ശീർഷകം - സദ്ഗുരു ശ്രീഅനിരുദ്ധന്റെ ഭാവവിശ്വത്തിൽ നിന്ന് - പാർവതീമാതാവിന്റെ നവദുർഗ്ഗാ സ്വരൂപങ്ങളെക്കുറിച്ചുള്ള പരിചയം - ഭാഗം 8
![]() |
സന്ദർഭം: സദ്ഗുരു ശ്രീഅനിരുദ്ധ ബാപുവിന്റെ ദിവസേനയുള്ള 'പ്രത്യക്ഷ്' എന്ന പത്രത്തിലെ 'തുളസിപത്ര' എന്ന മുഖപ്രസംഗ പരമ്പരയിലെ മുഖപ്രസംഗം നമ്പർ 1394, 1395 |
സദ്ഗുരു ശ്രീഅനിരുദ്ധ ബാപു തുളസിപത്രം - 1394 എന്ന മുഖപ്രസംഗത്തിൽ എഴുതുന്നു,
ബ്രഹ്മവാദിനി ലോപാമുദ്ര, ഏഴാമത്തെ നവദുർഗ്ഗയായ കാലരാത്രിയുടെ പാദങ്ങളിൽ ശിരസ്സു വെച്ച്, അവരെ വിനയപൂർവ്വം വന്ദിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി, “ആപ്തജനങ്ങളെ! ഈ ഏഴാമത്തെ നവദുർഗ്ഗ കാലരാത്രി, ശാoഭവി വിദ്യയുടെ പതിമൂന്നും, പതിനാലും പടികളുടെ (ക്ലാസുകളുടെ) അധിഷ്ഠാത്രിയാണ്. കൂടാതെ, ആശ്വിന ശുദ്ധ സപ്തമിയുടെ പകലിന്റെയും, രാത്രിയുടെയും നായികയുമാണ്.
ഈ ഭഗവതി കാലരാത്രി, ഭക്തരുടെ ശത്രുക്കളെ പൂർണ്ണമായി നശിപ്പിക്കുന്നവളാണ്. ഇവരെ പൂജിച്ചാൽ ഭൂതം, പ്രേതം, രാക്ഷസൻ, ദൈത്യൻ, ദാനവൻ, ദുർമന്ത്രവാദി, പാപിയായ ശത്രുക്കൾ എന്നിങ്ങനെ എല്ലാവർക്കും ഒരു വർഷത്തേക്ക് ആ ഭക്തൻ്റെ അടുത്ത് പോലും വരാൻ കഴിയില്ല.”
എല്ലാ ശിവഗണങ്ങളും ആശയക്കുഴപ്പത്തിലായി പരസ്പരം നോക്കി. “ഞങ്ങൾ തീർച്ചയായും പിശാചുമയമാണ്. പക്ഷേ, ഞങ്ങൾക്ക് ഇവരെ ഭയപ്പെടുന്നതിനു പകരം, ഇവരേക്കുറിച്ച് അതിയായ സ്നേഹമാണ് തോന്നുന്നത്.”
ലോപാമുദ്ര പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “അവർ അങ്ങനെയാണ്. നിങ്ങളും ‘ശിവഗണങ്ങൾ’ ആണ്, വെറും പിശാചുക്കളല്ല. ഇപ്പോൾ നിങ്ങളുടെ രൂപം പോലും മാറിയിരിക്കുന്നു.”
എല്ലാ ഋഷിമാരും എഴുന്നേറ്റുനിന്ന് ലോപാമുദ്രയോട് അപേക്ഷിക്കാൻ തുടങ്ങി, “ഞങ്ങൾക്ക് കാടുകളിലൂടെയും, നിബിഢവനങ്ങളിലൂടെയും, പല ശ്മശാനങ്ങളിലൂടെയും, ഭയങ്കരമായ നരഹത്യ നടന്ന പുരാതന യുദ്ധഭൂമികളിലൂടെയും, ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടിവരുന്നു. ഇവരുടെ
ഗുണഗണങ്ങൾ കേട്ട്, ഞങ്ങൾക്ക് ഈ നവദുർഗ്ഗ കാലരാത്രിയുടെ പാദങ്ങളിൽ ശിരസ്സു വെക്കാൻ ആഗ്രഹമുണ്ട്. ഞങ്ങൾക്ക് അതിനുള്ള അനുവാദം ലഭിക്കുമോ?”

