സദ്ഗുരു ശ്രീഅനിരുദ്ധന്‍റെ ഭാവവിശ്വാസത്തിൽ നിന്ന് - പാർവതീദേവിയുടെ നവദുർഗ്ഗാ രൂപങ്ങളെക്കുറിച്ചുള്ള വിവരണം - ഭാഗം 2
സദ്ഗുരു ശ്രീ അനിരുദ്ധ ബാപു തൻ്റെ ‘തുളസിപത്ര’ എന്ന എഡിറ്റോറിയൽ പരമ്പരയിൽ, 1382, 1383 ലക്കങ്ങളിൽ എഴുതുന്നു:
‘തുളസിപത്ര’ - 1382-ൽ നിന്ന്:
സദ്ഗുരു ശ്രീ അനിരുദ്ധ ബാപു തൻ്റെ എഡിറ്റോറിയൽ, തുളസിപത്ര-1382-ൽ എഴുതുന്നു,
ലോപമുദ്ര അതി സ്നേഹത്തോടെ ഋഷി ഗൗതമനെ തൻ്റെ അടുത്തേക്ക് വിളിച്ചു, അദ്ദേഹത്തിൻ്റെ നെറ്റിയിൽ വാത്സല്യത്തോടെ ചുംബിച്ചു കൊണ്ട് പറഞ്ഞു, “പ്രിയ ഗൗതമ! ഇപ്പോൾ ബ്രഹ്മർഷി കശ്യപൻ പറഞ്ഞതുപോലെ നീ ‘സൂര്യകിരണ’ ശാസ്ത്രത്തിലെ ഒരു മഹാനായ ശാസ്ത്രജ്ഞനാണ്. പക്ഷേ ഞാൻ നിന്നോട് ഒരു ചോദ്യം ചോദിക്കട്ടെ?”
ഋഷി ഗൗതമൻ ഉടൻ തന്നെ വിനയപൂർവ്വം തലയാട്ടി സമ്മതിച്ചു. അപ്പോൾ ലോപമുദ്ര അദ്ദേഹത്തോട് ചോദിച്ചു, “നീ സൂര്യകിരണ ശാസ്ത്രത്തിലെ ഒരു മഹാനായ ശാസ്ത്രജ്ഞനായതുകൊണ്ട്, നീ എല്ലാതരം സൂര്യകിരണ ഘടകങ്ങളെയും ശരിയായി പഠിച്ചിരിക്കണം. അങ്ങനെയെങ്കിൽ, നീ ചന്ദ്രകിരണങ്ങളെയും തീർച്ചയായും പഠിച്ചിരിക്കുമല്ലോ, അല്ലേ?”
ഋഷി ഗൗതമൻ മറുപടി നൽകി, “അതെ, അമ്മേ.”
ലോപമുദ്ര ഉടൻ തന്നെ അടുത്ത ചോദ്യം ചോദിച്ചു, “ഹേ ഗൗതമ! സൂര്യൻ്റെ കിരണങ്ങൾ ചന്ദ്രൻ വെറുതെ പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്; എന്നാൽ അവയുടെ കഠിനമായ ചൂട് പൂർണ്ണമായും ഇല്ലാതാകുന്നു. ഇത് ചന്ദ്രൻ്റെ പ്രവൃത്തിയാണ്. അങ്ങനെയെങ്കിൽ, ഇതിന് പിന്നിലെ കാരണ തത്വവും, മൂല തത്വവും നീ കണ്ടെത്തിയിട്ടുണ്ടോ?”
ഋഷി ഗൗതമൻ മറുപടി നൽകി, “അമ്മേ! ഞാൻ ഈ വിഷയത്തിൽ ഇപ്പോഴും ഒരു വിദ്യാർത്ഥി മാത്രമാണ്
"സൂര്യകിരണത്തിൽ നിന്ന് ചന്ദ്രകിരണം" എന്ന ശാസ്ത്രം ഇതുവരെ ഞാൻ വ്യവസ്ഥിതമായി പഠിച്ചിട്ടില്ല.
