![]() |
| സദ്ഗുരു ശ്രീ അനിരുദ്ധ ബാപ്പുവിന്റെ ദൈനംദിന പ്രത്യക്ഷത്തിലെ മുഖപ്രസംഗം (15-12-2006) |
പർവതങ്ങളെ ധരിക്കുന്ന പാർവതീദേവി ഭൂമിയുടെ ദ്രവരൂപമാണ്. അതായത്, ചൈതന്യത്തെ പ്രകടമാക്കാൻ അടിസ്ഥാനമായുള്ള ദ്രവ്യശക്തി (ദ്രവ്യം എന്നാൽ ഭൗതികപദാർത്ഥം) . ഈ ദ്രവ്യശക്തിയുടെ സഹായമില്ലാതെ ചൈതന്യത്തിന്റെ ആവിഷ്കാരങ്ങൾ പ്രകടമാകില്ല, ചൈതന്യം കൂടാതെ ദ്രവ്യശക്തിക്ക് നിലനിൽപ്പുമില്ല. ഇതിനർത്ഥം, ദ്രവ്യശക്തി ആ മൂലചൈതന്യത്തിൽ നിന്നുതന്നെ ഉണ്ടായി, സ്ഥൂലതയിലേക്ക് സഞ്ചരിക്കുന്ന ശക്തിയാണ്. അതുകൊണ്ടുതന്നെ ഈ ശക്തിയുടെ ദ്രവരൂപം ജഗൻമാതാ പാർവതിയാണ്, അതിന്റെ പൂർണ്ണ സ്ഥൂലരൂപം ഭൂമിയും.
അത്തരത്തിലുള്ള പാർവതിഅമ്മയുടെ പുത്രനായ ഗണപതി, തന്റെ ദ്രവരൂപത്തിൽ സർവ്വലോകത്തിന്റെയും ഘനപ്രാണനാണ്, സൂക്ഷ്മരൂപത്തിൽ നാദമാണ്, സ്ഥൂലരൂപത്തിൽ പരമാത്മാവായ മഹാഗണപതിയാണ്.
അത്തരത്തിലുള്ള പാർവതിഅമ്മയുടെ പുത്രനായ ഗണപതി, തന്റെ ദ്രവരൂപത്തിൽ സർവ്വലോകത്തിന്റെയും ഘനപ്രാണനാണ്, സൂക്ഷ്മരൂപത്തിൽ നാദമാണ്, സ്ഥൂലരൂപത്തിൽ പരമാത്മാവായ മഹാഗണപതിയാണ്.
![]() |
| മാഘീ ഗണേശോത്സവത്തിൽ ശ്രീ ബ്രാഹ്മണസ്പതി |
മുഴുവൻ പ്രപഞ്ചവും യഥാർത്ഥത്തിൽ 'പ്രണവ'ത്തിന്റെ (ഓം) നാദത്തിൽ നിന്നാണ് വെളിപ്പെട്ടത്. പ്രണവത്തിന്റെ നാദം മുഴങ്ങാൻ തുടങ്ങിയപ്പോൾ, നിർഗുണവും നിരാകാരവുമായ ബ്രഹ്മത്തിൽ നിന്ന് സഗുണവും സാകാരവുമായ വിശ്വരൂപം ഉത്ഭവിക്കാൻ തുടങ്ങി. ഈ 'ഓംകാരത്തിന്റേയും', അതായത് മൂലധ്വനിയുടേയും, നിലവിൽ പ്രപഞ്ചത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഓരോ ധ്വനിയുമായുള്ള ബന്ധം തന്നെയാണ് ശ്രീമഹാഗണപതി. മനുഷ്യർ തങ്ങൾക്ക് ലഭിച്ച ബുദ്ധിശക്തിയും പ്രത്യേക ശബ്ദമുപയോഗിച്ചുള്ള ആശയവിനിമയശേഷിയും - അതായത് ഭാഷയും - ഉപയോഗിച്ച് എൺപത്തിനാല് ലക്ഷം യോനികളിൽ തങ്ങളുടെ ശ്രേഷ്ഠത വികസിപ്പിച്ചെടുത്തു. ഓരോ മനുഷ്യവികാസത്തിന്റേയും തുടക്കത്തിൽ ഈ ആശയവിനിമയശേഷി, അതായത് ഭാഷാവിജ്ഞാനം ഉണ്ട്. ഈ ഭാഷാവിജ്ഞാനത്തിന്റെ എല്ലാ സ്തൊത്രങ്ങളു൦ മഹാഗണപതിയുടെ ഗുണങ്ങളിൽ നിന്ന് പ്രകടമാക്കാനും, തെളിയിക്കാനും, നേടാനും സാധിക്കും.
