![]() |
| സ്രോതസ്സ് : സദ്ഗുരു ശ്രീ അനിരുദ്ധ ബാപ്പുവിന്റെ ദൈനിക് പ്രത്യക്ഷയിലെ മുഖപ്രസംഗം (03-09-2006) |
ഭാരതീയ കീർത്തന പാരമ്പര്യത്തിൽ, പരമാത്മാവിന്റെ വിവിധ രൂപങ്ങളെക്കുറിച്ചുള്ള പല കഥകളും, ആഖ്യാനങ്ങളും പറയപ്പെടുന്നു. അക്ഷരാർത്ഥ്ത്തിൽ, നാരദീയ രീതിയിലുള്ള ഈ കീർത്തന പാരമ്പര്യം, ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയിൽ തടസ്സമില്ലാതെ തുടരുന്നു. ശ്രീ സായി സച്ചരിതത്തിൽ, പരമ പൂജ്യ ശ്രീ ഹേമാഡ്പന്ത് കീർത്തനസംസ്ഥയുടെ ആദ്യപ്രവർത്തകൻ ദേവർഷി നാരദനാണെന്ന് ഉറപ്പിച്ചു പറയുന്നു. ഈ കീർത്തനക്കാർ, തങ്ങളുടെ കീർത്തനങ്ങളിലൂടെ നിർമ്മലമായ ഭക്തി പ്രചരിപ്പിച്ചു, അതുപോലെ സമൂഹം ഒത്തൊരുമയോടെ ജീവിക്കാൻ അക്ഷീണം പ്രയത്നിച്ചു. ഈ പരിശ്രമങ്ങളിലൂടെ, ഈ നാരദീയ പാരമ്പര്യം നിലനിർത്തുന്ന പല "അധികാരികളും" ഭഗവാന്റെ മഹത്വം വർണ്ണിക്കുന്ന ഗുണങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥകൾ പ്രചാരത്തിലാക്കി . ഇതുമൂലം, പരമാത്മാവിന്റെ വിവിധ രൂപങ്ങളിലെ ഭക്തസമൂഹങ്ങളെ, തമ്മിൽ ബന്ധിപ്പിക്കാൻ അവർക്ക് എളുപ്പമായി. ശ്രീ മഹാഗണപതിയുടെ കീർത്തനങ്ങളിലും, പല കഥകളും ശ്രീരംഗത്തിന്റെ രൂപത്തിൽ പറയപ്പെടുന്നു. . അവയിൽ പ്രസിദ്ധവും പ്രചാരത്തിലുള്ളതുമായ ഒരു നാടോടിക്കഥയാണ് 'അന്ധകാസുര ആഖ്യാനം'.
ബാലഗണപതിക്ക് ഗജമുഖം ലഭിച്ചു, ഈ ബാലഗണപതി ശിവശക്തികളോടൊപ്പം അതായത് തന്റെ മാതാപിതാക്കളോടൊപ്പം കൈലാസ പർവ്വതത്തിൽ ബാലലീലകൾ തുടങ്ങി . മൂത്ത സഹോദരൻ കാർത്തികേയ സ്വാമി, പിതാവിന്റെ ആജ്ഞപ്രകാരം ബൃഹസ്പതിയുടെ ആശ്രമത്തിൽ പഠനത്തിനായി പോയിരുന്നു. ഒരു ദിവസം, ശിവശങ്കർ തന്റെ ഗണങ്ങളോടൊപ്പം ലോകസഞ്ചാരത്തിനായി പുറപ്പെട്ടപ്പോൾ, ബാലഗണപതി താനും കൂടെ വരാമെന്ന് വാശിപിടിച്ചു. മഹാദേവന്റെ ലോകസഞ്ചാരത്തിൽ, സ്വാഭാവികമായും പല അസുരന്മാരുമായി ഏറ്റുമുട്ടൽ പ്രതീക്ഷിക്കാം. അതുകൊണ്ട്, ബാലഗണപതി തന്റെ പിതാവിനോടൊപ്പം പോകുന്നത് പാർവ്വതി മാതാവിന് ഇഷ്ടമായിരുന്നില്ല. എന്നാൽ, ശ്രീ മഹാദേവ് തന്റെ മകനെ കൂടെ കൊണ്ടുപോകാൻ തയ്യാറായിരുന്നു. ബാലഗണപതിയുടെ ബുദ്ധിയും, ശക്തിയും, ശിവനും പാർവതിയും ഒരുപോലെ അറിയാമായിരുന്നു. പക്ഷേ ഒരു അമ്മ, അമ്മ തന്നെയാണല്ലോ. അവളുടെ മാതൃഹൃദയത്തിൽ , കുഞ്ഞ് എത്ര ശക്തനാണെങ്കിലും,ആശങ്ക തീർച്ചയായും ഉണ്ടാകും. ബാലഗണപതിയുടെ വാശിയും, ഭർത്താവിന്റെ കോപിഷ്ഠവും, ശാഠ്യസ്വഭാവവും കാരണം പാർവ്വതി മാതാവ് ഒരു ദ്വിധാഗതിയിൽ അകപ്പെട്ടു . പാർവ്വതി മാതാവ് തന്റെ പ്രിയപ്പെട്ട സഹോദരനായ ശ്രീവിഷ്ണുവിനെ സ്മരിച്ചു. (ഇന്നും മീനാക്ഷി ക്ഷേത്രത്തിൽ ശിവ-പാർവ്വതി വിവാഹരംഗത്തിൽ, ശ്രീവിഷ്ണു പാർവ്വതിയുടെ മൂത്ത സഹോദരനായി കന്യാദാനം ചെയ്യുന്നത് കാണാം.)
അതേ നിമിഷം, സ്മരിച്ച മാത്രയിൽ(സ്മർതൃഗാമിയായ) ശ്രീവിഷ്ണു അവിടെ പ്രത്യക്ഷപ്പെട്ടു. സഹോദരീ -സഹോദരബന്ധം മാനുഷിക തലത്തിൽ പോലും വളരെ സ്നേഹമുള്ളതാണ്. ദൈവിക തലത്തിൽ, ഈ ബന്ധത്തിന്റെ അർത്ഥവും, സന്ദർഭവും അത്യധികം പവിത്രവും, സാംകേതിക രൂപത്തിലുള്ളവയാണ്, കാരണം ഇവയെല്ലാം തമ്മിൽ അഭേദമുണ്ട്. പാർവ്വതി മാതാവ് , തന്റെ പ്രശ്നം ശ്രീവിഷ്ണുവിനോട് പറഞ്ഞു, ശ്രീവിഷ്ണു ഉടൻ തന്നെ ഒരു ഉപായം നിർദ്ദേശിച്ചു. ശ്രീവിഷ്ണു പാർവ്വതി മാതാവിനോട് മഹാദേവനുമായി ഈ വിഷയത്തിൽ തർക്കിക്കാൻ പറഞ്ഞു, 'അദ്ദേഹത്തിന്റെ കോപം നിറഞ്ഞ ആദ്യത്തെ വാക്ക് പുറത്തുവരുമ്പോൾ തന്നെ, ആ വാക്കിനെ ഞാൻ ഒരു അസുരനായി രൂപാന്തരപ്പെടുത്തി , ആ ഭീകരമായ ഭൂതത്തെക്കുറിച്ച് ബാലഗണപതിയുടെ മനസ്സിൽ ഭയം ഉണ്ടാക്കും. ഇതുമൂലം, ശ്രീബാലഗണപതി തന്നെ തന്റെ വാശി ഉപേക്ഷിക്കും, ശിവശങ്കറും തന്റെ കോപം നിയന്ത്രിച്ച്, തന്റെ കുട്ടിയോടുള്ള സ്നേഹം കാരണം ബാലഗണപതിയെ കൂടെ കൊണ്ടുപോകാനുള്ള വാശി ഉപേക്ഷിക്കും' എന്ന് പറഞ്ഞു. അതുപോലെ എല്ലാം സംഭവിച്ചു, ശ്രീശിവൻ തന്റെ കാര്യങ്ങൾക്കായി പുറപ്പെട്ടു. ബാലഗണപതി അമ്മയോടൊപ്പം കൈലാസത്തിൽ പിന്നിൽ നിന്നു. മഹാദേവന്റെ കോപം നിറഞ്ഞ ആദ്യ വാക്കിൽ നിന്ന് വിഷ്ണു സൃഷ്ടിച്ച ആ അസുരൻ, ജോലി പൂർത്തിയായ ഉടൻ അപ്രത്യക്ഷമായി, പക്ഷേ, ശ്രീബാലഗണപതിയുടെ മനസ്സിൽ ഉണ്ടായ ഈ ഭയം അവൻ മാതൃസ്നേഹം കാരണം മാത്രം സ്വീകരിച്ചിരുന്നു, കുഞ്ഞ് തന്നെ അമ്മയുടെ വാശി നിറവേറ്റി. ശ്രീ മഹാദേവ് അവിടെ നിന്ന് പോയ ഉടൻ ബാലഗണപതി ഈ മനസ്സിലെ ഭയം തുപ്പിക്കളഞ്ഞു, ആ തുപ്പലിൽ നിന്ന് ഒരു ഭയങ്കരനായ രാക്ഷസൻ ജനിച്ചു. തുപ്പിക്കളഞ്ഞ ഭയത്തിൽ നിന്ന് ജനിച്ച ഈ രാക്ഷസനാണ്, അന്ധകാസുരൻ.