അതേ നിമിഷം, പാർവതി ഗൗതമനോട് പറഞ്ഞു, “ഹേ വത്സ ഗൗതമ! നീ വളരെ ബുദ്ധിമാനും, കഠിനാധ്വാനിയും, സത്യസന്ധനുമായ വിദ്യാർത്ഥിയും, അദ്ധ്യാപകനും, ശാസ്ത്രജ്ഞനും കൂടിയാണ്. 'സൂര്യൻ്റെ കിരണങ്ങൾ ചന്ദ്രൻ്റെ പ്രതിഫലനത്തിലൂടെ എങ്ങനെയാണ് സൗമ്യവും, തണുപ്പുള്ളതും, ആഹ്ലാദകരവുമായി മാറുന്നത്' എന്ന് കണ്ടെത്തുന്നത് നിനക്ക് വളരെ അത്യാവശ്യമാണ്. ഈ പഠനം പൂർത്തിയാകുമ്പോൾ തന്നെ നിൻ്റെ സ്വഭാവത്തിലെ തീവ്രത ഇല്ലാതാകും, കൂടാതെ, നിൻ്റെ ഒരേയൊരു താമസിക ഗുണമായ ‘നിയന്ത്രിക്കാൻ കഴിയാത്ത കോപം’ ഇല്ലാതാകും. ഇത് നീ നിനക്ക് വേണ്ടി സ്വയം കണ്ടെത്തേണ്ടതാണ്. കാരണം, 'കണ്ടെത്തൽ' എന്നത് മനുഷ്യനെ പൂർണ്ണതയിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രക്രിയയാണ്.”
ഇപ്പോൾ ലോപമുദ്ര വീണ്ടും സംസാരിക്കാൻ തുടങ്ങി, “ഇവിടെ സന്നിഹിതരായ ശ്രേഷ്ഠരായ ഭക്തന്മാരേ! ശാംഭവി വിദ്യയുടെ രണ്ടാമത്തെ പടിയിൽ, 'എനിക്ക് ആദിമാതാവിനെ സന്തോഷിപ്പിക്കണം, എപ്പോഴും സന്തോഷത്തിൽ നിലനിർത്തണം, അതുപോലെ എനിക്ക് ത്രിവിക്രമൻ്റെ നല്ല ശിഷ്യനും നല്ല പുത്രനുമാകണം, എപ്പോഴും അദ്ദേഹത്തെ സേവിക്കണം' എന്ന ഈ അർപ്പണബോധം തന്നെയാണ് ഏക മാർഗ൦.
ഈ രണ്ടാമത്തെ പടിയിൽ തന്നെ അനേകം വർഷം കഷ്ടപ്പെടണം, അപ്പോൾ മാത്രമേ ശാംഭവി വിദ്യയുടെ മൂന്നാമത്തെ പടി അതായത് ക്ലാസ് നമുക്കായി തുറക്കുകയുള്ളൂ.
ശാംഭവി വിദ്യയുടെ ഈ ആദ്യത്തെ രണ്ട് ക്ലാസുകളുടെ (പടികളുടെ) അധിഷ്ഠാത്രി ശൈലപുത്രി പാർവതിയാണ്.
പാർവതിയുടെ ഈ ഒമ്പത് 'നവദുർഗ്ഗ' രൂപങ്ങൾ തന്നെയാണ് ക്രമമനുസരിച്ച് ശാംഭവി വിദ്യയുടെ പതിനെട്ട് തട്ടുകളുടെ അധിഷ്ഠാത്രി ദേവതകൾ, അതിന് പിന്നിലും ഒരു കാരണപരമ്പരയും, സിദ്ധാന്തവുമുണ്ട്.
ശാംഭവി വിദ്യ എന്നത് മനുഷ്യൻ്റെ ജീവിതത്തെ പരിപൂർണ്ണതയിലേക്ക് നയിക്കുന്ന ഒരു പരിണാമമാണ്. അത് വിപ്ലവ മാർഗ്ഗത്തിലൂടെ ഒരിക്കലും സഞ്ചരിക്കുകയില്ല, ഭക്തമാതാ പാർവതിയുടെ മുഴുവൻ ജീവിതചരിത്രവും ശാംഭവി വിദ്യയുടെ ഒരു ജീവനുള്ള ഉദാഹരണമാണ്.”
