ഈ ഭക്തയുടെ ഭർത്താവിന്റെ കാർ ഒരു ഭീകരമായ അപകടത്തിൽ പൂർണ്ണമായും തകർന്നു തരിപ്പണമായി, പക്ഷേ, അദ്ദേഹത്തിന്റെ ശരീരത്തിൽ ഒരു പോറൽ പോലും ഏറ്റില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്നുവെച്ചാൽ, അന്ന് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അദ്ദേഹം വിഭൂതി തൊടാൻ മറന്നുപോയിരുന്നു, എന്നാൽ പെട്ടെന്ന് അത് ഓർമ്മ വന്നതുകൊണ്ട്, അദ്ദേഹം തിരിച്ചുപോയി വിഭൂതി തൊട്ടതിനുശേഷമാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.
-----------------------------------------
ഹരി ഓം. ഞാൻ കഴിഞ്ഞ രണ്ടര വർഷമായി, വടുജ് ഉപാസനാ കേന്ദ്രത്തിൽ പതിവായി പോകാറുണ്ട്. ദൈനംദിന ജീവിതത്തിൽ, ബാപ്പുവിന്റെ അനുഭവങ്ങൾ എപ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ, എന്റെ ഹസ്ബൻഡിന് ജനുവരി 7-ന് ഉണ്ടായ അനുഭവം എല്ലാവരോടും പ്രത്യേകം പറയണം എന്ന് എനിക്കുണ്ട്.
എന്റെ ഹസ്ബൻഡും ഡോക്ടറാണ്, അദ്ദേഹം ഖടാവിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ജനുവരി 7 ഞായറാഴ്ച രാവിലെ ഒൻപതരയ്ക്ക്, അദ്ദേഹം പതിവുപോലെ OPD-യിലേക്ക് പോകാൻ ഇറങ്ങി. വടുജ് കഴിഞ്ഞ്, ഏകദേശം 5 മുതൽ 7 കിലോമീറ്റർ എത്തിയപ്പോൾ റോഡ് പണി നടക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളുടെ Swift Dzire കാറാണ് ഓടിച്ചിരുന്നത്. റോഡിന്റെ പണി നടക്കുന്ന ഭാഗത്തെത്തിയപ്പോൾ, പെട്ടെന്ന് ഞങ്ങളുടെ കാർ തെന്നിമാറി. അദ്ദേഹം ബ്രേക്ക് അടിക്കാൻ ഒത്തിരി ശ്രമിച്ചു, പക്ഷേ, കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നെ എന്താണ് സംഭവിക്കുന്നത്, എന്ന് അദ്ദേഹത്തിന് മനസ്സിലായില്ല. കണ്ണിൽ ഇരുട്ട് കയറിയതുപോലെ തോന്നി. പക്ഷേ, കാർ കുറെ കറങ്ങിയതായും, ഉണങ്ങിയ രണ്ട് മരങ്ങൾക്കിടയിലൂടെ ഒരു വിമാനം പോലെ 8 മുതൽ 10 അടി ഉയരത്തിൽ പറന്നുപോയതായും അദ്ദേഹത്തിന് മനസ്സിലായി.
ഇത്രയും വലിയൊരു അപകടം നടന്നിട്ടും, എന്റെ ഹസ്ബൻഡിന് ഒരു ചെറിയ പോറൽ പോലും ഏറ്റില്ല. കാർ പൂർണ്ണമായും തകർന്നുപോയി. കാറിൽ ബാക്കിയുണ്ടായിരുന്നത് അദ്ദേഹത്തിന്റെ സീറ്റും, ബാപ്പുവിന്റെ ഫോട്ടോയും, ഗണപതിയുടെ ഫോട്ടോയും മാത്രമായിരുന്നു. കാറിന്റെ ഗ്ലാസുകളെല്ലാം പൊട്ടിയിരുന്നു, ബോഡി മൊത്തം ചതഞ്ഞുപോയി. സ്റ്റിയറിംഗ് വീൽ സ്ഥാനത്തുനിന്ന് മാറിപ്പോയി, ടയറും പൊട്ടി. ചുരുക്കിപ്പറഞ്ഞാൽ, കാറിൽ മറ്റൊന്നും ബാക്കിയുണ്ടായിരുന്നില്ല. ബാപ്പുവിന്റെ മന്ത്രം എഴുതിയ സ്റ്റിക്കർ ഒട്ടിച്ച കാറിന്റെ പിൻഭാഗത്തെ ഗ്ലാസിലൂടെ അദ്ദേഹം പുറത്തുകടന്നു. നേരെ മുന്നിൽ അദ്ദേഹത്തിന് പരിചയമുള്ള ഒരാൾ വണ്ടിയുമായി
നിൽക്കുന്നുണ്ടായിരുന്നു.
