വൈദിക ഗണപതി

 

 വൈദിക ഗണപതി - സദ്ഗുരു ശ്രീ അനിരുദ്ധ ബാപ്പുവിന്റെ ദൈനിക പ്രത്യക്ഷത്തിലെ മുഖപ്രസംഗം (15-12-2006)

"ഋഗ്വേദത്തിലെ 'ബ്രഹ്മണസ്പതി-സൂക്തവും' അഥർവവേദത്തിലെ 'ഗണപതി-അഥർവശിർഷം' എന്ന് അറിയപ്പെടുന്ന ഒരു ഉപനിഷധവും - ഈ രണ്ട് ശക്തമായ പരാമർശങ്ങൾ ശ്രീ ഗണപതിയുടെ വൈദിക അസ്തിത്വം തെളിയിക്കുന്നു.


ഋഗ്വേദത്തിലെ മൂലമന്ത്രം താഴെ പറയുന്നതാണ് -

ഓം ഗണാനാം ത്വാം ഗണപതിം ഹവാമഹേ കവിം കവീനാമുപമശ്രവസ്തമമ്‌ |

ജ്യേഷ്ഠരാജം ബ്രഹ്മണാം ബ്രഹ്മണസ്പത ആ നഃ ശ്രിന്വ്ന്നുതിഭിഃ സീദ സാദനം‌ ||

ഋഗ്വേദം 2/23/1


അർത്ഥം :

സമു്ദായത്തിന്റെ പ്രഭുവായകാരണ൦ നീ ഗണപതി ആണ് , എല്ലാ ജ്ഞാനികളിലും നീ ശ്രേഷ്ഠൻ, എല്ലാ കീർത്തിമാൻമാരിലും നീ ഉന്നതൻ, എല്ലാ അധികാരികളുടെയും അധികാരി നീ തന്നെ. നിന്നെ ഞങ്ങൾ ഏറ്റവും ആദരവോടെ ക്ഷണിക്കുന്നു, നീ നിന്റെ എല്ലാ സാമർത്ഥ്യവു൦ കൂടി വന്ന് ഈ ആസനത്തിൽ (മൂലാധാര ചക്രത്തിൽ) കുടികൊള്ളുക. (മൂലാധാര ചക്രത്തിന്റെ ആസനത്തിൽ നിന്റെ അധികാരം മാത്രം നിലനിൽക്കട്ടെ.)

ശ്രീ ബ്രാഹ്മണസ്പതി പൂജാവേളയിൽ സദ്ഗുരു ശ്രീ അനിരുദ്ധ ബാപ്പു.

വൈദിക ദേവതയായ ബ്രഹ്മണസ്പതിയുടെ ഒരു പേരാണ് ഗണപതി, അതായത് ഗണപതിയുടെ മറ്റൊരു പേരാണ് ബ്രഹ്മണസ്പതി. വൈദിക കാലഘട്ടത്തിൽ ഓരോ ശുഭകാര്യവും ബ്രഹ്മണസ്പതിയെ ആവാഹിച്ചുകൊണ്ടാണ് ആരംഭിച്ചിരുന്നത്, ഇന്നും അതേ മന്ത്രം ഉപയോഗിച്ച് ഗണപതിയെ ആവാഹിച്ച് പവിത്രമായ കാര്യങ്ങൾ ആരംഭിക്കുന്നു. ഋഗ്വേദത്തിൽ വർണിച്ചിരിക്കുന്ന ബ്രഹ്മണസ്പതി, ജ്ഞാനം നൽകുന്നവനും ശ്രേഷ്ഠനായ ജ്ഞാനിയുമാണ്, അതുപൊലെ ഗണപതിയും ജ്ഞാനവും ബുദ്ധിയും നൽകുന്ന ദേവനാണല്ലോ. ബ്രഹ്മണസ്പതിയുടെ കയ്യിലുണ്ടായിരുന്ന സ്വർണ്ണ മഴു ഇന്നും ഗണപതിയുടെ കയ്യിലുണ്ട്. ഭാരതത്തിന്റെ പുരാതന ചരിത്രത്തിൽ

'സമന്വയം' എന്നതായിരുന്നു പ്രധാന തത്വം, അതുകൊണ്ട് പല ദേവതകളും ആത്മീയ തലത്തിൽ ഒന്നായിത്തീർന്നു. 'വേദങ്ങളിലുള്ളതെല്ലാം ബ്രഹ്മമാണ്' എന്ന തത്വവും 'ഏകം സത് വിപ്രാ ബഹുധാ വദന്തി' (ആ മൂല അസ്തിത്വം (പരമേശ്വരൻ) ഒന്നാണ്; ജ്ഞാനികൾ അവനെ പല പേരുകളിൽ അറിയുകയോ ആവാഹിക്കുകയോ ചെയ്യുന്നു) എന്ന സന്കല്പവും കാരണം, പല വിഗ്രഹങ്ങളും പല രൂപങ്ങളും ഉണ്ടായിരുന്നിട്ടും, ഭാരതീയ സംസ്കാരത്തിൽ പ്രായോഗിക തലത്തിൽ പോലും വിവിധ പന്തങ്ങളുടെ, ആരാധനാമൂർത്തികളുടെ ഏകത്വം തെളിയിക്കാൻ ഒരിക്കലും ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.