ശിവ-ഋഷി തുമ്പുരുവും, ദേവർഷി നാരദനും അതിവിനയത്തോടെ പ്രണമിച്ചു കൊണ്ട് ബ്രഹ്മവാദിനി ലോപമുദ്രയോട് ചോദിച്ചു, “ഹേ ലോപമുദ്രേ! പാർവതിയുടെ ചരിത്രവും, ഈ നവദുർഗ്ഗകളുടെ രൂപങ്ങളും, ശാംഭവി വിദ്യയുടെ പതിനെട്ട് തട്ടുകളുമായി അവയ്ക്കുള്ള ബന്ധവും, ദയവായി കൂടുതൽ വിശദമായി പറഞ്ഞുതരാമോ?”
ലോപമുദ്ര പ്രസന്നമായ മുഖത്തോടെ മറുപടി നൽകി, “അതെ, തീർച്ചയായും. കാരണം, അത് പഠിക്കാതെ ശാംഭവി വിദ്യയുടെ പ്രാഥമിക പരിചയം പോലും അപൂർണ്ണമായിരിക്കും.
ഹേ ശ്രേഷ്ഠരായ ഭക്തന്മാരേ!
(2) ഈ ആദർശ കന്യകയായ ശൈലപുത്രി, പിന്നീട് സർവ്വഗുണങ്ങളും തികഞ്ഞതും, ശ്രേഷ്ഠവുമായ ഒരു ഭർത്താവിനെ ലഭിക്കാൻ, അതായത് പരമശിവൻ അവളെ സ്വീകരിക്കാൻ വേണ്ടി, ശുദ്ധമായ മാനുഷിക പ്രയത്നങ്ങളാൽ തപസ്സിനിരുന്നു. അവളുടെ ആ രൂപത്തെയാണ് 'നവദുർഗ്ഗ ബ്രഹ്മചാരിണി' എന്ന് പറയുന്നത്, കൂടാതെ ഈ ദേവി ശാംഭവി വിദ്യയുടെ മൂന്നാമത്തെയും, നാലാമത്തെയും തട്ടുകളുടെ (ക്ലാസുകളുടെ) അധിഷ്ഠാത്രിയാണ്. അതായത്, നവരാത്രിയുടെ രണ്ടാം ദിവസത്തിൻ്റെ രാപകലുകളുടെ നായികയാണ്.
കാരണം, ശാംഭവി വിദ്യയുടെ മൂന്നാമത്തെയും നാലാമത്തെയും പടികളിൽ (1) ഏകാന്തത (2) ആരാധ്യ ദേവതയെ ചിന്തിക്കുക (3) അദ്ദേഹത്തിൻ്റെ പാദങ്ങളിൽ പൂർണ്ണ സമർപ്പണത്തിൻ്റെ വികാരം (4) അതിനുവേണ്ടി എന്ത് ത്യാഗവും ചെയ്യാനുള്ള തയ്യാറെടുപ്പ് - ഈ നാല് സാധനങ്ങളാണ് ആവശ്യമായി വരുന്നത്, ഈ നാല് ഗുണങ്ങളും ബ്രഹ്മചാരിണിയെ ചിന്തിച്ചാലും, പൂജിച്ചാലും മനുഷ്യന് ലഭിക്കും.”
ശിവ-ഋഷി തുമ്പുരു ആദരവോടെ ചോദിച്ചു, “പക്ഷേ ഏത് ആരാധ്യ ദേവതയെ തിരഞ്ഞെടുക്കണം?”