മനുഷ്യൻ വികസിക്കുമ്പോൾ, അവന്റെ ബുദ്ധിയും മനസ്സും സ്വന്തം ഭാഷാവിജ്ഞാനത്തിന്റെയും, ധ്വനിശാസ്ത്രത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവിൽ നിന്നാണ് ഋഷിമാരുടെ അഗാധമായ ചിന്തകൾ ആരംഭിച്ചത്. സദാ പുതിയ അറിവുകൾ നേടുന്ന ഈ ഋഷിമാർ, തങ്ങളുടെ നിരീക്ഷണശക്തിയുടെ സഹായത്തോടെ നടത്തിയ ചിന്തകളിലൂടെ ശബ്ദത്തിന്റെ സ്ഥൂല, സൂക്ഷ്മ, ദ്രവ അവസ്ഥകളെക്കുറിച്ചുള്ള ബോധം നേടാൻ തുടങ്ങി, ഒടുവിൽ 'ഓംകാര'ത്തിൽ എത്തിച്ചേർന്നു. 'ഓംകാര'ത്തിന്റെ 'ദർശനം' ലഭിച്ചപ്പോൾ, ഋഷിമാർക്ക് പരമാത്മാവിന്റെ സത്-ചിത്-ആനന്ദ (സത്ത-ബോധം-ആനന്ദം) സ്വരൂപം മനസ്സിലായി, അങ്ങനെ ആധ്യാത്മികത തളിരിട്ടു.
ഈ ആത്മീയ യാത്രയിൽ, മൂലചൈതന്യവും ദ്രവ്യശക്തിയും തമ്മിൽ മനുഷ്യനുമായുള്ള അഭേദ്യബന്ധം വെളിപ്പെട്ടു. മനുഷ്യന് ലഭിച്ച ശരീരം, മനസ്സ്, ബുദ്ധി എന്നീ മൂന്ന് ജീവിതസ്തംഭങ്ങൾ ദ്രവ്യശക്തിയെ ശരിയായ രീതിയിൽ ഉപയോഗിക്കാതെ വേണ്ടത്ര വികസനം നേടില്ലെന്ന് ഋഷിമാർക്ക് ബോധ്യപ്പെട്ടു. അതേസമയം, മൂലചൈതന്യത്തിന്റെ അധിഷ്ഠാനം കൂടാതെ ദ്രവ്യശക്തിയെ ശരിയായി ഉപയോഗിക്കാൻ സാധിക്കില്ലെന്നും അവർക്ക് ബോധ്യമായി. അതുകൊണ്ടാണ്, പുരാതന ഭാരതീയ സംസ്കാരത്തിൽ, ഭൗതികജീവിതത്തെക്കുറിച്ചുള്ള ശാസ്ത്രങ്ങളും ആത്മീയശാസ്ത്രങ്ങളും ഒരിക്കലും പരസ്പരം ഭിന്നമായിരുന്നില്ല.
ഈ പ്രതിഭാശാലികളായ ഋഷിമാർക്ക് പൂർണ്ണമായി മനസ്സിലായിരുന്നത്, ആത്മീയതയുടെ അടിസ്ഥാനമില്ലാതെ ഭൗതിക വിദ്യകളെ ക്രിയാത്മകമായും ഗുണപരമായും ഉപയോഗിക്കാൻ സാധ്യമല്ല എന്നതായിരുന്നു. ആത്മീയതയുടെ പിന്തുണയില്ലാത്ത കേവലം ഭൗതിക ശാസ്ത്രങ്ങളുടെ പുരോഗതി പല വിനാശകരവും, ഹാനികരവും, അശുദ്ധവുമായ ശക്തികളെയും പ്രവർത്തനങ്ങളെയും ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്. അതേസമയം, ഋഷിമാർ ഇതും പൂർണ്ണമായി തിരിച്ചറിഞ്ഞിരുന്നു : ആത്മീയ ചിന്തനം , മനനം, പഠനം എന്നിവയിൽ മാത്രം ശ്രദ്ധിച്ച് ഭൗതിക വിദ്യകൾ ദുർബലവും വികസിക്കാത്തതുമായി തുടർന്നാൽ, ശരീരം ധരിച്ച മനുഷ്യന്റെ ശരീരത്തിനും, മനസ്സിനും, ബുദ്ധിക്കും ശരിയായ വികാസം അസാധ്യമാണ്.
