സദ്ഗുരു ശ്രീ അനിരുദ്ധ് ബാപുവിന്റെ ഭാവവിശ്വത്തിൽ നിന്ന് - പാർവതി മാതാവിന്റെ നവദുർഗ്ഗാരൂപങ്ങളെക്കുറിച്ചുള്ള അറിവ് - ഭാഗം 5
അവലംബം: സദ്ഗുരു ശ്രീ അനിരുദ്ധ് ബാപുവിന്റെ പ്രതിദിന 'പ്രത്യക്ഷ'യിലെ 'തുളസിപത്ര' എന്ന മുഖപ്രസംഗ പരമ്പരയിലെ മുഖപ്രസംഗം നമ്പർ 1388, 1389.
സദ്ഗുരു ശ്രീ അനിരുദ്ധ് ബാപു തുളസിപത്രം - 1388 എന്ന മുഖപ്രസംഗത്തിൽ എഴുതുന്നു:
"ഓം കൽപനാരഹിതായൈ നമഃ."
ഈ ജപം പൂർത്തിയാക്കി, ബ്രഹ്മവാദിനി ലോപമുദ്ര, ബ്രഹ്മർഷി അഗസ്ത്യനിൽ നിന്ന് നവബ്രഹ്മർഷി ശശിഭൂഷണന്റെ കഴുത്തിൽ ബ്രഹ്മർഷി രുദ്രാക്ഷമാല അണിയിച്ചു. അതോടൊപ്പം, ബ്രഹ്മർഷി ശശിഭൂഷണൻ രണ്ടു കൈകളും കൂപ്പി, ആദിമാതാവിന്റെ അവിടെ സന്നിഹിതരായിരുന്ന എല്ലാ രൂപങ്ങളെയും ഹൃദയപൂർവ്വം പ്രണമിച്ചു. ശേഷം, വിനയപൂർവ്വം ലോപമുദ്രയോട് ചോദിച്ചു, "'ഓം കൽപനാരഹിതായൈ നമഃ' എന്ന ശ്രീ ലളിതാസഹസ്രനാമത്തിലെ മന്ത്രം, ഇപ്പോഴും എന്റെ മനസ്സിൽ മുഴങ്ങുന്നു. ഇതിനെക്കുറിച്ച് കുറച്ച് വിശദീകരണം എനിക്ക് തരാമോ?"
ബ്രഹ്മവാദിനി ലോപമുദ്ര, ഒരു കൊച്ചുകുട്ടിയെപ്പോലെ ശശിഭൂഷണനെ ചേർത്തുപിടിച്ച് പറഞ്ഞു, "വത്സ! ഈ നാമത്തിന്റെ അർത്ഥം നീ തന്നെ മറ്റെല്ലാവർക്കും പറഞ്ഞു കൊടുക്കണം, അതാണ് എന്റെ ആജ്ഞ.
കാരണം, മറ്റുള്ളവരെ പഠിപ്പിക്കുമ്പോഴാണ് മനുഷ്യൻ കൂടുതൽ മിടുക്കനാകുന്നത്.
മറ്റുള്ളവർക്ക് ശരിയായ അറിവ് നൽകുമ്പോൾ, ആത്മാർത്ഥമായി പഠിപ്പിക്കുന്നയാൾക്ക് തന്റെ എല്ലാ പഴയ അറിവുകളും, അനുഭവങ്ങളും പരീക്ഷിക്കപ്പെടേണ്ടി വരുന്നു, അതിലൂടെയാണ്, അയാൾ യഥാർത്ഥ പണ്ഡിതനായി മാറുന്നത്.
ഇപ്പോൾ നീ ഒരു ബ്രഹ്മർഷിയായിരിക്കുന്നു. ഒരു ബ്രഹ്മർഷിയുടെയോ ബ്രഹ്മവാദിനിയുടെയോ പ്രധാന കർത്തവ്യം, ജ്ഞാനത്തിലോ ശാസ്ത്രത്തിലോ മായം കലരാതെ സൂക്ഷിക്കുക, അതുപോലെ സാധാരണ മനുഷ്യരിലേക്ക് ആവശ്യമായ അറിവ് എളുപ്പത്തിൽ എത്തിക്കുക എന്നതാണ്."
