ഹരി ഓം !
ഞാൻ, വിശാൽസിംഗ് ബാഹേകർ, ബോറിവലി (പ) ഉപാസന കേന്ദ്രത്തിൽ നിന്നാണ്. ഞാൻ 'ക്യാപ്‌ജെമിനി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിൽ പ്രോജക്റ്റ് മാനേജരായി ജോലി ചെയ്യുന്നു. 2001 മുതൽ ഞാൻ ബാപുജിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞാൻ ബാപുജിയുമായി എങ്ങനെ ബന്ധപ്പെട്ടു എന്ന അനുഭവം ഇന്ന് ചുരുക്കത്തിൽ എല്ലാവരുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. 2001-ൽ ഞാൻ എൻജിനീയറിങ് അവസാന വർഷ വിദ്യാർത്ഥിയായിരുന്നു. ഞാൻ എപ്പോഴും ഒന്നാം ക്ലാസ്സിൽ വിജയിക്കുകയും, എനിക്ക് ഒരിക്കലും ’കേടി' (കേടി എന്നാൽ, ഒരു വിഷയത്തിൽ തോറ്റാൽ, അതേ വിഷയത്തിന്റെ പരീക്ഷ വീണ്ടും എഴുതുക) ലഭിച്ചിരുന്നില്ല. എന്റെ റിസൾട്ട് എപ്പോഴും മികച്ചതായിരുന്നു. വിഖ്യാതമായ 'ഡി.ജെ. സംഘ്വി കോളേജ്', വിരാട് നഗരിയിൽ, എന്റെ സ്വന്തം കോളേജ് ആയതുകൊണ്ട്, ക്യാമ്പസ് ഇന്റർവ്യൂവിലൂടെ എനിക്ക് എളുപ്പത്തിൽ ജോലി ലഭിക്കുമെന്ന് ഞാൻ കരുതി. എന്നാൽ, ഞാൻ എല്ലാ പ്രാവശ്യവും പരീക്ഷ എഴുതി, അവസാന ഘട്ടത്തിൽ എത്തിയ ശേഷവും എന്റെ തിരഞ്ഞെടുപ്പ് നടന്നില്ല. എന്റെ എല്ലാ കൂട്ടുകാർക്കും എൽ.എൻ.ടി. അല്ലെങ്കിൽ സി.എം.സി. പോലുള്ള പ്രമുഖ കമ്പനികളിൽ ജോലികൾ ലഭിച്ചു. പക്ഷേ, ഞാൻ ഓരോ തവണയും അവസാന റൗണ്ടിൽ പുറത്താക്കപ്പെട്ടു.
എന്തുകൊണ്ടാണ് തുടക്കം മുതൽ ഒന്നാം ക്ലാസ്സിൽ പാസായിട്ടും, എനിക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്ന് മനസ്സിൽ പല ചിന്തകളും വന്നു. ഇക്കാരണവശാൽ ഞാൻ നിരാശയിലായി, പക്ഷേ എനിക്ക് അതിന് ഒരു ഉത്തരവും ലഭിച്ചില്ല. ജോലി ലഭിച്ച എന്റെ കൂട്ടുകാർ, എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ ഞാൻ കൂടുതൽ കൂടുതൽ നിരാശനായിക്കൊണ്ടിരുന്നു. ഒടുവിൽ, 2001 ജൂൺ 2-ന് അവസാനത്തെ ഇന്റർവ്യൂയും കഴിഞ്ഞു .