ബ്രഹ്മവാദിനി ലോപാമുദ്ര ചോദ്യഭാവത്തോടെ ഭഗവാൻ ത്രിവിക്രമനെ നോക്കി. അതോടെ, തന്റെ അമ്മയുടെ അനുവാദം വാങ്ങി ഭഗവാൻ ത്രിവിക്രമൻ വീണ്ടും തന്റെ ഏകമുഖരൂപത്തിൽ ഇവരുടെയെല്ലാം ഇടയിലേക്ക് വന്നു. എന്നിട്ട്, അദ്ദേഹം ബ്രഹ്മവാദിനി അരുന്ധതിയോട്, ലോപാമുദ്രയുടെ കൈകൾ സ്വന്തം കൈകളിലെടുത്ത്, എല്ലാവർക്കും കാണിച്ചുകൊടുക്കാൻ പറഞ്ഞു. കൂടാതെ, ലോപാമുദ്രയുടെ ശിരസ്സിലെ വസ്ത്രം മാറ്റി അവരുടെ നെറ്റിഭാഗം കാണിക്കാനും ആവശ്യപ്പെട്ടു.
അരുന്ധതി അങ്ങനെ ചെയ്തപ്പോൾ, എല്ലാ മഹർഷിമാരും, ഋഷിശ്രേഷ്ഠരും, ഋഷികുമാരന്മാരും അതീവ ആശ്ചര്യപ്പെടുകയും, അൽപം ഭയപ്പെടുകയും ചെയ്തു.
കാരണം, ബ്രഹ്മവാദിനി ലോപാമുദ്രയുടെ ശിരസ്സിലും, കൈകളിലും എവിടെയെല്ലാം ഭഗവതി കാലരാത്രിയുടെ പാദങ്ങൾ സ്പർശിച്ചുവോ, അവിടെയെല്ലാം നിന്ന് അനേകം വിദ്യുത്ശലാകങ്ങൾ ലോപാമുദ്രയുടെ സഹസ്രാര ചക്രത്തിലേക്ക് കടന്ന് കളിച്ചുകൊണ്ടിരുന്നു. അവരുടെ കൈകളിൽ നിന്ന് അഗ്നിജ്വാലകൾ, ആനന്ദനൃത്തം ചെയ്തുകൊണ്ട് അവരുടെ ശരീരത്തിലെ 72,000 നാഡികളിലും പ്രവേശിച്ചു.
ഇതുകണ്ടപ്പോൾ മഹർഷിമാർ പോലും ഭയപ്പെട്ടു. അത് കണ്ടിട്ട്, ഭഗവാൻ ത്രിവിക്രമൻ പറഞ്ഞു, “ഈ കാലരാത്രി അങ്ങനെയുളളവളാണ്. ഈ ജ്വാലകളും, വിദ്യുത്ശലാകങ്ങളും ബ്രഹ്മവാദിനി ലോപാമുദ്രയ്ക്ക് യാതൊരു വേദനയോ, പീഡയോ നൽകുന്നില്ല. നേരെമറിച്ച്, ഈ മിന്നലുകളും, ജ്വാലകളും കാരണം ബ്രഹ്മവാദിനി ലോപാമുദ്രയുടെ സഹസ്രാരത്തിലെ എല്ലാ സിദ്ധികളും ഉണരുകയാണ്. അവരുടെ ശരീരത്തിലെ 108 ശക്തികേന്ദ്രങ്ങളും, പവിത്രമായ യജ്ഞകുണ്ഡങ്ങളായി മാറിയിരിക്കുന്നു.
ഇങ്ങനെയുളള തേജസ്സ് ധരിക്കുന്നത് സാധാരണ മനുഷ്യർക്ക് മാത്രമല്ല, മഹർഷിമാർക്കും സാധ്യമല്ല.