ബ്രഹ്മർഷി ശശിഭൂഷണൻ ഏതാനും നിമിഷം ധ്യാനത്തിലായി സ്വയം ഉറപ്പുവരുത്തിയ ശേഷം, എല്ലാ ഋഷിമാരെയും, ഋഷികുമാരന്മാരെയും, ശിവഗണങ്ങളെയും അഭിസംബോധന ചെയ്ത് സംസാരിക്കാൻ തുടങ്ങി, "ഹേ സജ്ജനങ്ങളേ! ആദിമാതാവിന്റെ ഈ നാമം സത്യത്തിൽ, അവളുടെ ശക്തിയും, സത്തയും, ക്ഷമയും, സ്നേഹവും നമ്മെ മനസ്സിലാക്കി തരുന്നതാണ്. നമ്മൾ മനുഷ്യർ നമ്മുടെ ജീവിതത്തിന്റെ ഭൂരിഭാഗവും, പലതരം കല്പനകളിലൂടെയോ, അല്ലെങ്കിൽ അവയുടെ സഹായത്തോടെയോ ആണ് ജീവിക്കുന്നത്.
കല്പന എന്നാൽ എന്താണ്? 'ഭാവിയിൽ എന്ത് സംഭവിക്കും, എന്താണ് എങ്ങനെ സംഭവിക്കുക, സംഭവിച്ചു കഴിഞ്ഞിട്ടും എനിക്കറിയാത്തത് എങ്ങനെയാണ് സംഭവിച്ചിരിക്കുക' എന്നതിനെക്കുറിച്ച് ഓരോരുത്തരുടെയും കഴിവനുസരിച്ച് ചെയ്യുന്ന പലതരം ചിന്തകളോ, തർക്കങ്ങളോ, സംശയങ്ങളോ, ഭയമോ ആണ് കല്പന.
പലപ്പോഴും, നമ്മുടെ 'കർമ്മഫലത്തെക്കുറിച്ചുള്ള പ്രതീക്ഷ' തന്നെയാണ് എല്ലാ കല്പനകളുടെയും മൂലകാരണം. അതുകൊണ്ടാണ് ഫലേച്ഛയും കല്പനയും, തർക്കങ്ങളും സംശയങ്ങളും ഭയവും തമ്മിൽ, അഭേദ്യമായ ബന്ധമുള്ളത്. കല്പന ചെയ്യുന്നത് തെറ്റല്ല. പക്ഷേ, അനുഭവവും, ചിന്തയും, പഠനവും, അറിവും, നീതിയും ഇല്ലാത്ത കല്പന, എപ്പോഴും മനുഷ്യനെ തെറ്റായ ദിശയിലേക്ക് നയിക്കും.
പലപ്പോഴും, മനുഷ്യർ തമ്മിലുള്ള തെറ്റിദ്ധാരണകൾ. ഇത്തരം തെറ്റായ കല്പനകളിൽ നിന്നാണ് ഉണ്ടാകുന്നത്.
ഓരോ മനുഷ്യനും ഫലേച്ഛ ഉണ്ടാകും; പക്ഷേ, ആ ഫലേച്ഛയുടെ വലയിൽ എത്രത്തോളം കുടുങ്ങണം എന്ന് അയാൾ തന്നെ തീരുമാനിക്കണം. കാരണം, ഫലേച്ഛയുടെ വലയിൽ, അതായത് കല്പനയുടെ ലോകത്ത്, അയാൾ കുടുങ്ങുമ്പോൾ, അവന്റെ ഉത്സാഹം കുറയുകയും, അവന്റെ പ്രവർത്തനശേഷി നശിക്കുകയും ചെയ്യുന്നു.
അതുകൊണ്ടാണ്, സനാതന ഭാരതീയ വൈദിക ധർമ്മം എപ്പോഴും നിഷ്കാമ കർമ്മയോഗത്തിന് പ്രാധാന്യം നൽകുന്നത്.
