ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അനാവരണം ചെയ്യപ്പെടാത്ത ചരിത്രത്തിലേക്കൊരു നോട്ടം - ഭാഗം - 28

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അനാവരണം ചെയ്യപ്പെടാത്ത ചരിത്രത്തിലേക്കൊരു നോട്ടം - ഭാഗം - 28

ലാലാ ലജ്പത് റായിയും, ബിപിൻ ചന്ദ്ര പാലും ചേർന്നാണ് പഞ്ചാബ്, ബംഗാൾ പ്രവിശ്യകളിൽ തിലകന്റെ പര്യടനങ്ങൾ സംഘടിപ്പിച്ചത്. അന്നത്തെ പഞ്ചാബ് എന്ന് പറഞ്ഞാൽ, ഇന്നത്തെ ഇന്ത്യയിലെ പഞ്ചാബ്, ഹരിയാന എന്നിവയും, ഇപ്പോൾ പാകിസ്താനിലുള്ള പഞ്ചാബിന്റെ ബാക്കി ഭാഗങ്ങളും ചേർന്നതായിരുന്നു. അതുപോലെ, അന്നത്തെ ബംഗാൾ പ്രവിശ്യയിൽ, ഇന്നത്തെ മുഴുവൻ ബംഗ്ലാദേശും, ഇന്ത്യയിലെ പശ്ചിമ ബംഗാളും ചുറ്റുമുള്ള ചില പ്രദേശങ്ങളും ഉൾപ്പെട്ടിരുന്നു.

കൽക്കത്തയിലെ തിലകന്റെ പൊതുസഭ, അന്നത്തെ പത്രങ്ങളിലെ ചർച്ചാവിഷയമായിരുന്നു. ഓരോ സഭയിലും, അക്ഷരാർത്ഥത്തിൽ അയ്യായിരത്തോളം ആളുകൾ പങ്കെടുത്തിരുന്നു, ചിലപ്പോഴൊക്കെ ഈ എണ്ണം, അതിന്റെ ഇരട്ടിയോ മൂന്നിരട്ടിയോ ആകുമായിരുന്നു. കൽക്കത്തയിലെയും, പഞ്ചാബിലെയും ജനങ്ങൾ തിലകനെ ഹൃദയപൂർവ്വം ‘ഭാരതത്തിന്റെ പരമോന്നത നേതാവ്’ ആയി അംഗീകരിച്ചു തുടങ്ങിയിരുന്നു, അവിടുത്തെ നേതാക്കളുടെ പ്രസംഗങ്ങളിലും അങ്ങനെ തന്നെ പരാമർശിക്കപ്പെട്ടു.

ഭാരതത്തിലെ ബ്രിട്ടീഷ് ഗവൺമെന്റ് 1897, 1909, 1916 വർഷങ്ങളിൽ, രാജ്യദ്രോഹക്കുറ്റത്തിനും, ബ്രിട്ടീഷുകാർക്കെതിരെ അസംതൃപ്തി പടർത്താൻ ശ്രമിച്ചു എന്നാരോപിച്ചും, ഒന്നരവർഷം വീതം തിലകനെ ജയിലിലടച്ചു. 1897-ലെ രാജ്യദ്രോഹക്കേസിലും, ഒരു വ്യക്തിപരമായ കേസിലും, ബാരിസ്റ്റർ മുഹമ്മദ് അലി ജിന്ന തിലകന് വേണ്ടി വക്കാലത്ത് എറ്റെടുത്തു. 1913-ലെയും, 1916-ലെയും കേസുകളിൽ, ജിന്നയ്ക്ക് തിലകനെ ഈ കുറ്റങ്ങളിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചു.