അതൊരു ശനിയാഴ്ചയായിരുന്നു, അന്ന് ഞാൻ ആദ്യമായി
ബാപുജിയുടെ ഉപാസന കേന്ദ്രത്തിൽ പോയി. അവിടുത്തെ പരിശുദ്ധവും, ഭക്തി നിറഞ്ഞതുമായ അന്തരീക്ഷം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ക്രമേണ, എനിക്ക് അതിൽ താൽപ്പര്യം വർദ്ധിച്ചു. ആ സമയത്ത്, എനിക്ക് വേറെ ജോലിയൊന്നും ഇല്ലാതിരുന്നതിനാൽ, ഞാൻ ഉപാസന കേന്ദ്രത്തിലെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. പതുക്കെപ്പതുക്കെ, എനിക്ക് ബാപുജിയെക്കുറിച്ച് പൂർണ്ണമായ വിവരങ്ങൾ ലഭിച്ചു. അങ്ങനെ പല ദിവസങ്ങളും കടന്നുപോയി. പല കമ്പനികളിലും ഇന്റർവ്യൂ നൽകി, പക്ഷേ ഒരിടത്തു നിന്നും ഒരു ഉത്തരവും വന്നില്ല. ബാപ്പുഭക്തനായ പ്രസാദ് സിംഗ് ചൗബൽ, എന്റെ സഹപാഠികളിൽ ഒരാളായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ അമ്മ എന്നോട് പറഞ്ഞു, 'നിന്റെ പ്രശ്നം എഴുതി തന്നാൽ ഞങ്ങൾ അത് സുചിത് ദാദായുടെ അടുത്തേക്ക് അയക്കാം. അതിന് ഉചിതമായ ഉത്തരം ലഭിക്കും.' ആ ദിവസങ്ങളിൽ ഞങ്ങളുടെ വ്യക്തിപരമായ ചോദ്യങ്ങൾ അങ്ങനെ സ്വീകരിക്കാറുണ്ടായിരുന്നു. അങ്ങനെ ഞാനും എന്റെ ജോലിയുടെ പ്രശ്നം എഴുതി നൽകി.
ഞാൻ അതിൽ മൂന്ന് ചോദ്യങ്ങൾ മാത്രമാണ് ചോദിച്ചത് :
- ഞാൻ എം.ഇ. ചെയ്യണോ? (കാരണം ജനുവരിയിൽ 'ഗേറ്റ്' പരീക്ഷ ഉണ്ടായിരുന്നു.)
- ഗേറ്റ് പരീക്ഷ എഴുതി എം.ഇ. ചെയ്യണോ അതോ എം.ബി.എ. ചെയ്യണോ ?
- അതോ ഇപ്പോഴും ജോലി അന്വേഷിക്കുന്നത് തുടരണോ?
2002 ഫെബ്രുവരി 22-ന് എനിക്ക് ഉത്തരം ലഭിച്ചു, 'ജോലി അന്വേഷിക്കുന്നത് തുടരുക.' എനിക്ക്, ഉത്തരം 'പഠിച്ചുകൊണ്ടിരിക്കൂ' എന്നായിരിക്കും, എന്ന് തോന്നിയിരുന്നു. പക്ഷേ, പറഞ്ഞതനുസരിച്ച് ഞാൻ ജോലി അന്വേഷിക്കുന്നത് തുടർന്നു. സുചിത് ദാദായുടെ അടുത്ത് നിന്ന് ഈ ഉത്തരം ലഭിച്ച് ഏതാനും ദിവസങ്ങൾക്കകം, മാർച്ച് 15-ന് എനിക്ക് ജോലിയും ലഭിച്ചു. ഞാൻ 'ടൈംസ് ഓഫ് ഇന്ത്യ'യിൽ വന്ന ഒരു പരസ്യം കണ്ടിട്ട് ജോലിക്ക് അപേക്ഷിച്ചു, എന്റെ തിരഞ്ഞെടുപ്പ് നടന്നു. ഇത് മാത്രമല്ല, ഏതാനും ദിവസങ്ങൾക്കുള്ളിൽ, ബാപുജിയുടെ കൃപയാൽ, എനിക്ക് 'ജോലി അന്വേഷിക്കുന്നത് തുടരുക' എന്ന ഉത്തരം എന്തിന് ലഭിച്ചു, എന്നും മനസ്സിലായി. എന്നെക്കാൾ മുൻപ്, ക്യാമ്പസ് ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെട്ട എന്റെ എല്ലാ കൂട്ടുകാരുടെയും