ഈ രണ്ട് തത്വങ്ങളുടെയും സന്തുലിതാവസ്ഥയാണ് മനുഷ്യജീവിതത്തിന്റെ വികാസത്തിന്റെയും, സന്തോഷത്തിന്റെയും സൂത്ര൦ , എന്ന തീരുമാനം ഉറച്ചു . ഈ സൂത്രത്തെ 'ഗണേശവിദ്യ' എന്ന് വിളിക്കപ്പെട്ടു . ഈ 'സന്തുലിതാവസ്ഥ'ക്ക് ശിവ-പാർവതിമാരുടെ പുത്രൻ, അതായത് ഗണപതി, എന്ന പേര് ലഭിച്ചു.
സഗുണ സാകാരപ്രപഞ്ചത്തിലെ ഓരോ ഗുണത്തെയും സന്തുലിതമാക്കുന്ന ശക്തിയാണ് മഹാഗണപതി. അതുകൊണ്ടുതന്നെ അദ്ദേഹം 'ഗുണേശ്' എന്നും വിവിധ ഗുണസമൂഹങ്ങളുടെ അധിപൻ എന്ന നിലയിൽ 'ഗണേശ്' എന്നും അറിയപ്പെടുന്നു.
ആധ്യാത്മികശാസ്ത്രവും ഭൗതികശാസ്ത്രവും, അതായത് ജ്ഞാനവും വിജ്ഞാനവും തമ്മിലുള്ള അടിസ്ഥാനപരമായ സന്തുലിതാവസ്ഥയാണ് മഹാഗണപതി എന്ന് മനസ്സിലാക്കിയതിന് ശേഷം, അദ്ദേഹത്തിന്റെ വിവിധ സൂക്ഷ്മ ആവിഷ്കാരങ്ങളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു . ഈ അന്വേഷണത്തിന്റെ പ്രക്രിയയിൽ, പ്രാണമയ ശരീരത്തിലെ മൂലാധാര ചക്രത്തിൽ ഗണപതിയാണ് ആധിപത്യം സ്ഥാപിക്കുന്നതെന്ന് തിരിച്ചറിയപ്പെട്ടു. അങ്ങനെ, ഇന്ത്യൻ ശാസ്ത്രങ്ങളിൽ മൂലാധാര ചക്രത്തിന്റെ അധിപനായി ഗണപതി സ്ഥാപിക്കപ്പെട്ടു. ഭാഷാശാസ്ത്രവും ആശയവിനിമയ ശാസ്ത്രവും പഠിക്കുമ്പോൾ, ഗണപതിയുടെ മറ്റൊരു സൂക്ഷ്മരൂപം ബോധമണ്ഡലത്തിലേക്ക് കടന്നുവരാൻ തുടങ്ങി, അത് 'വാക്' (സംസാരം) ബുദ്ധിയുടെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടുതന്നെ, ശ്രീഗണപതി സർവ്വവിദ്യകളുടെയും ആശ്രയസ്ഥാനമായും , ബുദ്ധിദാതാവായും സാമൂഹ്യമനസ്സിൽ ദൃഢമായി വേരൂന്നി.
ദൈനംദിന ജീവിതത്തിൽ പ്രതിനിമിഷം അനേക വിഘ്നങ്ങളെയും, പ്രയാസങ്ങളെയും, ആപത്തുകളെയും നേരിടുന്ന മനുഷ്യ മനസ്സിന്റെ 'ധൈര്യം' അഥവാ ക്ഷമ ഈ 'സന്തുലിതാവസ്ഥ'യുടെ സൂക്ഷ്മരൂപം തന്നെയാണ്. ഈ രൂപം മനുഷ്യനെ കഷ്ടപ്പാടുകളിൽ നിന്ന് കരകയറാൻ പഠിപ്പിക്കുന്നു എന്ന് ഋഷിമാർക്ക് ബോധ്യപ്പെട്ടു. അങ്ങനെ, ശ്രീമഹാഗണപതിയുടെ 'വിഘ്നഹർത്താ' (വിഘ്നങ്ങളെ നീക്കുന്നവൻ) എന്ന രൂപം ബോധമണ്ഡലത്തിൽ പ്രവേശിച്ചു. രാമദാസ സ്വാമികൾ വളരെ ലളിതവും വ്യക്തവുമായ വാക്കുകളിൽ അദ്ദേഹത്തെ സുഖകർത്താ (സുഖ൦ നല്കുന്നവൻ ), ദുഃഖഹർത്താ ( ദുഃഖഹർത്താവു൦) , വിഘ്നവിനാശകൻ എന്ന് വിശേഷിപ്പിച്ചു.