ഇപ്പോൾ ബ്രഹ്മർഷി യാജ്ഞവൽക്യൻ എഴുന്നേറ്റു നിന്ന് പറഞ്ഞു, “ശ്രീ ചണ്ഡികാകുലത്തിൽ നിന്ന് ആരെയും തങ്ങളുടെ ആരാധ്യ ദേവതയായി തിരഞ്ഞെടുക്കാൻ ആദിമാതാവ് ഓരോ ഭക്തനും പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അതിനാൽ, ഏത് ദേവതയെയാണോ ഇഷ്ടപ്പെടുന്നത്, ഏതാണോ ഇഷ്ടമാകുന്നത്, ഏതാണോ അടുപ്പമുള്ളതായി തോന്നുന്നത്, അത് തിരഞ്ഞെടുക്കാൻ ഓരോ ഭക്തനും പൂർണ്ണ അവകാശമുണ്ട്. 'ഇന്ന ദേവതയെ മാത്രമേ തിരഞ്ഞെടുക്കാവൂ' എന്ന് ഒരു നിയമവുമില്ല.”
ദേവർഷി നാരദൻ, തൻ്റെ പതിവ് കുസൃതി ചിരിയോടെ ബ്രഹ്മർഷി യാജ്ഞവൽക്യനോട് ചോദിച്ചു, “ഒരു ഭക്തൻ്റെ മുഴുവൻ ജീവിതയജ്ഞത്തിനും മാർഗ്ഗദർശകനായിരിക്കുന്ന, സ്വയം ത്രിവിക്രമനാൽ 'നിത്യഗുരു' എന്ന് അംഗീകരിക്കപ്പെട്ട ബ്രഹ്മർഷി യാജ്ഞവൽക്യൻ, ശാംഭവി വിദ്യയുടെ സാധന ചെയ്യുമ്പോൾ തൻ്റെ ആരാധ്യ ദേവതയായി ആരെയാണ് തിരഞ്ഞെടുത്തത് ?”
ബ്രഹ്മർഷി യാജ്ഞവൽക്യൻ നാരദൻ്റെ തമാശ മനസ്സിലാക്കി വളരെ ആദരവോടെ, എന്നാൽ അപ്പോഴും വ്യക്തമല്ലാത്ത ഒരു മറുപടി നൽകി, “എൻ്റെ ആരാധ്യ ദേവതയുടെ ചരിത്രം നീ ഇതുവരെ കണ്ടിട്ടുപോലുമില്ല, അത് നിനക്ക് ഉടൻ തന്നെ മനസ്സിലാകും. കാരണം, ഭണ്ടാസുരൻ ജനിച്ചിരിക്കുന്നു എന്ന് നിനക്കും എനിക്കും രണ്ടുപേർക്കും അറിയാം.”
‘തുളസിപത്ര’ - 1383-ൽ നിന്ന്:
സദ്ഗുരു ശ്രീ അനിരുദ്ധ ബാപു തൻ്റെ എഡിറ്റോറിയൽ, തുളസിപത്ര-1383-ൽ എഴുതുന്നു,
ഭക്തമാതാ പാർവതിയും ഋഷി ഗൗതമനും തമ്മിലും, പിന്നീട് ദേവർഷി നാരദനും ബ്രഹ്മർഷി യാജ്ഞവൽക്യനും തമ്മിലുമുള്ള സംഭാഷണം, അവിടെ സന്നിഹിതരായിരുന്ന ഋഷികുമാരന്മാർക്കും, ശിവഗണങ്ങൾക്കും വ്യക്തമായി കേൾക്കാമായിരുന്നു; പക്ഷേ അത് അത്ര വ്യക്തമായി മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞില്ല.
'ഭണ്ടാസുരൻ ജനിച്ചിരിക്കുന്നു' എന്ന ബ്രഹ്മർഷി യാജ്ഞവൽക്യൻ്റെ വാക്കുകൾ കേട്ട് എല്ലാവരും അത്ഭുതപ്പെട്ടുപോയിരുന്നു.
അവരുടെ അസ്വസ്ഥത കണ്ട് ഭക്തമാതാ പാർവതി സ്വയം വീണ്ടും സംസാരിക്കാൻ തുടങ്ങി, “ഹേ ഭക്തന്മാരേ! ഭണ്ടാസുരനെക്കുറിച്ചുള്ള ചിന്തകളും, ആകാംഷയും മനസ്സിൽ നിന്ന് മാറ്റിവയ്ക്കുക. കാരണം, ഭണ്ടാസുരൻ ജനിച്ചിട്ടുണ്ടെങ്കിലും, അവൻ ഇതുവരെ ഒരു പ്രവൃത്തിയും ആരംഭിച്ചിട്ടില്ല, ഭണ്ടാസുരനുമായി ഒരു യുദ്ധം നടക്കുക തന്നെ വേണം, എന്ന് ഞാൻ നിങ്ങളോട് പറയുന്നു. എന്നാൽ, അത് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾക്കെല്ലാവർക്കും ശാംഭവി വിദ്യ മനസ്സിലാകുന്നത് വളരെ അത്യാവശ്യമാണ്, നമുക്ക് ധാരാളം സമയവുമുണ്ട്.