ജിന്ന അത്യന്തം ഉന്നത വിദ്യാഭ്യാസമുള്ളവനും, ആധുനിക ചിന്താഗതിയുള്ളവനുമായ കോൺഗ്രസ് നേതാവായിരുന്നു, അദ്ദേഹത്തിന് തിലകനോട് വലിയ ബഹുമാനമായിരുന്നു. അതുകൊണ്ടുതന്നെ, അന്ന് പഠിപ്പുള്ള മുസ്ലിം യുവാക്കളും തിലകന്റെ കൂടെ അണിനിരന്നു. തിലകന്റെ ജനപ്രീതി പഞ്ചാബിലും, ബംഗാളിലും എല്ലായിടത്തും പടരുന്നത് കണ്ട്, ബ്രിട്ടീഷുകാർക്ക് വിറളി പിടിച്ചു. അവർ കുതന്ത്രങ്ങളും, കപടകൃത്യങ്ങളും തുടങ്ങി .ഇതിന്റെ ഫലമായാണ് ലോർഡ് കർസൺ എന്ന കുടിലനും, ക്രൂരനുമായ മനുഷ്യനെ ഭാരതത്തിലേക്ക് അയച്ചത്. ഹിന്ദു-മുസ്ലിം വൈരമുണ്ടാക്കുക, ലഹളകൾ

അഴിച്ചുവിടുക എന്നിവയായിരുന്നു ഇയാളുടെ പ്രധാന ലക്ഷ്യങ്ങൾ.

ഇതിന്റെ ഭാഗമായി, ഇയാൾ സംയുക്ത ബംഗാളിനെ ‘മുസ്ലിം ഭൂരിപക്ഷമുള്ള കിഴക്കൻ ബംഗാൾ’ എന്നും ‘ഹിന്ദു ഭൂരിപക്ഷമുള്ള പടിഞ്ഞാറൻ ബംഗാൾ’ എന്നും വിഭജിച്ചു. ഇതിൽ എന്ത് തീരുമാനമെടുത്താലും, അത് തിലകന് ദോഷം ചെയ്യുമെന്നും, ഭാരതം വെട്ടിമുറിക്കപ്പെടുമെന്നും കർസൺ ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാൽ അത് നടന്നില്ല.

ലോകമാന്യ തിലകൻ, ബിപിൻ ചന്ദ്ര പാലിന്റെ സഹായത്തോടെ ബംഗാളിലുടനീളം ബ്രിട്ടീഷുകാർക്കെതിരെ ഒരു ഉഗ്ര ലഹള ഉയർത്തി. ബ്രിട്ടീഷ് സർക്കാരിന്റെ പാദസേവകരായ ചിലർ, ഹിന്ദു-മുസ്ലിം ലഹളകൾ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും, തിലകന്റെ സഹപ്രവർത്തകർ നാടുനീളെ നടന്ന് തിലകന്റെ നിലപാടുകൾ ജനങ്ങൾക്ക് വിശദീകരിച്ചു കൊടുത്തു. ഇതോടെ, ബംഗാൾ വിഭജനത്തിനെതിരെയുള്ള പ്രതിഷേധം കൂടുതൽ ശക്തമായി. ഒടുവിൽ 1911-ൽ ഈ വിഭജനം ഒഴിവാക്കി.

ഈ സമയത്താണ് ‘അരവിന്ദ ഘോഷ്’(അരവിന്ദോ ഘോഷ്) എന്ന ബംഗാളി നേതാവ് മുന്നോട്ട് വരികയും, തിലകന് വേണ്ടി ഉത്തരേന്ത്യയിലുടനീളം പ്രചാരണം നടത്തുകയും ചെയ്തത്. ഈ അരവിന്ദ ഘോഷാണ് പിന്നീട് പോണ്ടിച്ചേരിയിൽ ആശ്രമം സ്ഥാപിച്ച്, വേദങ്ങളെ അടിസ്ഥാനമാക്കിയുള്ള ആത്മീയ ജീവിതരീതിക്ക് തുടക്കം കുറിച്ചത്.

അതേസമയം, തെക്കേ ഇന്ത്യയിൽ ‘ചിദംബരം പിള്ള’ തിലകന്റെ പ്രതിനിധിയായി പ്രവർത്തിച്ചു തുടങ്ങിയിരുന്നു. അതുകൊണ്ട്, തെക്കേ ഇന്ത്യയിലെ സാധാരണക്കാരും, വിദ്യാഭ്യാസമില്ലാത്തവരുമായ ജനങ്ങൾക്ക് പോലും ‘തിലകൻ നമ്മുടെ നേതാവാണ്, ’ നമ്മൾ അദ്ദേഹത്തെ പിന്തുണയ്ക്കണം, അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കണം.’എന്ന് ഉറച്ച വിശ്വാസമുണ്ടായി.

