എല്ലാ ശ്രദ്ധാലുകളുടെയും നന്മയ്ക്കായി, സദ്ഗുരു ശ്രീ അനിരുദ്ധ ബാപു 2013-ൽ, തന്റെ പ്രഭാഷണത്തിൽ സ്വസ്തിക്ഷേമ സംവാദത്തിന്റെ സങ്കല്പം , എല്ലാ ശ്രദ്ധാലുകളുടെയും മുന്നിൽ അവതരിപ്പിച്ചു.
ഇതിൽ, ഓരോ ശ്രദ്ധാലുവിനും, ചണ്ഡികാകുലത്തിലെ ഏതൊരു അംഗവുമായും സംവദിക്കാൻ സാധിക്കും. ശ്രദ്ധാലുവിന്റെ മനസ്സിലെ വികാരങ്ങൾ, ചിന്തകൾ അല്ലെങ്കിൽ അവൻ എന്താണോ പറയാൻ ആഗ്രഹിക്കുന്നത് അത് ആ അംഗത്തിന്റെ മുന്നിൽ പറയണം.
സ്വസ്തിക്ഷേമ സംവാദം എന്നാൽ എന്താണ് ?
ഓരോ വ്യക്തിക്കും, തന്റെ മനസ്സിലെ ഏത് കാര്യവും, ഈ ചണ്ഡികാകുലത്തിലെ ഏതൊരു അംഗവുമായും സംസാരിക്കാൻ കഴിയും. നമ്മൾ സംസാരിക്കുന്നത്, ഭഗവതി അമ്മ തീർച്ചയായും കേൾക്കുന്നുണ്ട്, എന്ന പൂർണ്ണ വിശ്വാസം നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണം.
മനസ്സിൽ സംസാരിക്കുന്നത് തന്നെ, കേൾക്കപ്പെടുന്നു. ഇത് ഒരു സംവാദമാണ്. നമ്മുടെ മനസ്സിലെ കാര്യം അവരുടെ അടുത്ത് എത്തുമ്പോൾ, അവരുടെ കാര്യം (സന്ദേശം) പ്രാണമയ സംവാദത്താൽ, പ്രാണങ്ങളുടെ സ്പന്ദനങ്ങൾ (Vibrations) കൊണ്ട്, നമ്മുടെ പ്രാണങ്ങളുമായി ബന്ധിപ്പിക്കപ്പെടുന്നു.
ഓരോരുത്തർക്കും മനസ്സ് മാറണമെന്ന് തോന്നാറുണ്ട്, പക്ഷേ, ഇത് മനുഷ്യന് പ്രയാസമാണ്. 'സ്വസ്തിക്ഷേമ സംവാദം' (Swastikshema Samvadam) വഴി, നമുക്ക് കർമ്മ സ്വാതന്ത്ര്യം ശരിയായി ഉപയോഗിച്ച്, മനസ്സിൽ ഉചിതമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും.
'സ്വസ്തിക്ഷേമ സംവാദം' (Swastikshema Samvadam) എന്നത് ദിവ്യ ചണ്ഡികാകുലവുമായി (Divine Chandikakul) നടത്തുന്ന ഒരു സംവാദമാണെന്ന്, നമ്മുടെ സദ്ഗുരു അനിരുദ്ധ ബാപു 'പിതൃവചനം' എന്നതിൽ പറഞ്ഞിട്ടുണ്ട്, അത് നിങ്ങൾക്ക് ഈ വീഡിയോയിൽ കാണാൻ കഴിയും.
സ്വസ്തിക്ഷേമ സംവാദം എങ്ങനെ ചെയ്യണം?
ആദ്യം ബാപുവിന്റെ ശബ്ദത്തിൽ, താഴെ പറയുന്ന ജപം ചൊല്ലുന്നു. അപ്പോൾ സ്വസ്തിക്ഷേമ സംവാദം ആരംഭിക്കുന്നു.