എട്ടാമത്തെ നവദുർഗ്ഗയായ മഹാഗൗരിയുടെ രൂപം, എത്ര ശാന്തവും പ്രസന്നവുമാണെങ്കിലും, അവരുടെ പാദങ്ങളുടെ നേരിട്ടുളള സ്പർശം കാരണം, മനുഷ്യ ശരീരത്തിലെ എല്ലാ 108 ശക്തികേന്ദ്രങ്ങളും, അതീവ ശീതളവും ശാന്തവുമാകുന്നു. 72,000 നാഡികളിൽ നിന്നും, ചന്ദ്രതേജസ്സ്
ജലപ്രവാഹം പോലെ ഒഴുകാൻ തുടങ്ങുന്നു. ആ അതിശീതളിമ പോലും, സാധാരണ ഭക്തർക്കും മഹർഷിമാർക്കും സഹിക്കാൻ കഴിയില്ല.
ഒമ്പതാമത്തെ നവദുർഗ്ഗയായ സിദ്ധിദാത്രി, വളരെ പ്രസന്നവദനയാണ്. പക്ഷേ, അവർ മണിദ്വീപമാതാവുമായി ഒന്നായിത്തീർന്നിരിക്കുന്നു.
ഈ കാരണങ്ങളെല്ലാം കൊണ്ട്, ഈ മൂന്നു പേരുടെ പ്രതിമകളെ പൂജിക്കുന്നത് വളരെ എളുപ്പമാണെങ്കിലും, അവരുടെ യഥാർത്ഥ രൂപങ്ങളെ ധ്യാനിക്കുന്നത് മഹർഷിമാർക്കും സാധ്യമല്ല.
എന്നാൽ, ഈ മൂന്നു പേരുടെയും നേരിട്ടുളള പൂജയുടെയും, നേരിട്ടുളള ധ്യാനത്തിന്റെയും എല്ലാ നേട്ടങ്ങളും നവരാത്രിയിലെ ആശ്വിന ശുദ്ധ പഞ്ചമിക്ക്, മാതാ ലലിതാംബികയെ പൂജിച്ചാൽ എളുപ്പത്തിൽ ലഭിക്കുന്നതാണ്.
കാരണം, പഞ്ചമിയുടെ നായിക സ്കന്ദമാതാവാണ്. ലലിതാംബിക, എല്ലാ ഭക്തരുടെയും നേരിട്ടുളള മുത്തശ്ശിയാണ്.
ഈ ആദിമാതാ, ‘ലലിതാംബിക’ രൂപത്തിൽ എപ്പോഴും ‘ലലിതാപഞ്ചമി’ എന്ന ഈ ദിവസം തന്നെയാണ് പ്രത്യക്ഷപ്പെടാറുളളത്. അപ്പോൾ, കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവർ അവളുടെ പ്രധാന സേനാപതികളായിരിക്കും.
ലലിതാപഞ്ചമിയുടെ പൂജയെ വർണ്ണിക്കാൻ എനിക്കും അനേക ദിവസങ്ങൾ വേണ്ടിവരും.”
ഇത്രയും പറഞ്ഞുകൊണ്ട്, ഭഗവാൻ ത്രിവിക്രമൻ കാലരാത്രിയെയും, ആദിമാതാവിനെയും പ്രണമിച്ചു.
അതോടെ, എല്ലാ ഒമ്പത് നവദുർഗ്ഗകളും, ദശമഹാവിദ്യകളും, സപ്തമാതൃകകളും, 64 കോടി ചാമുണ്ഡകളും അവിടെ സന്നിഹിതരായി.
പിന്നീട്, അവരെല്ലാം ഒന്നിനുപുറകെ ഒന്നായി മഹിഷാസുരമർദ്ദിനിയുടെ ഓരോ രോമത്തിലും പ്രവേശിച്ചു."
അതോടെ, മണിദ്വീപനിവാസിനിയായ ആദിമാതാവിന്റെ മൂന്നാം കണ്ണിൽ നിന്ന്, ഒരേ സമയം പ്രഖരവും, സൗമ്യവുമായ ഒരു അപൂർവ തേജസ്സ് എല്ലായിടത്തും വ്യാപിക്കാൻ തുടങ്ങി."