ദിവസം ചെല്ലുന്തോറും, തിലകന്റെ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരുന്നു. ഓരോ ഭാരതീയനും, എളുപ്പത്തിൽ ബ്രിട്ടീഷുകാരെ എതിർക്കാവുന്ന സമരമാർഗ്ഗങ്ങൾ, തിലകൻ മുന്നോട്ട് വെച്ചു.

1. ഒന്നാമത്തേത്, വിദേശവസ്തുക്കൾ ബഹിഷ്കരിക്കുക - പ്രത്യേകിച്ച്, ബ്രിട്ടനിൽ നിന്നുള്ള സാധനങ്ങൾ. ബ്രിട്ടീഷുകാർ ഭാരതത്തിലെ അസംസ്കൃത വസ്തുക്കൾ തുച്ഛമായ വിലയ്ക്ക് കൊണ്ടുപോയി, ബ്രിട്ടനിൽ വെച്ച് അത് സാധനങ്ങളാക്കി മാറ്റി, ഭാരതീയർക്ക് നാലിരട്ടി വിലയ്ക്ക് വിറ്റിരുന്നു. ചിലപ്പോഴൊക്കെ, ഇത് പത്തിരട്ടിയോളം വരുമായിരുന്നു.

ഈ പരിപാടിയുടെ ഭാഗമായി, ബ്രിട്ടീഷ് സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മുന്നിൽ പോയി ‘പിക്കറ്റിംഗ്’ നടത്താൻ തിലകൻ ആവശ്യപ്പെട്ടു. ആളുകൾ അത് ഏറ്റെടുത്തു. വിദേശസാധനങ്ങൾ വാങ്ങാൻ വരുന്നവരെ തടയുക, ബ്രിട്ടീഷ് നയങ്ങൾ അവർക്ക് വിവരിച്ചു കൊടുക്കുക, എന്നതായിരുന്നു രീതി. എന്നിട്ടും സമ്മതിക്കാത്തവർ ഉണ്ടെങ്കിൽ സന്നദ്ധപ്രവർത്തകർ മനുഷ്യച്ചങ്ങല തീർത്ത് കടയിലേക്കുള്ള വഴി അടയ്ക്കും.

ഇതിലൂടെ ബ്രിട്ടീഷ് സാധനങ്ങളുടെ വില്പന 50 ശതമാനത്തോളം കുറഞ്ഞു. ഇത് ബ്രിട്ടീഷ് സർക്കാരിനും വ്യവസായികൾക്കും വലിയ തിരിച്ചടിയായി.

2. സ്വദേശി പ്രസ്ഥാനം - ഭാരതത്തിൽ ആദ്യമായി ഈ പ്രസ്ഥാനം തുടങ്ങിയത് ലോകമാന്യ തിലകനാണ്. ബ്രിട്ടീഷ് സാധനങ്ങൾ ബഹിഷ്കരിച്ചാൽ മാത്രം പോരാ, പകരം ഭാരതത്തിൽ നിർമ്മിച്ച സാധനങ്ങൾ ജനങ്ങൾക്ക് ലഭ്യമാകണം, എന്ന് അദ്ദേഹം പ്രസംഗിച്ചു. ഇതോടെ, കറാച്ചി മുതൽ മദ്രാസ് വരെ നിരവധി ഭാരതീയ വ്യവസായികൾ ആവേശത്തോടെ സാധനങ്ങൾ ഉല്പാദിപ്പിച്ചു തുടങ്ങി.

ഇതൊക്കെ കണ്ട് കലിപൂണ്ട ലോർഡ് കർസൺ, താൻ വിലയ്ക്കെടുത്ത ചില പത്രപ്രവർത്തകരെ തിലകന്റെ പ്രസ് കോൺഫറൻസിലേക്ക് അയച്ചു.