ദുർവാങ്കൂരിൽ നിന്നുള്ള ബ്രാഹ്മണസ്പതിയെ ആരാധിക്കുന്ന സമയത്ത് സദ്ഗുരു ശ്രീ അനിരുദ്ധ ബാപ്പു.
ദുർവാങ്കൂരിൽ നിന്നുള്ള ബ്രാഹ്മണസ്പതിയെ ആരാധിക്കുന്ന സമയത്ത് സദ്ഗുരു ശ്രീ അനിരുദ്ധ ബാപ്പു.

ഭാരതീയ സംസ്കാരത്തിന്റെ ജനകീയ മനസ്സിൽ പരമാത്മാവിൻ്റെ വിവിധ രൂപങ്ങൾക്ക് പിന്നിലുള്ള ഏകത്വബോധം, അതായത് കേശവത്വം, എത്രത്തോളം ശക്തമായും ആഴത്തിലും വേരിട്ടിരിക്കുന്നുവെന്നാൽ, സാധാരണയൊ, വിദ്യാസമ്പന്നർക്കോ, നിരക്ഷരർക്കോ പോലും, 'ഗണപതി ആര്യന്മാരുടെ ദൈവമാണോ, വൈദികരുടെ ദൈവമാണോ, ചെറിയ ഗോത്രങ്ങളുടെ ദൈവമാണോ അതോ വേദങ്ങളിൽ ഇല്ലാത്തതും പുരാണങ്ങളിൽ നിന്ന് ഉത്ഭവിച്ചതുമായ ദൈവമാണോ?' എന്നൊക്കെയുള്ള വാദങ്ങൾക്ക് യാതൊരു അർത്ഥവുമില്ല. ഈ വാദങ്ങൾ ചില ആത്മാർത്ഥതയുള്ള ചരിത്ര ഗവേഷകർക്കോ, അല്ലെങ്കിൽ നിരീശ്വര ബുദ്ധിജീവികൾക്കായീട്ടുള്ളതാണ്. യഥാർത്ഥവും സത്യസന്ധരുമായ ചരിത്ര ഗവേഷകർ തങ്ങളുടെ ഏതൊരു ദൈവിക വിഷയ ഗവേഷണവും സംസ്കാരത്തിൻ്റെ ചരിത്രത്തിന് ഒരു വഴികാട്ടിയായി മാത്രമാണ് ഉപയോഗിക്കുന്നത്, എന്നാൽ ദുഷ്ടബുദ്ധിയോടെ അത്തരം ഗവേഷണം ചെയ്യുന്നവർ സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാൻ അത്തരം ഗവേഷണങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ, ഏത് വഴിയേയും ആര് ദൈവിക വിഷയ ഗവേഷണം ചെയ്താലും അല്ലെങ്കിൽ സ്വന്തം അഭിപ്രായമനുസരിച്ച് ദൈവിക വിഷയ ചിന്തകൾ അവതരിപ്പിച്ചാലും, ആ ദൈവത്തിൻ്റെ ആത്മീയ നിലനിൽപ്പിന് ഒരിക്കലും അപകടം സംഭവിക്കാൻ കഴിയില്ല.


ഗണപതിയെ ആരുടെ ദൈവമെന്ന് നിശ്ചയിച്ചാലും, 'വിശ്വത്തിന്റെ ഘനപ്രാണൻ' എന്ന ഗണപതിയുടെ മൂലരൂപത്തിന് മാറ്റം വരുന്നില്ല, അല്ലെങ്കിൽ അത് ഒരിക്കലും അപ്രത്യക്ഷമാകില്ല, കാരണം ഗണപതി ചില ഗവേഷകരുടെ ഗവേഷണങ്ങളിലൂടെ സ്ഥാപിക്കപ്പെട്ടതോ, പ്രസിദ്ധനായതോ അല്ല ; മറിച്ച്, ഗണപതി എന്ന ദൈവം ഭക്തിയുടെയും ജ്ഞാനത്തിന്റെയും സമന്വയം സാധിച്ച ഋഷിമാരുടെ ചിന്തയിലൂടെ അതിന്റെ മൂലരൂപത്തിൽ പ്രകടമായി, ഭക്തരുടെ ഹൃദയങ്ങളിൽ സ്നേഹത്താൽ സ്ഥാപിക്കപ്പെട്ടു, ആരാധകന്റെയും ആരാധിക്കപ്പെടുന്നവന്റെയും പരസ്പര സ്നേഹത്താൽ പ്രസിദ്ധനായി.