അതോടെ, ആദിമാതാവിന്റെ മൂലരൂപത്തിന്റെ സ്ഥാനത്ത്, അവളുടെ ലലിതാംബികാ സ്വരൂപം ദൃശ്യമാവാൻ തുടങ്ങി."


ബാപു തുടർന്ന് തുളസിപത്രം - 1395 എന്ന മുഖപ്രസംഗത്തിൽ എഴുതുന്നു,
എല്ലാ ബ്രഹ്മർഷിമാരും, ബ്രഹ്മവാദിനിമാരും അതീവ സ്നേഹത്തോടും, ആദരവോടും കൂടി ലലിതാംബികയുടെ ‘ലലിതാഷ്ടക സ്തോത്രം’ സാമവേദീയ പദ്ധതിയനുസരിച്ച് ചൊല്ലാൻ തുടങ്ങി. അതോടൊപ്പം, ‘ലലിതാംബിക’ സ്വരൂപം ‘മണിദ്വീപനിവാസിനി’ രൂപത്തിൽ വീണ്ടും ലയിച്ചു.
അതോടൊപ്പം, ആ മണിദ്വീപനിവാസിനിയായ ആദിമാതാവും അപ്രത്യക്ഷയായി ‘അഷ്ടാദശഭുജ അനസൂയ’യും ‘ശ്രീവിദ്യ’യുമായി മുൻപത്തെപ്പോലെ കാണാൻ തുടങ്ങി.

ഇപ്പോൾ, ബ്രഹ്മവാദിനി ലോപാമുദ്ര മുന്നോട്ടുവന്ന് ‘കാലരാത്രീം ബ്രഹ്മസ്തുതാം വൈഷ്ണവീം സ്കന്ദമാതരമ്’ എന്ന മന്ത്രം ജപിക്കാൻ തുടങ്ങി. അതോടെ, ഏഴാമത്തെ നവദുർഗ്ഗയായ കാലരാത്രി, അവരുടെ സാധാരണ രൂപത്തിൽ; എന്നാൽ, സൗമ്യമായ തേജസ്സോടുകൂടി സാക്ഷാത്കരിച്ചു.
ലോപാമുദ്ര അവരെ പ്രണാമം ചെയ്ത് സംസാരിക്കാൻ തുടങ്ങി, “ഹേ ആപ്തജനങ്ങളെ! ശാoഭവി വിദ്യയുടെ പതിമൂന്നും, പതിനാലും പടികളിൽ (ക്ലാസുകളിൽ), സ്വന്തം ആധ്യാത്മിക പ്രവൃത്തിക്ക് തടസ്സമായി നിൽക്കുന്ന എല്ലാ ശത്രുക്കളെയും നശിപ്പിക്കേണ്ടത്, ഓരോ സാധകനും അത്യാവശ്യമാണ്. അങ്ങനെ ചെയ്യാത്തപക്ഷം, പവിത്രതയ്ക്ക് എതിരായി നിൽക്കുന്ന അസുരന്മാരും, അസുരീയ പ്രകൃതമുള്ള മനുഷ്യരും, ആ സാധകൻ്റെ യാത്ര കൂടുതൽ ദുഷ്കരമാക്കുന്നു.
അതുകൊണ്ട്, എല്ലാ ഷഡ്രിപുക്കളെയും ഉപേക്ഷിച്ച സാധകൻ, തപസ്വി, ഇപ്പോൾ പരാക്രമിയും ശൂരനുമായ ഒരു വീരവ്യക്തിയായി പ്രവർത്തിക്കേണ്ടതുണ്ട്.
അതുകൊണ്ടാണ്, ഈ ഏഴാമത്തെ നവദുർഗ്ഗയായ കാലരാത്രി, അതീവ ജാഗ്രതയോടെ ഇരിക്കുന്നത്.