ബ്രിട്ടീഷ് അനുകൂലികളായ ഇവർ. തിലകനോട് ബഹളം വെച്ച് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. “മിസ്റ്റർ തിലക്! 1818-ന് മുമ്പ് ഭാരതത്തിന്റെ ഭൂരിഭാഗവും മറാത്താ ഭരണത്തിലായിരുന്നു. നിങ്ങളും ഒരു മറാത്തിയാണ്. നിങ്ങൾക്ക് വീണ്ടും ഭാരതത്തിൽ ഒരു മറാത്താ രാജ്യം കൊണ്ടുവരണമെന്നുണ്ടല്ലേ?” എന്നായിരുന്നു അവരുടെ ചോദ്യം. തിലകനെ ഇതര ഭാഷക്കാരില്നിന്ന് ഒറ്റപ്പെടുത്താനായിരുന്നു ഈ തന്ത്രം.

എന്നാൽ, തിലകൻ മൈക്കിലൂടെ വളരെ വ്യക്തമായി മറുപടി നൽകി, “ഈ ചിന്താഗതി കാലഹരണപ്പെട്ടതാണ്. ഈ ആധുനിക യുഗത്തിൽ ഭാരതത്തിലെ എല്ലാ പ്രവിശ്യകളെയും, പ്രതിനിധീകരിക്കുന്ന ഒരു ജനാധിപത്യ സർക്കാരാണ് വരിക. എന്റെ കൂടെ ബംഗാളി നേതാക്കളുണ്ട്, പഞ്ചാബികളുണ്ട്, തെലുങ്ക്, കന്നഡ, മദ്രാസി (തമിഴ്) നേതാക്കളുണ്ട്. ഞങ്ങളുടെ പ്രവർത്തകർ എല്ലായിടത്തുമുണ്ട്. അതുകൊണ്ട്, ബ്രിട്ടീഷുകാർ പോയാൽ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ഭരണമാകില്ല വരിക; മറിച്ച് ‘രാജാവും പ്രജയും’ എന്ന രീതി മാറി, ജനങ്ങളുടെ സർക്കാർ വരും.”

തിലകന്റെ ഈ വ്യക്തമായ മറുപടിയോടെ കർസന്റെ കുതന്ത്രങ്ങൾ

പാടെ പരാജയപ്പെട്ടു. ഭാരതം മുഴുവൻ ലോകമാന്യ തിലകനെ തങ്ങളുടെ ഏക നേതാവായി അംഗീകരിച്ചു.

1907-ൽ സൂററ്റിൽ വെച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ഗോപാല കൃഷ്ണ ഗോഖലെയും, സംഘവും തിലകനെ തളയ്ക്കാൻ പരമാവധി ശ്രമിച്ചു. അവർക്ക് തീവ്രവാദ വിഭാഗത്തിന്റെ സാന്നിധ്യം അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. തിലകന്റെ അനുയായികൾ ഉറച്ചുനിന്നെങ്കിലും, കോൺഗ്രസിനെ പിളർത്തുന്നതിൽ ഗോഖലെ വിജയിച്ചു. കോൺഗ്രസ് ‘തീവ്രവാദികൾ’ എന്നും ‘മിതവാദികൾ’ എന്നും രണ്ടായി പിരിഞ്ഞു.

1907 മാർച്ചിൽ, ഖുദിറാം ബോസും, പ്രഫുല്ല ചാക്കിയും എന്ന രണ്ട് ബംഗാളി യുവാക്കൾ തിലകനെ കൽക്കത്തയിൽ വെച്ച് കാണുകയും, പിന്നീട് മൂന്ന് തവണ പുണെയിൽ വന്ന് കാണുകയും ചെയ്തു. ‘തിലകൻ അവരെ എങ്ങനെയാണ് സഹായിച്ചത്’ എന്നത് ദൈവത്തിന് മാത്രം അറിയാവുന്ന കാര്യമാണ്.

പക്ഷേ, അവർ രണ്ടുപേരും വലിയ ചരിത്രമാണ് സൃഷ്ടിച്ചത്.

(കഥ തുടരുന്നു)

Comments