അതുകൊണ്ട്, ഋഗ്വേദത്തിലെ ബ്രഹ്മണസ്പതി തികച്ചും മറ്റൊരു ദൈവമായിരുന്നു എന്നും, അദ്ദേഹത്തെ കേവലം ഗണപതി എന്ന് സംബോധന ചെയ്യുകയായിരുന്നു എന്നുമുള്ള തർക്കത്തിന് ഭക്തന്റെ ഹൃദയവുമായി ഒരു ബന്ധവുമില്ല. ശിവന്റെയും പാർവതിയുടെയും പുത്രനായ ഈ ഗണപതി, അതുകൊണ്ടാണ് എല്ലാ ഉപാസകരുടെയും, പന്തങ്ങളുടെയും ശുഭകാര്യങ്ങളിൽ ആദ്യമായി ആദരിക്കപ്പെടുന്നത്. ശൈവ, ദേവി-ഉപാസകർ, വൈഷ്ണവ, സൂര്യോപാസകർ തുടങ്ങിയ വിവിധ സമ്പ്രദായങ്ങളിലും ഗണപതി ഒരു മനോഹരമായ പാലം നിർമ്മിക്കുന്നു.

ബ്രാഹ്മണസ്പതിയുടെ വിഗ്രഹത്തിൽ അഭിഷേകം
ബ്രാഹ്മണസ്പതിയുടെ വിഗ്രഹത്തിൽ അഭിഷേകം

അഥർവവേദത്തിലെ ശ്രീ ഗണപതി-അഥർവശീർഷം, ഇന്നും പ്രചാരത്തിലുണ്ടായതും, സാർവ്വത്രികമായ ഗണപതിയുടെ രൂപം, ആയുധങ്ങൾ, സ്വഭാവവിശേഷങ്ങൾ എന്നിവയെക്കുറിച്ച് വളരെ വ്യക്തമായ വാക്കുകളിൽ വിവരിക്കുന്നു. ഈ അഥർവശീർഷത്തിലും ഈ ഗണപതിയെക്കുറിച്ച് വ്യക്തമായി 'താൻ രുദ്ര, വിഷ്ണു, അഗ്നി, ഇന്ദ്രൻ, ചന്ദ്രൻ, സൂര്യൻ, വരുണൻ - താൻ എല്ലാം' എന്ന് വ്യക്തമായി ഉച്ചരിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ, ഈ എല്ലാ രൂപങ്ങളുടെയും ചരിത്രപരമായ പരാമർശങ്ങൾ ഗണപതിയുടെ ചരിത്രപരമായ പരാമർശങ്ങളുമായി താരതമ്യം ചെയ്യുന്നത് എന്ത് പ്രയോജനം ചെയ്യും? അത്തരം ഗവേഷണങ്ങൾ സമയം കളയാത്തവരുടെ നിരർത്ഥകവും പൊള്ളയായ സംസാരമാണ്, അവ സംസ്കാരത്തിന്റെ സംരക്ഷണത്തിന് ഒരു തരിപോലും ഉപകരിക്കുന്നില്ല.


ജ്ഞാനമാർഗത്തിലെ അവരുടെ ശ്രേഷ്ഠത്വം തർക്കമറ്റതാണ്, ആ ശ്രേഷ്ഠനായ സന്ത് ശ്രീ ജ്ഞാനേശ്വര മഹാരാജ് ജ്ഞാനേശ്വരിയുടെ ആരംഭത്തിൽ തന്നെ -

’ഓം നമോ ജീ ആദയാ। വേദ പ്രതിപാദയാ ||

ജയ ജയ സ്വസംവേദയാ । ആത്മരൂപാ ||

ദേവാ തൂചി ഗണേശു । സകലാർഥമതിപ്രകാശു ||

മ്ഹണേ നിവൃത്തിദാസു । അവധാരിജോ ജീ || ’

ബാപ്പുവിൻ്റെ മാർഗനിർദേശപ്രകാരം, എല്ലാ വർഷവും ശ്രീ മാഗി ഗണേശോത്സവത്തിൽ കൂട്ടായ ശ്രീ ഗണപതി അഥർവശീർഷ പാത ആഘോഷിക്കുന്നു.