കാരണം, പാർവ്വതിയും തൻ്റെ ജീവിതരൂപത്തിലുള്ള തപസ്സിൽ ‘സ്കന്ദമാതാ’, ‘കാത്യായനി’ എന്നീ രണ്ടു പടികൾ(ക്ലാസുകൾ) കടന്നശേഷം, ചിലപ്പോഴൊക്കെ പരമശിവനുമായി ഒത്തുചേർന്നും, പലപ്പോഴും തനിച്ച് അക്ഷരാർത്ഥത്തിൽ, ആയിരക്കണക്കിന് അസുരന്മാരുമായി യുദ്ധം ചെയ്തിട്ടുണ്ട്. ആ ഓരോ അസുരനെയും അവർ തീർച്ചയായും കൊന്നിട്ടുണ്ട്.
ആ സമയത്ത്, യുദ്ധഭൂമിയിൽ പ്രത്യക്ഷപ്പെടുന്ന അവരുടെ സ്വരൂപമാണ് ഏഴാമത്തെ നവദുർഗ്ഗയായ ‘കാലരാത്രി’ - സ്വന്തം മക്കളെ സംരക്ഷിക്കാൻ എപ്പോഴും യുദ്ധത്തിന് തയ്യാറായിരിക്കുന്നവർ.
പ്രിയപ്പെട്ട ആപ്തജനങ്ങളെ! ശ്രദ്ധിച്ചുനോക്കൂ. അവരുടെ ചന്ദ്രവാളിന് പോലും ഇരുവശത്തും ഓരോ കണ്ണുണ്ട്.
ഒരു യഥാർത്ഥ ഭക്തൻ, തന്റെ ഭക്തിസാധനയിൽ പുരോഗമിക്കുമ്പോൾ, അവരുടെ ഭൗതികജീവിതത്തിലോ, ആധ്യാത്മികജീവിതത്തിലോ ആക്രമിക്കാൻ വരുന്ന എല്ലാവരുടെയും മേൽ, ഭഗവതി കാലരാത്രിയുടെ കണ്ണുകൾ പതിഞ്ഞിരിക്കും. കൃത്യസമയത്ത് ഈ കാലരാത്രി, തന്റെ ചന്ദ്രവാൾ ആ ദുഷ്ടവ്യക്തിയുടെയോ, അസുരൻ്റെയോ നേർക്ക് എറിയുന്നു - സ്വന്തം സ്ഥാനത്തുനിന്ന് ഒട്ടും അനങ്ങാതെ.
കാരണം, അവരുടെ ചന്ദ്രവാളിലെ രണ്ട് കണ്ണുകളും, ആ വാളിനെ കൃത്യമായി നയിക്കുന്നു. ആ അസുരൻ എവിടെ ഒളിച്ചിരുന്നാലും, അവനു ചുറ്റുമുളള എല്ലാ സംരക്ഷണഭിത്തികളും, തടസ്സങ്ങളും ഭേദിച്ച്
ഈ ചന്ദ്രവാൾ ആ ഭക്തൻ്റെ ശത്രുവിനെ നശിപ്പിക്കുന്നു.
ഇപ്പോൾ, അവരുടെ കൈയിലുളള കണ്ഡകാസ്ത്രം നോക്കൂ. ഇതിന് ഏഴ് മുള്ളുകളുണ്ട് (കണ്ടകങ്ങൾ). ഇതിലെ ആറ് മുള്ളുകൾ, ആറ് ലോകങ്ങളിൽ നിന്നുമുളള അതിസൂക്ഷ്മമായ പവിത്രതയുടെ ശത്രുക്കളുടെ, അതായത് അസുരന്മാരുടെയും, ദൈത്യന്മാരുടെയും സ്വാധീനം ഇല്ലാതാക്കുന്നു.
വാസ്തവത്തിൽ, ഇതുവരെ ആറാമത്തെ മുള്ള് ഉപയോഗിക്കേണ്ടി വന്നിട്ടില്ല. കാരണം, ആറാമത്തെ ലോകത്തിൽ അസുരന്മാർക്ക് ഒരിക്കലും കടന്നുചെല്ലാൻ കഴിഞ്ഞിട്ടില്ല.
ഏഴാമത്തെ ലോകത്തിൽ, ആസുരീക പ്രകൃതക്കാർക്ക് പ്രവേശനം ലഭിക്കുമെന്നത് സാധ്യമല്ല.
അങ്ങനെയെങ്കിൽ, ഈ ഏഴാമത്തെ മുള്ളിൻ്റെ ധർമ്മമെന്താണ്?