ജനിച്ച ഉടൻ തന്നെ ഈ അന്ധകാസുരൻ, തന്റെ രൂപവും, ആകൃതിയും കൂടുതൽ വർദ്ധിപ്പിച്ച് ഭയങ്കരനാക്കാൻ തുടങ്ങി. ബാലഗണപതി അവനുമായി യുദ്ധം ആരംഭിച്ചു, അവൻ സാക്ഷാൽ ഗണപതിയുടെ മനസ്സിൽ നിന്ന് പുറത്തുപോയ മാലിന്യത്തിൽ നിന്നാണ് ജനിച്ചതുകൊണ്ട്, അവന്റെ ശക്തിയും കുറവായിരുന്നില്ല. ഈ യുദ്ധം ഇരുപത്തിഒമ്പത് ദിവസം നീണ്ടു നിന്നു . മുപ്പതാമത്തെ ദിവസം, അമ്മാവൻ തന്റെ മരുമകനെ സഹായിക്കാൻ തീരുമാനിച്ചു, ശ്രീവിഷ്ണു ബാലഗണപതിയുടെ ചെവിയിലെ ഭിക്കബാലിയിൽ (കാതിന്റെ മുകളിൽ ധരിക്കുന്ന ഒരു ചെറിയ ആഭരണം) സൂക്ഷ്മരൂപത്തിൽ ഇരുന്നുകൊണ്ട് തന്റെ (ഗണപതിയുടെ) 'സൂര്യകോടി സമപ്രഭ' രൂപത്തെക്കുറിച്ച് ഓർമ്മിപ്പിച്ചു, അതോടെ കോടി സൂര്യന്മാരുടെ തേജസ്സ് ബാലഗണപതിയുടെ ശരീരത്തിൽ നിന്ന് പ്രകാശിക്കാൻ തുടങ്ങി, പിന്നെ അന്ധകാസുരൻ പൂർണ്ണമായും നശിച്ചു. ശ്രീ മഹാദേവ് തിരിച്ചെത്തി ഈ കഥ കേട്ടപ്പോൾ, അദ്ദേഹം ഉടൻ തന്നെ വിഷ്ണുലോകത്തേക്ക് പോയി ശ്രീവിഷ്ണുവിനെ അത്യധികം നന്ദിയോടെയും സ്നേഹത്തോടെയും ആലിംഗനം ചെയ്തു. ഗണപതിയുടെ ചെവിയിൽ ഭിക്കബാലി ധരിക്കുന്ന ആചാരം ഈ കഥയിൽ നിന്നാണ് ആരംഭിച്ചതെന്ന് തോന്നുന്നു.
മുഖപ്രസംഗത്തിന്റെ അവസാനത്തിൽ സദ്ഗുരു ശ്രീ അനിരുദ്ധ ബാപ്പു എഴുതുന്നു -
'ഈ കഥയുടെ ആത്മീയ അർത്ഥവും, സ്വാധീനവും നാളെ (അതായത് നമ്മുടെ അടുത്ത പോസ്റ്റിൽ) നോക്കാം.'
(തുടരും...)




Comments
Post a Comment