എന്ന് ശ്രീ മഹാഗണപതിയെക്കുറിച്ച് വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. ഗണപതിയും ബ്രഹ്മണസ്പതിയും ഒന്നല്ലെന്നും, വേദങ്ങളിൽ ഗണപതിയെക്കുറിച്ച് പ്രതിപാദനമില്ലെന്നും വിശ്വസിക്കുകയാണെങ്കിൽ, ശ്രീ ജ്ഞാനേശ്വര മഹാരാജിന്റെ ഈ വചനം അതിനെതിരെ ശക്തമായി നിലകൊള്ളുന്നു. ചരിത്രത്തെക്കുറിച്ചുള്ള പഠനവും ഗവേഷണവും എത്രയെത്ര മാർഗ്ഗങ്ങളിലൂടെ ചെയ്താലും, കാലത്തിന്റെ അതിശക്തമായ പ്രവാഹത്തിൽ ലഭ്യമായ ഉറവിടങ്ങളെയും രേഖകളെയുംക്കാൾ ആയിരക്കണക്കിന് കാര്യങ്ങൾ ഇല്ലാതായിട്ടുണ്ടാകും, അതുകൊണ്ട് പ്രത്യേകിച്ചും സാംസ്കാരിക ചരിത്രം ഗവേഷണം ചെയ്യുമ്പോൾ ആരും

സ്വന്ദ൦ അഭിപ്രായം ഏക സത്യമായി അവതരിപ്പിക്കാൻ കഴിയില്ല. ജീവിച്ചിരിക്കുന്ന സംസ്കാരത്തിന്റെ ഒരു പ്രധാന ലക്ഷണം അതിന്റെ ഒഴുക്കാണ്, അതായത് സംസ്കാരത്തിന്റെ യാത്ര, ഇത് അക്ഷരാർത്ഥത്തിൽ ലക്ഷക്കണക്കിന് കാരണങ്ങളാൽ സംഭവിച്ച മാറ്റങ്ങളാണ്. ഈ മാറ്റങ്ങളിലൂടെ പൂർണ്ണമായും, നിശ്ചലമായും നിലനിൽക്കുന്നത് പൂർണ്ണ സത്യം മാത്രമാണ്, സത്യം എന്നാൽ കേവലം യാഥാർത്ഥ്യമല്ല, മറിച്ച് സത്യം എന്നാൽ പവിത്രത ഉളവാക്കുന്ന യാഥാർത്ഥ്യമാണ്, അങ്ങനെയുള്ള പവിത്രമായ യാഥാർത്ഥ്യത്തിൽ നിന്നാണ് ആനന്ദം ഉണ്ടാകുന്നത്, അതുകൊണ്ടാണ് ഭക്തഹൃദയം അത്തരം 'സത്യ'വുമായി ബന്ധപ്പെട്ടിരിക്കുന്നത്, കേവലം കടലാസിന്റെയും തെളിവുകളുടെയും കഷണങ്ങളുമായിട്ടല്ല.


ബ്രഹ്മണസ്പതി-സൂക്തവും, അഥർവഷീർഷവും ഗണപതിയുടെ വൈദിക സ്വരൂപത്തെ തെളിയിക്കുന്നുണ്ടോ ഇല്ലയോ എന്നതുമായി എനിക്ക് ഒരു ബന്ധവുമില്ല, കാരണം ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യസമൂഹത്തിന്റെ ഭക്തമനസ്സിൽ ദൃഢമായി സ്ഥാപിക്കപ്പെട്ടതും കുടികൊള്ളുന്നതുമായ ഓരോ രൂപവും ആ ഓംകാരത്തിന്റെ, അതായത് പ്രണവത്തിന്റെ, അതായത് കേശവന്റെ തന്നെ രൂപമാണെന്നതിൽ എനിക്ക് ഒരിക്കലും സംശയം തോന്നിയിട്ടില്ല, തോന്നുന്നില്ല, തോന്നുകയുമില്ല, കാരണം കേശവൻ എന്നാൽ 'ശവ'ത്തിന് അതായത് ആകൃതിയുടെ അതീതമായിരിക്കുന്ന ചൈതന്യത്തിന്റെ മൂല സ്തൊത്രമാണ് . അതിന്റെ അസ്തിത്വത്തെ ലോകം മുഴുവൻ നിഷേധിച്ചാലും അത് ഒരിക്കലും ഇല്ലാതാകില്ല."


മുഖപ്രസംഗത്തിന്റെ അവസാനം സദ്ഗുരു ശ്രീ അനിരുദ്ധ ബാപ്പു എഴുതുന്നു -
 

"സുഹൃത്തുക്കളേ, അതുകൊണ്ട് അനാവശ്യമായ ചർച്ചകളിൽ മുഴുകുന്നതിനേക്കാൾ, പൂർണ്ണ ശ്രദ്ധയോടും വിശ്വാസത്തോടും കൂടി പരമാത്മാവിന്റെ ഉപാസന ചെയുക. ശ്രീ സമർത്ഥൻ (കഴിവുള്ളവൻ) നിങ്ങളുടെ കാര്യങ്ങൾ പൂർത്തിയാക്കാൻ തീർച്ചയായും ഒപ്പമ്മുണ്ട്."




Comments