'ശിവ-ത്രിപുരാസുര യുദ്ധം' എങ്ങനെയാണോ ശാംഭവി വിദ്യയുടെ കഥാരൂപമായിരിക്കുന്നത്, അതുപോലെ 'ഭണ്ടാസുരനുമായുള്ള യുദ്ധവും, അവൻ്റെ വധവും' എന്നത് മനുഷ്യ ജീവിതത്തിൽ ശാംഭവി വിദ്യയുടെ യഥാർത്ഥ സ്വാധീനത്തിൻ്റെയും, പ്രവർത്തനത്തിൻ്റെയും കഥാരൂപമാണ്.”
ഭക്തമാതാ പാർവതിയുടെ ഈ വാക്കുകളോടെ അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും മനസ്സ് വീണ്ടും ശാന്തമായി, അവർ ലോപമുദ്രയുടെ നേരെ തിരിഞ്ഞ്, അവൾ ഇനി എന്താണ് പറയുന്നതെന്നതിനെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.
ബ്രഹ്മവാദിനി ലോപമുദ്ര ഋഷി ഗൗതമനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു, “പ്രിയപ്പെട്ട വത്സ ഗൗതമ! 'സൂര്യകിരണത്തിൽ നിന്ന് ചന്ദ്രകിരണത്തിലേക്കുള്ള' ഈ യാത്രയെക്കുറിച്ച് നീ പഠിക്കാൻ പോകുന്നതിൻ്റെ മൂല സ്രോതസ്സ്, മൂന്നാമത്തെ നവദുർഗ്ഗയായ 'ചന്ദ്രഘണ്ട'യാണ്.
ഈ 'ചന്ദ്രഘണ്ട പാർവതി' നവരാത്രിയിലെ മൂന്നാം ദിവസത്തിലെ രാപകലുകളുടെ നായികയാണ്. ഈ ദേവിക്ക് പത്ത് കൈകളുണ്ട്, കൂടാതെ തലയിൽ അർദ്ധചന്ദ്രനെ, അതായത് ശുദ്ധമായ അഷ്ടമി ചന്ദ്രനെ, മുടിയിൽ ഒരു ചെറിയ മണിയായി ഉപയോഗിക്കുന്നു. ഈ ചന്ദ്രരൂപത്തിലുള്ള മണിയിൽ നിന്ന് വരുന്ന വെളിച്ചം ശബ്ദരൂപത്തിലും ഉണ്ടാകും, കൂടാതെ ഈ മണിയിൽ നിന്ന് ഉണ്ടാകുന്ന ശബ്ദം പ്രകാശ തരംഗങ്ങൾ കൊണ്ട് നിർമ്മിച്ചതാണ്.
പ്രകാശകിരണങ്ങളുടെ വേഗത ശബ്ദതരംഗങ്ങളുടെ വേഗതയെക്കാൾ പല മടങ്ങ് കൂടുതലാണ്. പക്ഷേ, ഈ നവദുർഗ്ഗയുടെ ഈ ചന്ദ്രരൂപത്തിലുള്ള മണി മാത്രമാണ് പ്രകാശതരംഗങ്ങളെയും, ശബ്ദതരംഗങ്ങളെയും പരസ്പരം രൂപമാറ്റം (Transformation) വരുത്തുന്ന ഒരേയൊരു ഉപകരണം.