സംഭവിച്ചതെല്ലാം, ഞങ്ങളുടെ ചിന്തകൾക്കും അപ്പുറമായിരുന്നു. ഇത്രയും വലിയൊരു അപകടത്തിൽ നിന്ന്, ഒരു പരിക്കുമില്ലാതെ പുറത്തുവരുന്നതും, പെട്ടെന്ന് പരിചയമുള്ള ഒരാൾ മുന്നിൽ വന്ന് സഹായിക്കുന്നതും, എല്ലാം ആ സദ്ഗുരുവിന്റെ കൃപയാണ്. ആ അവസ്ഥയിലും, കാറിലെ പേപ്പറുകൾ എടുക്കാനുള്ള മനസ്സാന്നിധ്യം ബാപ്പു അദ്ദേഹത്തിന് നൽകി. അദ്ദേഹം ആ പരിചയക്കാരന്റെ വണ്ടിയിൽ കയറി, വടുജിൽ തിരിച്ചെത്തി. ഒരു മുൻകരുതൽ എന്ന നിലയിൽ CT scan, Sonography തുടങ്ങിയ പരിശോധനകളെല്ലാം നടത്തി. എല്ലാ Reports-ഉം നോർമലായിരുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും, അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് ഒരു തുള്ളി ചോര പോലും വന്നില്ല.
സ്ഥലത്തെത്തിയ പോലീസുകാർക്കും അത്ഭുതമായി, രണ്ട് മരങ്ങൾക്കിടയിലൂടെ ഈ കാർ എങ്ങനെ പോയി എന്ന്. അത് അസാധ്യമായ കാര്യമായിരുന്നു. വണ്ടിയുടെ അവസ്ഥ കണ്ട്, വഴിപോക്കരെല്ലാം ചോദിച്ചത്, ഇത്രയും ഭീകരമായ അപകടത്തിൽ കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടോ, എന്നാണ്. അസാധ്യമായതിനെ സാധ്യമാക്കാൻ, ബാപ്പുവിനെക്കൊണ്ട് മാത്രമേ കഴിയൂ. പുറത്തുപോകുമ്പോൾ ഞങ്ങൾക്കെല്ലാവർക്കും വിഭൂതി തൊടുന്ന ശീലമുണ്ട്. കൃത്യം അപകടം നടന്ന ദിവസം, അദ്ദേഹം വിഭൂതി തൊടാൻ മറന്നുപോയിരുന്നു, എന്നാൽ, ഉമ്മറപ്പടി കടന്നശേഷം തിരികെ വന്ന്, വിഭൂതി തൊട്ടാണ് അദ്ദേഹം ഇറങ്ങിയത്. ആ വിഭൂതി തന്നെയാണ് അദ്ദേഹത്തെ രക്ഷിച്ചത്, എന്ന് ഞാൻ വിശ്വസിക്കുന്നു.
ഈ അപകടത്തിന് 15 ദിവസം മുൻപ്, ഞാൻ എന്റെ OPD-യിൽ നിന്ന് ഇറങ്ങിയപ്പോൾ ഇലകളുടെ ഒരു അനക്കം കേട്ടു. ഞാൻ വിഭൂതി തൊട്ടിട്ടുണ്ടായിരുന്നു. എന്റെ മനസ്സിൽ പെട്ടെന്ന് ഒരു പാമ്പാണോ എന്ന ചിന്ത വന്നു. അത് ചിന്തിച്ചു തീരുന്നതിന് മുൻപേ, റോഡ് മുഴുവൻ മറച്ചുപിടിച്ചുകൊണ്ട് ഒരു വലിയ പാമ്പ് എന്റെ ഒരു അടി മാത്രം ദൂരത്തിൽ പത്തി വിടർത്തി നിൽക്കുന്നു. അത് വന്നതുപോലെ തന്നെ മറുവശത്തേക്ക് പോവുകയും ചെയ്തു.
എന്റെയും, ഹസ്ബൻഡിന്റെയും മേൽ ഒരു കഷ്ടകാലം വന്നിരുന്നു. പക്ഷേ, ബാപ്പു ആ കാലത്തിനും മുന്നേ ഞങ്ങളെ സംരക്ഷിക്കാൻ അവിടെ ഉണ്ടായിരുന്നു. കഷ്ടകാലം വന്നതുപോലെ തന്നെ പോയി. കാലത്തെപ്പോലും തോൽപ്പിക്കാൻ, എന്റെ ബാപ്പുവിനെക്കൊണ്ട് മാത്രമേ കഴിയൂ. അപകടം നടന്ന കാര്യം പറഞ്ഞ് അദ്ദേഹം എന്നെ വിളിച്ചപ്പോൾ, ഞാൻ 'ബാപ്പു' എന്ന് ഉറക്കെ വിളിച്ചുകൊണ്ട്, ബാപ്പുവിന്റെ ഫോട്ടോയുടെ മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് എല്ലാം
ബാപ്പുവിലർപ്പിച്ചു.
ഒത്തിരി ഒത്തിരി അംബജ്ഞ ബാപ്പു, അങ്ങയ്ക്കല്ലാതെ മറ്റാർക്കും ഇത് ചെയ്യാൻ കഴിയില്ല.
ഹരി ഓം ശ്രീറാം അംബജ്ഞ
നാഥസംവിത്

Comments
Post a Comment