![]() |
| സദ്ഗുരു ശ്രീ അനിരുദ്ധൻ്റെ വസതിയിൽ ശ്രീ ഗണേശൻ്റെ വരവ്. |
ശ്രീമഹാഗണപതിയുടെ ഈ ലീലാരൂപം തിരിച്ചറിഞ്ഞതിന് ശേഷം, സ്വാഭാവികമായും അത് ഉപയോഗപ്പെടുത്തുന്നതിനായി അനുസന്ധാനരൂപത്തിലുള്ള ഒരു പാലം നിർമ്മിക്കാനുള്ള ആഗ്രഹം ഋഷിമാരുടെ വിജയാഗ്രഹികുന്ന പ്രജ്ഞയിൽ ഉത്ഭവിച്ചു. അതിൽ നിന്നാണ് ഈ മഹാഗണപതിയുടെ മന്ത്രങ്ങളും അഥർവ ശീർഷവും ഉണ്ടായത്.
ധ്വനിശാസ്ത്രത്തിലെ 'ഗം' എന്ന ബീജാക്ഷരം, ഘന (സ്ഥൂല) രൂപത്തിനും,
ദ്രവരൂപത്തിനും ഇടയിൽ സന്തുലിതാവസ്ഥ കൈവരുത്തുന്നു എന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ്, 'ഗം' ഗണേശ ബീജമന്ത്രമായി സ്ഥാപിക്കപ്പെട്ടു. 'ഗം' എന്നതിൽ നിന്നാണ് ഗണപതി എന്ന പേര് വന്നത്. അതിനുമുമ്പ്, ഈ രൂപത്തെ 'ബ്രഹ്മണസ്പതി' എന്ന സർവ്വവ്യാപകമായ പേരിൽ അഭിസംബോധന ചെയ്തിരുന്നു.
'ബ്രഹ്മണസ്പതി'യിൽ നിന്ന് 'ഗണപതി'യിലേക്കുള്ള ഈ യാത്ര ഒരു ദൈവത്തിന്റെ യാത്രയല്ല, മറിച്ച് മനുഷ്യന്റെ ബോധമണ്ഡലത്തിലെ യാത്രയാണ്. അതുകൊണ്ട്, ഇവർ വ്യത്യസ്തരാണോ അതോ ഒന്നാണോ എന്ന വാദത്തിന് പ്രസക്തിയില്ല. പേരും പേരുമാറ്റവും മനുഷ്യന്റെ പ്രജ്ഞയുടെ വികാസത്തിന്റെ ഓരോ ഘട്ടത്തിന്റെയും സ്വാഭാവിക ഫലമാണ്, എന്നാൽ നാമി (പേരിന് പിന്നിലുള്ള സത്ത , അധികാര൦) എന്നും ഒന്ന് മാത്രമാണ്."
മുഖപ്രസംഗത്തിന്റെ അവസാനം, സദ്ഗുരു ശ്രീ അനിരുദ്ധ ബാപ്പു എഴുതുന്നു:
"സ്നേഹിതരേ, 'സന്തുലിതാവസ്ഥ'യും 'തുല്യത'യും എന്ന ഈ ഗുണങ്ങളില്ലാതെ മനുഷ്യന്റെ നിലനിൽപ്പ് മാത്രമല്ല, മുഴുവൻ പ്രപഞ്ചത്തിന്റെയും നിലനിൽപ്പും അസാധ്യമാണ്. മനുഷ്യജീവിതത്തിൽ ഈ സന്തുലിതാവസ്ഥ നിലനിർത്തുന്നത് തന്നെയാണ് വിഘ്നനാശം. ഈ വിഘ്നനാശത്തിന്റെ ശക്തി മനുഷ്യന് പ്രപഞ്ചത്തിന്റെ മൂല 'സന്തുലിതാവസ്ഥ' ശക്തിയിൽ നിന്ന് മാത്രമേ നേടാൻ സാധിക്കൂ. അതുകൊണ്ടാണ് ഗണപതി എല്ലാ ശുഭകാര്യങ്ങളിലും എപ്പോഴും മുൻനിരയിൽ നിൽക്കുന്നത്.
![]() |
| സദ്ഗുരു ശ്രീ അനിരുദ്ധൻ്റെ വസതിയിൽ ശ്രീ ഗണേശൻ്റെ വരവ്. |




Comments
Post a Comment