ഈ ഏഴാമത്തെ മുള്ള് പതിമൂന്നും പതിനാലും പടികളിലുള്ള (ക്ലാസുകളിലുള്ള) ശാoഭവി വിദ്യയുടെ സാധകന്, തൻ്റെ ഹൃദയത്തിൽ എന്താണോ കൊത്തേണ്ടത് - ഭാവം, വാക്ക്, ധ്യാനം, ചിത്രം, സന്ദർഭം, അനുഭവം, സ്തോത്രം, മന്ത്രം, നാമം - അതെല്ലാം കൊത്തുന്നതിനുവേണ്ടി, ഭഗവതി കാലരാത്രിയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ഉത്തമമായ എഴുത്തുപകരണമാണ്.
ഈ ഏഴാമത്തെ മുള്ള്, ഒരു ഭക്തന് ലഭിക്കുമ്പോൾ, ഭഗവാൻ ത്രിവിക്രമൻ തന്നെ ആ സാധകന് വേണ്ടതെല്ലാം എഴുതിക്കഴിഞ്ഞശേഷം, ശാoഭവി വിദ്യയുടെ മന്ത്രം സ്വയം നൽകുന്നു.
ഇവിടെ, ആ ഭക്തനായ സാധകനെ, മാതാ കാലരാത്രി മഹാഗൗരി രൂപം ധരിച്ച് ശാoഭവി വിദ്യാർത്ഥിയായി സ്വീകരിക്കുന്നു.
ഗൗതമാ, അഹല്യേ, വരുവിൻ. നിങ്ങൾക്ക് സ്വാഗതം. നിങ്ങൾ ഇവിടെ വരെ ഇതെല്ലാം പഠിച്ചാണ് വന്നിരിക്കുന്നത്.”
എല്ലാ ബ്രഹ്മർഷിമാരും, ബ്രഹ്മവാദിനിമാരും അവിടെയുണ്ടായിരുന്ന മറ്റെല്ലാവരോടുമൊപ്പം എഴുന്നേറ്റുനിന്ന്, ഗൗതമ-അഹല്യയെ സ്നേഹപൂർവ്വം സ്വാഗതം ചെയ്തു.
ലോപാമുദ്ര തുടർന്ന് സംസാരിക്കാൻ തുടങ്ങി, “കാലരാത്രിയുടെ ഉഗ്രവും, അതേസമയം അതീവ സാത്വികമായ സ്നേഹം നിറഞ്ഞ രൂപത്തിൽ
നിന്ന്, എട്ടാമത്തെ നവദുർഗ്ഗയായ മഹാഗൗരിയുടെ അടുത്തേക്ക് പോകുന്നത്,അതീവ ഉഗ്രവും, ദഹിപ്പിക്കുന്നതുമായ തേജസ്സിൽ നിന്ന്, അതീവ സൗമ്യവും, ശീതളവുമായ തേജസ്സിലേക്കുളള യാത്രയാണ്.
അതായത്, പ്രപഞ്ചത്തിലെ രണ്ടു ധ്രുവങ്ങളെക്കുറിച്ചുള്ള അറിവ്.”
ഇപ്പോൾ, ഏഴാമത്തെ നവദുർഗ്ഗയായ കാലരാത്രി, പതുക്കെ പതുക്കെ എട്ടാമത്തെ നവദുർഗ്ഗയായ ‘മഹാഗൗരി’യായി മാറാൻ തുടങ്ങി.

ഗൗതമനും അഹല്യയും ഭഗവതി കാലരാത്രിയെ സ്തുതിച്ചുകൊണ്ട്, അവരോട് അതീവ സ്നേഹത്തോടെ വിടവാങ്ങുകയായിരുന്നു.
എന്നാൽ ഭഗവതി കാലരാത്രി, തൻ്റെ പെരുവിരലിൻ്റെ മാത്രം വലുപ്പമുള്ള സ്വരൂപം, ബ്രഹ്മർഷി ഗൗതമൻ്റെ ഹൃദയത്തിൽ സ്ഥാപിച്ചു.

Comments
Post a Comment