എന്നാൽ, അതിന്റെ അർത്ഥം, താൻ ചെയ്യാൻ പോകുന്ന കാര്യങ്ങളുടെ നല്ലതോ ചീത്തയോ ആയ ഫലങ്ങളെക്കുറിച്ച്, മനുഷ്യൻ ചിന്തിക്കരുത് എന്നല്ല.
കാരണം, അത്തരം ചിന്തകൾ കല്പനയല്ല, മറിച്ച് വിവേകത്തിന്റെയും ബുദ്ധിയുടെയും സ്ഥിരതയാണ്.
എന്നാൽ, ആ ഫലങ്ങളെക്കുറിച്ച് ചിന്തിച്ച് ഭയപ്പെടുകയോ, അല്ലെങ്കിൽ സന്തോഷം കൊണ്ട് ഭ്രാന്തനാവുകയോ ചെയ്യുന്നത്, കല്പനയുടെ തന്നെ സന്താനങ്ങളാണ്.
നമ്മുടെ എല്ലാവരുടെയും ഈ ആദിമാതാവ് മാത്രമാണ് ഇങ്ങനെയുള്ളത് , അവളിലൂടെ നടത്തപ്പെട്ട ഭാവന മാത്രം തരല, സൂക്ഷ്മ, സ്ഥൂല എന്നീ മൂന്ന്
തലങ്ങളിലും ഇങ്ങനെ പ്രത്യക്ഷത്തിൽ പ്രകടമാകുന്നു." - ഈ കഴിവ് മറ്റാർക്കും ഇല്ല.
മനുഷ്യന് അവളുടെ അനുഗ്രഹം നേടണമെങ്കിൽ, അവളുടെ സാമീപ്യം നേടണമെങ്കിൽ, അവളെക്കുറിച്ച് കല്പന ചെയ്താൽ പോരാ.
അപ്പോൾ അവൻ എന്തു ചെയ്യണം? ഈ ചോദ്യം നമുക്ക് ഉണ്ടാകുന്നു.
അതിന്റെ ഉത്തരവും വളരെ ലളിതമാണ്, അതാണ്: 1) അവളുടെ ഇഷ്ടപ്പെട്ട രൂപത്തെ ധ്യാനിക്കുക. 2) അവളുടെ ഗുണങ്ങളെ, അതായത് അവളുടെ ചരിത്രത്തെ വായിക്കുക, പഠിക്കുക, മനനം ചെയ്യുക, ചിന്തിക്കുക, അവളുടെ ഗുണങ്ങളെക്കുറിച്ച് പാടുക. 3) നമ്മുടെ എല്ലാ ഫലേച്ഛകളും അവളുടെ പാദങ്ങളിൽ സമർപ്പിക്കുക.
പ്രിയപ്പെട്ടവരേ! നമ്മുടെ സ്വന്തം മനസ്സ് പൂർണ്ണമായും കല്പനാരഹിതമാകുന്ന ആ നിമിഷങ്ങളിൽ, നമ്മൾ അവളുടെ കൈകളിൽ പിടിച്ചിരിക്കുന്നു( അഭയം നേടുന്നു ),
ബ്രഹ്മർഷി ശശിഭൂഷണൻ ഇത്രയും പറഞ്ഞ് പെട്ടെന്ന് നിശ്ചലനായി. അവന്റെ അടഞ്ഞ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. അവന്റെ കൺപീലികൾ വിറച്ചു, അവന്റെ ശരീരം മുഴുവൻ രോമാഞ്ചം പൂത്തു.
അതേ നിമിഷം തന്നെ, സദ്ഗുരു ഭഗവാൻ ശ്രീ ത്രിവിക്രം അവിടെ പ്രത്യക്ഷപ്പെട്ടു. അവൻ ശശിഭൂഷണനെ, തന്റെ കൈകളിലെടുത്ത് മടിയിലിരുത്തി. അവന്റെ നെറ്റിയിൽ വാത്സല്യത്തോടെ ചുംബിച്ച്, ത്രിവിക്രം അവനോട് കണ്ണുതുറക്കാൻ ആവശ്യപ്പെട്ടു.