പോസ്റ്റിംഗ് മുംബൈക്ക് പുറത്തായിരുന്നു. എനിക്ക് മാത്രമായിരുന്നു മുംബൈയിലുള്ള കമ്പനിയിൽ ജോലി ലഭിച്ചത് ! സദ്ഗുരു ചില കാര്യങ്ങൾ നമുക്ക് വൈകിയാണ് നൽകുന്നത്, പക്ഷേ ആ വൈകിയതിന് പിന്നിൽ ഒരു കാരണം ഒളിഞ്ഞിരിപ്പുണ്ട്. ഇത് അദ്ദേഹത്തിന്റെ കാരണമില്ലാത്ത കാരുണ്യമാണ്, അത് മനസ്സിലാക്കാൻ എനിക്ക് എട്ട് മാസമെടുത്തു. എട്ട് മാസങ്ങൾക്ക് ശേഷമാണ് എനിക്ക് ആദ്യത്തെ ജോലി ലഭിച്ചത്, അതിനുശേഷം ഞാൻ തിരിഞ്ഞുനോക്കിയിട്ടില്ല. പിന്നീട് പല ജോലികളും ലഭിച്ചു. ബാപുജി എല്ലാവർക്കും വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടേയിരിക്കുന്നു, പക്ഷേ പലപ്പോഴും അത് നമ്മുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറത്താണ്. നമ്മൾ ഒരിക്കലും ചിന്തിക്കാത്ത നല്ല കാര്യങ്ങളും സംഭവിക്കുന്നു. ഇത് ഓരോ ഭക്തനും ലഭിക്കുന്ന അദ്ദേഹത്തിന്റെ കൃപയാണ്. ഈ അനുഭവത്തിന് ശേഷം ബാപുജിയോടുള്ള എന്റെ വിശ്വാസം കൂടുതൽ ദൃഢമായി, ഞാൻ ബാപുജിയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി പങ്കെടുത്തു. 2001-ൽ എനിക്ക് ലഭിച്ച ഈ ആദ്യ അനുഭവത്തിൽ നിന്നാണ് പല കാര്യങ്ങളും എനിക്ക് മനസ്സിലാക്കാൻ തുടങ്ങിയത്.
ഇപ്പോൾ ഞാൻ എന്റെ രണ്ടാമത്തെ അനുഭവം പറയാം. ഞങ്ങൾക്ക് നാഗ്പൂരിൽ ഒരു 'റോ ഹൗസ്' ഉണ്ട്. എന്റെ അച്ഛനും, സഹോദരന്റെ കുടുംബവും അവിടെയാണ് താമസിക്കുന്നത്. എന്റെ അച്ഛൻ ബാങ്കിന്റെ കാര്യങ്ങൾക്കായി വർഷത്തിൽ ഒന്നോ രണ്ടോ തവണ മുംബൈയിൽ വരാറുണ്ട്. അതുപോലെ അദ്ദേഹം കഴിഞ്ഞ മാസം എന്റെ സഹോദരനോടൊപ്പം മുംബൈയിൽ വന്നു. എന്റെ സഹോദര ഭാര്യ അവരുടെ വീട്ടിൽ പോയിരുന്നു. അതിനാൽ ഞങ്ങളുടെ നാഗ്പൂരിലെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ജൂലൈ 14 ഞായറാഴ്ച , നാഗ്പൂരിൽ കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത്, ആ വീട്ടിൽ കള്ളന്മാർ കയറി, അവർ വീടിന്റെ പ്രധാന വാതിലും, പിന്നിലെ വാതിലും തകർത്തു. റോ ഹൗസ് രണ്ട് നിലകളുള്ളതാണ്. കള്ളന്മാർ രണ്ട് നിലകളിലെയും വാതിലുകളും, അലമാരകളും തുറന്ന് എല്ലാ വിലപിടിപ്പുള്ള സാധനങ്ങളും, പണവും ഒരു സഞ്ചിയിൽ നിറച്ചു . പക്ഷേ...! ഒരു കെട്ടിടത്തിലെ ഫ്ലാറ്റിൽ മോഷണം നടന്നാൽ ഉടൻ തന്നെ അയൽക്കാർക്ക് അറിയാൻ കഴിയും, പക്ഷേ ഒരു റോ ഹൗസിലെ മോഷണം പെട്ടെന്ന് ആർക്കും