെ കുട്ടികളെ! ഈ ബ്രഹ്മർഷിമാർക്കും, ബ്രഹ്മവാദിനിമാർക്കും ശ്രീശാoഭവിവിദ്യയുടെ പതിനെട്ടാമത്തെ പടിയിൽ (ക്ലാസ്സിൽ) ആദ്യം 108 സിദ്ധികൾ ലഭിക്കുന്നു. അവരുടെ ആഗ്രഹമനുസരിച്ച്, എല്ലാ സിദ്ധികളും അവർക്ക് ലഭ്യമാകുന്നു.

പക്ഷേ, യഥാർത്ഥ രഹസ്യത്തിന്റെ കാര്യം ഇവിടെയാണ്. ലഭിച്ച ഈ സിദ്ധികളെല്ലാം, ഉടൻ തന്നെ ആദിമാതാവിൻ്റെ പാദങ്ങളിൽ സമർപ്പിക്കാത്തവൻ, അവയിൽ നിന്ന് മുക്തനാകാൻ ആഗ്രഹിക്കാത്തവൻ, ‘ബ്രഹ്മർഷി’യാകാൻ കഴിയില്ല.

പതിനെട്ടാമത്തെ പടിയിൽ ലഭിച്ച എല്ലാ സിദ്ധികളും,ആദിമാതാവിൻ്റെ പാദങ്ങളിൽ സമർപ്പിക്കുമ്പോൾ, അവരുടെ ഈ നിഷ്കാമഭാവം കണ്ട്,ആദിമാതാവ്,ആ ബ്രഹ്മർഷിയുടെയോ,ബ്രഹ്മവാദിനിയുടെയോ എല്ലാ സിദ്ധികളും ഈ സിദ്ധിദാത്രിയെ ഏൽപ്പിക്കുന്നു.

ഈ സിദ്ധിദാത്രി,ഓരോരുത്തരുടെയും സിദ്ധികളെ തൻ്റെ പ്രഭാമണ്ഡലത്തിൽ അവരുടെ പേരിൽ തന്നെ

സൂക്ഷിച്ചുവയ്ക്കുന്നു.

അതിനുശേഷമാണ് ആദിമാതാവും, ശ്രീദത്താത്രേയയും, സിദ്ധിദാത്രിയും ആ ബ്രഹ്മർഷിക്കോ,ബ്രഹ്മവാദിനിക്കോ അവരുടെ കൈവശമില്ലാത്ത സിദ്ധികളെ,സിദ്ധിദാത്രിയെ സ്മരിക്കുന്നതിലൂടെ ഉപയോഗിക്കാൻ,അനുഗ്രഹം നൽകുന്നത്.”

ബ്രഹ്മവാദിനി ലോപാമുദ്ര,ഭഗവാൻ ത്രിവിക്രമനെ മനസ്സിൽ പ്രണമിച്ചു. എന്നിട്ട് പറഞ്ഞു, “ആപ്തജനങ്ങളെ! ഭൗതികജീവിതം നയിക്കുന്നവർക്ക് ഈ ഒമ്പതാമത്തെ നവദുർഗ്ഗയായ സിദ്ധിദാത്രി,അവരുടെ എല്ലാ ഉന്നതിക്കായിഅവൾ തയ്യാറാകുന്നു ഉയർച്ചകൾക്കും വേണ്ടി തയ്യാറാണ്.

മറ്റുള്ളവർക്ക് അന്യായമായി ദുഃഖം നൽകാതെ, എത്ര സുഖമാണോ ഒരു ഭക്തന് വേണ്ടത്, അതെല്ലാം ഈ നവദുർഗ്ഗ സിദ്ധിദാത്രി ഭക്തന് നൽകിക്കൊണ്ടേയിരിക്കും.

പ്രധാനമായി ഈ നവദുർഗ്ഗ സിദ്ധിദാത്രിയും, ആദിമാതാവിൻ്റെ എല്ലാ വിദ്യകൾക്കും മേൽ സാമ്രാജ്യം വാഴുന്ന സിദ്ധേശ്വരി സ്വരൂപവും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.

പാർവ്വതി തൻ്റെ ജീവിതത്തിലെ ഈ ഒമ്പതാമത്തെ ഘട്ടത്തിനു ശേഷമാണ് അന്നപൂർണ്ണ, സദാപൂർണ്ണ, ഭാവപൂർണ്ണ, പ്രേമപൂർണ്ണ  എന്നും ശക്തിപൂർണ്ണ എന്നും ഈ അഞ്ചുവിധ കർമ്മങ്ങളിലൂടെ

ആദിമാതാവിൻ്റെ ‘ക്ഷമ’ എന്ന സഹജഭാവന ഓരോ ഭക്തനും ലഭിക്കണം എന്ന ലക്ഷ്യത്തിൽ അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

അവർ എപ്പോഴും അങ്ങനെ തന്നെയായിരിക്കും.”

मराठी >> हिंदी >> English >> ગુજરાતી>> ಕನ್ನಡ>> తెలుగు>> বাংলা>> தமிழ்>>

Comments