ബ്രഹ്മർഷി ശശിഭൂഷണൻ കണ്ണുതുറന്നു, പക്ഷേ അവിടെയുണ്ടായിരുന്ന എല്ലാ മഹർഷിമാരും, ഋഷിമാരും, ഋഷികുമാരന്മാരും, ശിവഗണങ്ങളും അത്ഭുതസ്തബ്ധരായി.
ബാപു തുടർന്ന് തുളസിപത്രം - 1389 എന്ന മുഖപ്രസംഗത്തിൽ എഴുതുന്നു:
എന്താണ് കണ്ടത്? എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് എല്ലാവരും അത്ഭുതപ്പെട്ടത് ? എന്താ കണ്ണുതുറന്ന നവബ്രഹ്മർഷി ശശിഭൂഷണൻ ശാന്തനും, സ്ഥിരചിത്തനും, അതീവ സന്തുഷ്ടനുമായിരുന്നത്? അവൻ ഇതൊന്നും കണ്ടില്ലേ?
ശരിക്കും അത്ഭുതകരമായ കാര്യങ്ങളാണ് സംഭവിച്ചിരുന്നത്.
ഭഗവാൻ ത്രിവിക്രമിന്റെ പിന്നിൽ നിന്ന് നവദുർഗ്ഗ സ്കന്ദമാതാവ്, അവളുടെ സിംഹത്തിന്മേൽ ഇരുന്നുകൊണ്ട്, മടിയിൽ ബാലസ്കന്ദനെ
വെച്ച് പുറത്തുവന്ന്, എല്ലാവരുടെയും നടുവിൽ വന്നുനിന്നു.
അതേ സമയം, ആകാശത്തിൽ നിറഞ്ഞുനിന്ന സ്കന്ദമാതാവും, അതുപോലെ തന്നെ നിശ്ചലയായിരുന്നു.
അതുമാത്രമല്ല, ഭഗവാൻ ത്രിവിക്രമിന്റെ 'ശിവനേത്രങ്ങളിൽ' (രാമൻ, ശിവൻ, ഹനുമാൻ എന്നീ മുഖങ്ങളിൽ ഒരു മുഖമായി നിലകൊള്ളുന്ന ശിവമുഖത്തിന്റെ കണ്ണുകളിൽ ) നിന്ന്, പുറത്തേക്ക് പ്രവഹിക്കുന്ന, അതിമനോഹരമായ സുവർണ്ണ നിറത്തിലുള്ള പ്രകാശകിരണങ്ങളിലും, സ്കന്ദമാതാവ് കാണപ്പെട്ടു.
എന്നാൽ, ആകാശത്തിൽ നിറഞ്ഞുനിന്ന സ്കന്ദമാതാവിന്റെ സിംഹം, അവളുടെ മൂത്ത മകൻ 'വീരഭദ്രൻ' ആയിരുന്നു. എല്ലാവരുടെയും നടുവിൽ നിശ്ചലമായി നിന്ന സ്കന്ദമാതാവിന്റെ സിംഹം, ഘനപ്രാണൻ 'ശ്രീ ഗണപതി' ആയിരുന്നു. ത്രിവിക്രമിന്റെ ശിവനേത്രങ്ങളിൽ നിന്ന് പുറപ്പെട്ട പ്രകാശകിരണങ്ങളിലെ സ്കന്ദമാതാവിന്റെ സിംഹം, 'സ്കന്ദ കാർത്തികേയൻ' ആയിരുന്നു.
ആ മൂന്ന് സിംഹങ്ങളും, അതിയായ സ്നേഹത്തോടെയും, ഭക്തിയോടെയും, ആദരവോടെയും നവദുർഗ്ഗകളുടെ ഒൻപത് നാമങ്ങൾ, ക്രമത്തിൽ ഉച്ചരിക്കുകയായിരുന്നു.
ഈ മൂന്ന് രൂപങ്ങളെയും എല്ലാ ബ്രഹ്മർഷിമാരും, ബ്രഹ്മവാദിനിമാരും സാഷ്ടാംഗം പ്രണിപതിച്ച്, ഭാവപൂർവ്വം നമസ്കരിച്ചു. ദേവർഷി നാരദനും, ശിവ-ഋഷി തുംബരുവും ശ്രീ ലളിതാംബികയുടെ, അതായത് ആദിമാതാ മഹാദുർഗ്ഗയുടെ 'ലളിതാസഹസ്രനാമ' സ്തോത്രം പാടാൻ തുടങ്ങി.