"സർവമംഗലമാംഗല്യേ ശിവേ സർവാർത്ഥസാധികേ। ശരണ്യേ ത്രയമ്പകേ ഗൗരി നാരായണീ നമോസ്തുതേ।।"
അതിനുശേഷം, കുറഞ്ഞത് 5 മിനിറ്റ് സമയം ഉണ്ടാകും, ആ സമയത്ത്, ഓരോ ശ്രദ്ധാലുവും കണ്ണടച്ച്, നമ്മൾ നേരിട്ട് ചണ്ഡികാകുലത്തിന്റെ മുന്നിൽ ഇരിക്കുന്നു എന്ന് മനസ്സിലാക്കി, അറിഞ്ഞ്, ചണ്ഡികാകുലത്തിലെ ഏതെങ്കിലും അംഗത്തോടോ അല്ലെങ്കിൽ എല്ലാവരുമായി ചേർന്നോ, തനിക്ക് ഇഷ്ടമുള്ളതുപോലെ സംവദിക്കണം. ഈ സമയത്തിനു ശേഷം, ബാപുവിന്റെ ശബ്ദത്തിൽ മാതൃവാത്സല്യ ഉപനിഷദിന്റെ ഈ ശ്ലോകം കേൾപ്പിക്കുന്നു.
"നമഃ സർവശുഭങ്കരേ। നമഃ ബ്രഹ്മത്രിപുരസുന്ദരി। ശരണ്യേ ചണ്ഡികേ ദുർഗേ। പ്രസീദ പരമേശ്വരീ।।"
സ്വസ്തിക്ഷേമ സംവാദം എവിടെ ചെയ്യാം?
സദ്ഗുരു ശ്രീ അനിരുദ്ധ ബാപുവിന്റെ ഉറപ്പും, വാഗ്ദാനവും എന്തെന്നാൽ, ഈ രീതിയിൽ, സ്വസ്തിക്ഷേമ സംവാദം വഴി ചണ്ഡികാ കുലവുമായി, അല്ലെങ്കിൽ ചണ്ഡികാകുലത്തിലെ ഏതെങ്കിലും അംഗവുമായി നടത്തിയ സംവാദം, അവർക്ക് മറ്റെന്തെങ്കിലും മാധ്യമം / ഏജന്റ് ഇല്ലാതെ, എളുപ്പത്തിൽ തീർച്ചയായും എത്തിച്ചേരും. ഓരോ ഔദ്യോഗിക ഉപാസനാ കേന്ദ്രത്തിലും, ഈ രീതിയിൽ സ്വസ്തിക്ഷേമ സംവാദം ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ആ സംവാദ സമയത്ത് ആ ഉപാസനാ കേന്ദ്രം, ഹരിഗുരുഗ്രാം തന്നെയായിരിക്കും, എന്നതാണ് ബാപുവിന്റെ സങ്കല്പം. ബാപുവിന്റെ സങ്കല്പമനുസരിച്ച്, സ്വസ്തിക്ഷേമ സംവാദം ശ്രീഹരിഗുരുഗ്രാമിലും, ഉപാസനാ കേന്ദ്രത്തിലും നടത്താം. കൂടാതെ, ഞായറാഴ്ച ഓൺലൈൻ ഇംഗ്ലീഷ് ഉപാസനയിലും, സ്വസ്തിക്ഷേമ സംവാദം പ്രയോജനപ്പെടുത്താം. ഈ ഉപാസന, എല്ലാ ഞായറാഴ്ചയും രാവിലെ 10 മണിക്കും, രാത്രി 8.30-നും aniruddha.tv യിൽ സംപ്രേഷണം ചെയ്യുന്നു.
ശ്രദ്ധാലുക്കൾക്ക് 'സ്വസ്തിക്ഷേമ സംവാദത്തിൽ' നിന്ന് വളരെ മനോഹരവും, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതുമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
------------------------------------


Comments
Post a Comment