ഈ കാര്യം എല്ലാ ഭക്തന്മാർക്കും വളരെ പ്രധാനപ്പെട്ടതും, എന്നും മനസ്സിൽ ഓർമ്മിക്കേണ്ടതുമാണ്. കാരണം, മനുഷ്യന് ചണ്ഡികാകുലത്തിൽ എത്രത്തോളം ശ്രദ്ധയും, വിശ്വാസവും ഉണ്ടോ, അത്രത്തോളം ഈ ചന്ദ്രഘണ്ട നവദുർഗ്ഗ, അദ്ദേഹത്തിൻ്റെ ജീവിതത്തിൽ സജീവമായിരിക്കും, അതുപോലെ, അവളുടെ കാരണത്താൽ ആ ഭക്തൻ്റെ പ്രാർത്ഥനയുടെ ശബ്ദം പ്രകാശതരംഗങ്ങളുടെ വേഗതയിൽ സഞ്ചരിക്കുന്നു, അദ്ദേഹത്തിൻ്റെ പ്രാർത്ഥനയുടെ ഫലവും, അതായത് ചണ്ഡികാകുലത്തിൻ്റെ വരദാനവും, അതേ വേഗത്തിൽ അദ്ദേഹത്തിൻ്റെ അടുത്തേക്ക് വരുന്നു.
പക്ഷേ, 'എനിക്ക് നിന്നിൽ പൂർണ്ണ വിശ്വാസമുണ്ട്' എന്ന് വെറുതെ വാ കൊണ്ട് പറഞ്ഞാൽ പോരാ, അത് നിങ്ങളുടെ പ്രവൃത്തികളിലും കാണിക്കണം. ശാംഭവി വിദ്യയുടെ അഞ്ചാമത്തെയും, ആറാമത്തെയും ക്ലാസുകൾ അഥവാ പടികൾ, തങ്ങളുടെ പ്രവൃത്തികളിലൂടെയും, ആജ്ഞാ പാലനത്തിലൂടെയും, ശ്രദ്ധയും വിശ്വാസവും തെളിയിക്കുന്ന പടികളാണ്.
അതുകൊണ്ട്, ശാംഭവി വിദ്യയുടെ 5-ാമത്തെയും, 6-ാമത്തെയും പടികൾ ശ്രദ്ധാചരണവും, വിശ്വാസാചരണവുമാണ്, ഈ രണ്ട് ക്ലാസുകളുടെയും അധിപതി 'നവദുർഗ്ഗ ചന്ദ്രഘണ്ട'യാണ്.
ഈ രണ്ട് പടികളും ഒരു ഭക്തന് ഏറ്റവും പ്രധാനപ്പെട്ട കാര്യം നൽകുന്നു - ധൈര്യം (ക്ഷമ). ഈ ക്ഷമയില്ലെങ്കിൽ മനുഷ്യൻ്റെ ജീവിതം പൊള്ളയായിരിക്കും. ക്ഷമയുടെ കുറവ് കാരണം മനുഷ്യൻ തെറ്റായ വഴികളിലൂടെ സഞ്ചരിക്കുകയും, തൻ്റെ അഹങ്കാരം വളർത്തുകയും, മോഹത്തിൽ അകപ്പെടുകയും, ശരിയായ ദിശയെ തെറ്റായ ദിശയായി കരുതുകയും ചെയ്യുന്നു.
ഏത് ഭക്തനാണോ തൻ്റെ ആരാധ്യ ദേവതയെ ചിന്തിക്കുകയും, ഭജിക്കുകയും, പൂജിക്കുകയും, നാമസ്മരണം ചെയ്യുകയും, ഗുണകീർത്തനം നടത്തുകയും ചെയ്തുകൊണ്ട് ,തൻ്റെ വിശ്വാസം പ്രവൃത്തിയിലൂടെ പ്രകടിപ്പിക്കുന്നത്, ആ ഭക്തന് ഈ നവദുർഗ്ഗ ചന്ദ്രഘണ്ടയിൽ നിന്ന്, സമയത്തിനനുസരിച്ച് ക്ഷമയുടെ ലഭ്യത, ചന്ദ്രകിരണങ്ങളുപ്പോലെ - സൗമ്യമായും, ശാന്തമായും ഉണ്ടാകുന്നു,
പാർവതിയുടെ ഈ രൂപമാണ് ശിവനുമായുള്ള വിവാഹ സമയത്ത് വെളിപ്പെട്ടത്, അതുകൊണ്ടാണ് 'ചന്ദ്രഘണ്ട' എന്നത് ശിവപത്നിയായ പാർവതിയുടെ നിത്യരൂപമാകുന്നത്. ഈ 'ചന്ദ്രഘണ്ട' രൂപത്തിൽ, ഈ പാർവതി, പരമശിവൻ്റെ നിത്യസഹധർമചാരിണിയായി, ശിവൻ അവളുടെ കൈ തൻ്റെ കയ്യിലെടുത്തപ്പോൾ, അവൾ സൗമ്യവും, ശാന്തവും, സുന്ദരവും, സാത്വികവുമായ ഒരു പുഞ്ചിരി ചിരിച്ചു.