ആ സ്തോത്രം പൂർത്തിയായ ഉടൻ തന്നെ, സ്കന്ദമാതാവിന്റെ മൂന്ന് രൂപങ്ങളും ഒരു നിമിഷം കൊണ്ട് ഒന്നായി, ആദിമാതാ ശ്രീവിദ്യയുടെ രൂപത്തിൽ ലയിച്ചു.
അതേ നിമിഷം, ഒരു തേജസ്സുള്ള വാളും, ഒരു വെളുത്ത താമരയും ആദിമാതാ ശ്രീവിദ്യയുടെ അഭയഹസ്തങ്ങളിൽ നിന്ന് പുറത്തുവന്നു.
അതുകണ്ട് ബ്രഹ്മർഷി 'കാത്യായനൻ' എഴുന്നേറ്റ് ബ്രഹ്മാനന്ദത്തോടെ നൃത്തം ചെയ്യാൻ തുടങ്ങി. അഗസ്ത്യപുത്രൻ 'കത'യുടെ മകൻ ബ്രഹ്മർഷി 'കാത്യ'നും, ആ ബ്രഹ്മർഷി കാത്യന്റെ മകനാണ് 'കാത്യായനൻ'.
ഈ ബ്രഹ്മർഷി കാത്യായനൻ ആദിമാതാവിനെ, പരാംബാ പൂജ ചെയ്തുകൊണ്ട്, 108 വർഷം കഠിന തപസ്സുചെയ്തു. 'പരാംബ ഭഗവതി
പാർവതിക്ക് തന്റെ ഉദരത്തിൽ ജന്മം നൽകണം' എന്ന് ആഗ്രഹിച്ചു. ആ പ്രകാരം, പരാംബയുടെ വരമനുസരിച്ച്, കാത്യായനന്റെ ഭാര്യ 'കൃതി'യുടെ വയറ്റിൽ ആറാമത്തെ നവദുർഗ്ഗ 'കാത്യായനി' ജനിച്ചു.
ഈ കാത്യായനന്റെ ഭക്തി എപ്പോഴും വാത്സല്യഭക്തി മാത്രമായിരുന്നു. ഇപ്പോഴും, 'എന്റെ ഓമന പുത്രി എന്നെ കാണാൻ വരുന്നു' എന്ന സന്തോഷഭാവത്തിൽ ഒരു വാത്സല്യമുള്ള അച്ഛനെപ്പോലെ നൃത്തം ചെയ്യുകയായിരുന്നു.
അവളുടെ നവദുർഗ്ഗാ രൂപവും അയാൾക്ക് സ്വീകാര്യമായിരുന്നു. 'ആറാമത്തെ നവദുർഗ്ഗ' എന്ന നിലയിൽ അയാൾ അവളുടെ പാദങ്ങളിൽ ശിരസ്സും വെക്കുമായിരുന്നു. അതിനുശേഷം, അതീവ വാത്സല്യത്തോടെ ഭഗവതി നവദുർഗ്ഗ കാത്യായനിയുടെ ശിരസ്സിൽ ചുംബിക്കുകയും ചെയ്യുമായിരുന്നു.
ബ്രഹ്മർഷി കാത്യായനൻ എല്ലാ ദിവസവും ബ്രാഹ്മമുഹൂർത്തത്തിൽ ,കാത്യായനിയുടെ ബാലരൂപത്തെ ധ്യാനിച്ച്, പിതൃസ്നേഹത്തിന്റെ സന്തോഷം അനുഭവിച്ചിരുന്നു.
മധ്യാഹ്ന സമയം അടുത്തുവരുമ്പോൾ, ബ്രഹ്മർഷി കാത്യായനൻ കാത്യായനിയെ 'തന്റെ മാതാവ്' ആയി കണ്ട്, പുത്രന്റെ കർത്തവ്യങ്ങൾക്കനുസരിച്ച് അവളെ സേവിക്കുകയും, പൂജിക്കുകയും ചെയ്യുമായിരുന്നു.
