സരസ്വതി പൂജൻ (ദസറ/വിജയദശമി)

 സരസ്വതി പൂജൻ (ദസറ/വിജയദശമി)

ഹരി ഓം, 10 ഒക്ടോബർ 2019-ന് നടന്ന പിതൃവചനത്തിൽ, സദ്ഗുരു ശ്രീ അനിരുദ്ധ്, 'യാ കുന്ദേന്ദുതുഷാരഹാരധവലാ' എന്ന പ്രാർത്ഥനയെക്കുറിച്ച് പറയുമ്പോൾ, ദസറ ദിവസം വീട്ടിൽ സരസ്വതി പൂജ എങ്ങനെ ചെയ്യണം, എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ, എന്റെ ബ്ലോഗിൽ നൽകുമെന്ന് പറഞ്ഞിരുന്നു. അതനുസരിച്ച് ഈ പൂജയുടെ വിവരങ്ങൾ താഴെ നൽകുന്നു.


പൂജാ സാമഗ്രികൾ


1) മഞ്ഞൾ, കുങ്കുമം, അക്ഷതം 

2) നിലവിളക്ക് 

3) തേങ്ങ - 2 

4) ശർക്കര-തേങ്ങയുടെ നൈവേദ്യം 

5) പൂക്കൾ, സ്വർണ്ണം (മലയത്തിയുടെ ഇലകൾ - മഹാരാഷ്ട്രയിൽ 'ആപ്ട' എന്നറിയപ്പെടുന്ന മരത്തിന്റെ ഇലകൾ, സ്വർണത്തിന്റെ പ്രതീകമായി ഉപയോഗിക്കുന്നു) 

6) സരസ്വതി - പുസ്തകങ്ങളും, ചിത്രവും 

7) അടയ്ക്ക - 2 

8) വെറ്റില - 2 

9) ക്രമീകരണത്തിൽ ഏറ്റവും പിന്നിലായി, മഹാപൂജയുടെ (വരദാചണ്ഡികാ പ്രസന്നോത്സവത്തിലെ) അല്ലെങ്കിൽ, അത് ഇല്ലെങ്കിൽ, വലിയ അമ്മയുടെയും (മഹിഷാസുരമർദിനി), സദ്ഗുരുവിന്‍റെയും ഒരുമിച്ചുള്ള ചിത്രം വെക്കുക.


ക്രമീകരണം

1) ഒരു പീഠം, അല്ലെങ്കിൽ മണ പീഠം എടുത്ത്, അതിന്മേൽ വസ്ത്രം വിരിക്കുക.
2) അതിന്മേൽ, താഴെ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ക്രമീകരിക്കുക.




പൂജാ വിധി

1) ആദ്യം, നിലവിളക്കിൽ മഞ്ഞൾ-കുങ്കുമം അർപ്പിക്കണം.
2) അതിനുശേഷം, 'വക്രതുണ്ഡ' സ്തോത്രം ചൊല്ലുക. 