ഈ പുഞ്ചിരിയെയാണ് 'ഈഷത് ഹാസ്യം' എന്ന് പറയുന്നത്, ഈ പുഞ്ചിരിയിൽ നിന്ന് അനന്തമായ ബ്രഹ്മാണ്ഡങ്ങളിൽ, പുതിയ പുതിയ നക്ഷത്രങ്ങൾ ജനിച്ചുകൊണ്ടിരിക്കുന്നു, ആ ഓരോ നക്ഷത്രവും ആദ്യം ഒരു മുട്ടയുടെ ആകൃതിയിലായിരിക്കും. അതുകൊണ്ടാണ് നാലാമത്തെ നവദുർഗ്ഗയുടെ പേര് 'കൂഷ്മാണ്ട' എന്നാകുന്നത്, കാരണം, ഓരോ പ്രപഞ്ചവും ആദ്യം 'കൂഷ്മാണ്ട' രൂപത്തിൽ തന്നെയാണ് ഉണ്ടാകുന്നത്.
ശാംഭവി വിദ്യയുടെ 7-ാമത്തെയും, 8-ാമത്തെയും ക്ലാസുകളുടെ അഥവാ പടികളുടെ അധിഷ്ഠാത്രി, ഈ 'നവദുർഗ്ഗ കൂഷ്മാണ്ട' തന്നെയാണ്. കാരണം, ശാംഭവി വിദ്യയുടെ 7-ാമത്തെയും, 8-ാമത്തെയും പടിയിൽ ഭക്തന്മാർ
കർമ്മ തപസ്യ ചെയ്യണം - അതായത്, പുതിയ കണ്ടെത്തലുകൾ നടത്തി, മാനുഷിക തലത്തിൽ പുതിയ നിർമ്മാണങ്ങൾ നടത്തണം. കൂടാതെ, നവദുർഗ്ഗ കൂഷ്മാണ്ടയുടെ ശക്തിയില്ലാതെ ഒരു പുതിയ നിർമ്മാണവും സാധ്യമല്ല.
നവരാത്രിയിലെ നാലാമത്തെ രാപകലുകളുടെ നായിക ഈ 'കൂഷ്മാണ്ട നവദുർഗ്ഗ'യാണ്, അതുകൊണ്ടാണ് ഒരു മനുഷ്യൻ നവരാത്രി-ചതുർത്ഥിയിൽ ഒരു പുതിയ ശുഭകാര്യം ആരംഭിച്ചാൽ, അദ്ദേഹത്തിൻ്റെ ജോലി എളുപ്പമാകുന്നത്.
ജീവിതത്തിൽ എന്തെങ്കിലും ശ്രേഷ്ഠവും, ഉൽകൃഷ്ടവുമായ കാര്യം ചെയ്യണമെന്ന് ആഗ്രഹം ഏത് ഭക്തനാണോ ഉള്ളത്, അയാൾ നവരാത്രിയിലെ ചതുർത്ഥി രാത്രിയിൽ ഉറക്കമിളച്ച് ആദിമാതാവിൻ്റെ ഗ്രന്ഥങ്ങൾ വായിക്കണം, കൂടാതെ പകൽ സമയത്ത് അവളെ പൂജിക്കുകയും വേണം.




Comments
Post a Comment