ഉച്ച കഴിഞ്ഞാൽ സൂര്യാസ്തമയം വരെ, കാത്യായനൻ അവളെ 'തന്റെ പിതാമഹി' (മുത്തശ്ശി) ആയി കരുതി, ഒരു കൊച്ചുകുട്ടിയെപ്പോലെ അവളിൽ നിന്ന് ലാളനകൾ ഏറ്റുവാങ്ങുമായിരുന്നു. സൂര്യാസ്തമയത്തിനു ശേഷം, അയാൾ അവളെ സാക്ഷാൽ ആദിമാതാ ലളിതാംബികയായി കണ്ട്, അവളുടെ വിശ്വാതീതമായ രൂപത്തെ ധ്യാനിക്കുമായിരുന്നു.
അങ്ങനെ, വാത്സല്യഭക്തിയുടെ ഈ ശിരോമണി ബ്രഹ്മർഷി കാത്യായനൻ ,ആ വാളിനെയും താമരയെയും തഴുകിയ ഉടൻ തന്നെ, ആ വാളും ആ താമരപ്പൂവും തന്റെ ഇടതുവശത്തുള്ള രണ്ട് കൈകളിൽ ധരിച്ചും, വലതുവശത്തുള്ള രണ്ട് കൈകൾ, അഭയമുദ്രയിലും വരദമുദ്രയിലും വെച്ച്, ആറാമത്തെ നവദുർഗ്ഗ കാത്യായനി അവിടെ പ്രത്യക്ഷയായി.
മുഖത്ത് ചന്ദ്രന്റെ പ്രകാശമുള്ളതും, എന്നാൽ ചന്ദ്രന്റെ കളങ്കമില്ലാത്തതുമായ ഈ നവദുർഗ്ഗ കാത്യായനിയും സിംഹവാഹിനിയായിരുന്നു.
പക്ഷേ, അവളുടെ സിംഹം ഒരേസമയം പരാക്രമവും പ്രസന്നതയും കാണിച്ചിരുന്നു.
ബ്രഹ്മവാദിനി ലോപമുദ്ര, കൈയിൽ 108 വെളുത്ത താമരകളുള്ള തളികയുമായി മുന്നോട്ട് വന്നു, 'ഓം കാത്യായന്യൈ നമഃ' എന്ന മന്ത്രം ഉച്ചരിച്ച്, അവയിൽ നിന്ന് 107 താമരകൾ നവദുർഗ്ഗ കാത്യായനിയുടെ പാദങ്ങളിൽ സമർപ്പിച്ചു.
അവസാനത്തെ 108-ാമത്തെ താമരപ്പൂവ്, ആ സിംഹത്തിന്റെ ശിരസ്സിൽ അർപ്പിച്ചു.
അതോടൊപ്പം, ആ സിംഹത്തിന്റെ ശരീരത്തിൽ, ബ്രഹ്മർഷിമാർ മുതൽ സാധാരണ ഭക്തന്മാർ വരെ, ആദിമാതാവിന്റെ ഓരോ ഭക്തനെയും കാണാൻ തുടങ്ങി.
ബ്രഹ്മവാദിനി ലോപമുദ്ര അതിയായ വാത്സല്യത്തോടെ പറഞ്ഞു, "ഈ ആറാമത്തെ നവദുർഗ്ഗ 'കാത്യായനി', നവരാത്രിയിലെ ഷഷ്ഠി തിഥിയുടെയും, രാത്രിയുടെയും നായികയാണ്. അവൾ ശാഭവീവിദ്യയുടെ, പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും പടികളുടെ (കക്ഷങ്ങളുടെ) അധിഷ്ഠാത്രിയാണ്. ഈ കാത്യായനി, ഭക്തമാതാ പാർവതിയുടെ വാത്സല്യഭാവത്തിന്റെ സൗന്ദര്യവും, ശ്രേഷ്ഠവുമായ ആവിഷ്കാരമാണ്."
मराठी >> हिंदी >> English >> ગુજરાતી>> ಕನ್ನಡ>> తెలుగు>> বাংলা>> தமிழ்>>



Comments
Post a Comment