അറിയാൻ സാധിക്കില്ല. ഇവിടെയും ബാപുജി തന്നെയാണ് ഞങ്ങളെ സഹായിച്ചത്. റോഡിന്റെ അപ്പുറത്തുള്ള വീട്ടിലെ ആളുകൾ അവരുടെ ടെറസ്സിൽ നിന്ന് ഞങ്ങളുടെ വീട് തുറന്നിരിക്കുന്നത് കണ്ടു. അവർക്ക് എന്തോ സംശയാസ്പദമായ പ്രവർത്തനം തോന്നിയപ്പോൾ, അവർ എന്റെ സഹോദരനെ ഫോൺ ചെയ്തു. എന്റെ സഹോദരൻ അച്ഛനോടൊപ്പം മുംബൈയിലാണെന്നും, സഹോദര ഭാര്യ അവരുടെ വീട്ടിലാണെന്നും അവർക്ക് മനസ്സിലായപ്പോൾ, അവർ വീട്ടിൽ മോഷണം നടന്നതായി സംശയം പ്രകടിപ്പിച്ചു. സഹോദരൻ ഫോൺ ചെയ്തപ്പോൾ, എന്റെ സഹോദര ഭാര്യ ഉടൻ തന്നെ വീട്ടിലെത്തി. എന്താണ് അവൾ കണ്ടത് ! വീടിന്റെ എല്ലാ സാധനങ്ങളും, അലങ്കോലപ്പെട്ട് കിടക്കുന്നു. പക്ഷേ കള്ളന്മാർ മോഷ്ടിച്ച എല്ലാ വിലപിടിപ്പുള്ള സാധനങ്ങളും, അതായത് പണവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും, ഹാളിനകത്ത് സോഫയിൽ വെച്ചിരുന്നത് കണ്ടെത്തി ! ഇത് എങ്ങനെ സംഭവിച്ചു? യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ്, എന്റെ സഹോദരന്റെ മകളുടെ എല്ലാ കളിപ്പാട്ടങ്ങളും അതേ സോഫയിൽ ഒരു ബാഗിൽ വെച്ചിരുന്നു. കള്ളന്മാർ മോഷ്ടിച്ച എല്ലാ വിലപിടിപ്പുള്ള സാധനങ്ങളും ഒരു ബാഗിൽ നിറച്ച് ആ സോഫയിൽ വെച്ചു. പക്ഷേ വീട്ടിൽ നിന്ന് ഓടിപ്പോകുമ്പോൾ തിരക്കിട്ട് അവർ മോഷ്ടിച്ച വിലപിടിപ്പുള്ള സാധനങ്ങളുടെ ബാഗ് സോഫയിൽ ഉപേക്ഷിച്ചു, പകരം അവർ കളിപ്പാട്ടങ്ങളുടെ ബാഗ് എടുത്ത് ഓടിപ്പോയി. ഇതെല്ലാം ബാപുജിയുടെ ലീലയാണെന്ന് ഞാൻ വിശ്വസിക്കുന്നു. വീട്ടിൽ കള്ളന്മാർ കയറിയിട്ടും, ഞങ്ങൾക്ക് ഒരു നഷ്ടവും വരുത്താതെ കാത്തത്, ബാപുജിയുടെ കാരണമില്ലാത്ത കാരുണ്യമാണ്. ഞങ്ങളുടെ വീടിനെ സംരക്ഷിച്ചത് ബാപുജി തന്നെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
മുംബൈ എവിടെ, നാഗ്പൂർ എവിടെ, രണ്ടും നൂറുകണക്കിന് കിലോമീറ്ററുകൾ അകലെയാണ്. പക്ഷേ, സദ്ഗുരു തത്ത്വത്തിന് ഒരു ദൂരവും, ഒരു തടസ്സമല്ല. അതുകൊണ്ടാണ് മുംബൈയിൽ നിന്ന് നൂറുകണക്കിന് കിലോമീറ്ററുകൾ അകലെയുള്ള ഞങ്ങളുടെ വീട് രക്ഷപ്പെട്ടത്. ഇതാണ് ബാപുജിയുടെ കരുണ, അത് ഓരോ വിശ്വസിക്കുന്ന ഭക്തനിലും നിരന്തരം വർഷിച്ചുകൊണ്ടിരിക്കുന്നു.
ഞാൻ ബാപുജിയോട് കടപ്പെട്ടിരിക്കുന്നു, എപ്പോഴും കടപ്പെട്ടിരിക്കും.
ഹരി ഓം. ശ്രീ രാം . അംബജ്ഞ.

Comments
Post a Comment