'വക്രതുണ്ഡ' സ്തോത്രം

പ്രണമ്യ ശിരസാ ദേവം ഗൗരീപുത്രം വിനായകമ് ।। 

ഭക്താവാസം സ്മരേന്നിത്യമായു:കാമാർത്ഥസിദ്ധയേ ।।1 ।।

പ്രഥമം വക്രതുണ്ഡം ച ഏകദന്തം ദ്വിതീയകമ് ।। 

തൃതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുർത്ഥകമ് ।।2 ।।

ലംബോദരം പഞ്ചമം ച ഷഷ്ഠം വികതമേവ ച ।।

 സപ്തമം വിഘ്നരാജേന്ദ്രം ധൂമ്രവർണ്ണം തഥാഷ്ടമമ് ।।3 ।।

നവമം ഭാലചന്ദ്രം ച ദശമം തു വിനായകമ് । 

ഏകാദശം തു ഗണപതിം ദ്വാദശം തു ഗജാനനമ് ।।4 ।।

ദ്വാദശൈതാനി നാമാനി ത്രിസന്ധ്യം യ: പഠേന്നര: । 

ന ച വിഘ്നഭയം തസ്യ സർവസിദ്ധികരം പ്രഭോ ।।5 ।।

വിദ്യാർത്ഥി ലഭതേ വിദ്യാം ധനാർത്ഥീ ലഭതേ ധനമ് । 

പുത്രാർത്ഥീ ലഭതേ പുത്രാൻ മോക്ഷാർത്ഥീ ലഭതേ ഗതിമ് ।।6 ।।

ജപേത് ഗണപതിസ്തോത്രം ഷഡ്ഭിർമാസൈ: ഫലം ലഭേത് । 

സംവത്സരേണ സിദ്ധിം ച ലഭതേ നാത്ര സംശയ: ।।7 ।।

അഷ്ടഭ്യോ ബ്രാഹ്മണേഭ്യശ്ച ലിഖിത്വാ യ: സമർപ്പയേത് । 

തസ്യ വിദ്യാ ഭവേത്സർവാ ഗണേശസ്യ പ്രസാദത: ।।8 ।।

ഇതി ശ്രീ നാരദപുരാണേ സങ്കടവിനാശനം ശ്രീഗണപതിസ്തോത്രം സംപൂർണം ।

3) സ്തോത്രം ചൊല്ലിയ ശേഷം ചിത്രത്തിന് മാല അണിയിക്കുക.
4) അതിനുശേഷം വെറ്റിലയുടെ മേലും, തേങ്ങയുടെ മേലും, പുസ്തകങ്ങളുടെ മേലും, ആയുധങ്ങളുടെ മേലും മഞ്ഞൾ-കുങ്കുമം, അക്ഷതം എന്നിവ അർപ്പിക്കുക.
5) അതിനുശേഷം താഴെ പറയുന്ന ശ്ലോകം ചൊല്ലുക.


ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം

വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം ।

ലക്ഷ്മീകരാന്തം കമലനയനം യോഗിഭിർദ്ധ്യാനഗമ്യം

വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം ।।

6) അതിനുശേഷം 'യാ കുന്ദേന്ദുതുഷാരഹാരധവലാ' എന്ന സ്തോത്രം / ഈ പ്രാർത്ഥന ചൊല്ലിക്കൊണ്ട് പൂക്കളും സ്വർണ്ണവും (ആപ്റ്റ ഇലകൾ) സമർപ്പിക്കുക.


യാ കുന്ദേന്ദുതുഷാരഹാരധവലാ യാ ശുഭ്രവസ്രാവൃതാ ।

യാ വീണാവരദണ്ടമണ്ഡിതകരാ യാ ശ്വേതപദ്മാസനായ ॥

യാ ബ്രഹ്മാഛ്യുത ശങ്കരപ്രഭൃതിഭിർദേവൈഃ സദാ വന്ദിതാ ।

സാ മാം പാതു സർസ്വതീ ഭഗവതീ നിഃശേഷജാഡ്യാപഹാ ॥

7) അതിനുശേഷം 24 തവണ 'ഓം കൃപാസിന്ധു ശ്രീ സായിനാഥായ നമഃ' എന്ന ജപം ചൊല്ലുക.

8) ജപം പൂർത്തിയായ ശേഷം നിലവിളക്ക് ഉപയോഗിച്ച് ആരതി ഉഴിയുക, ശേഷം ശർക്കര-തേങ്ങയുടെ

നൈവേദ്യം അർപ്പിക്കുക.

9) അതിനുശേഷം 'വിജയമന്ത്രം' ചൊല്ലുക. ഇതോടെ പൂജ പൂർത്തിയാകുന്നു.


ll ഹരി ഓം ll ശ്രീ രാം ll അംബജ്ഞ ll ll നാഥസംവിദ് ll

मराठी >> हिंदी >> English >> ગુજરાતી>> ಕನ್ನಡ>> বাংলা>> தமிழ்>>

Comments