ഗുണേശ്

ഗുണേശ് - സദ്ഗുരു ശ്രീ അനിരുദ്ധ ബാപ്പുവിന്റെ ദൈനംദിന പ്രത്യക്ഷത്തിലെ മുഖപ്രസംഗം (30-08-2006)
ഗുണേശ് - സദ്ഗുരു ശ്രീ അനിരുദ്ധ ബാപ്പുവിന്റെ
ദൈനംദിന പ്രത്യക്ഷത്തിലെ മുഖപ്രസംഗം (30-08-2006)

ഗണപതിയുടെ ജന്മകഥ ഏതാണ്ട് എല്ലാവർക്കും അറിയാമാണ്. ഒരിക്കൽ ശ്രീശിവൻ ധ്യാന൦ ചെയ്ത് ഇരിക്കുവായിരുന്നു. അദ്ദേഹം എപ്പോഴാണ് വീട്ടിലേക്ക് മടങ്ങി വരിക എന്നത് പാർവതിമാതാവിന് അറിയാമായിരുന്നില്ല. അതിനിടയിൽ പാർവതിമാതാവിന് അഭ്യംഗസ്നാനം( എണ്ണയു൦, ഉപട്ടനവു൦ ഇത്ത്യാദി പുരട്ടിയുളള) ചെയ്യ)ൻ ആഗ്രഹിച്ചു . അവൾക്ക് ശിവന്റെ ഗണന്മാരെ സ്ന)നഗ്രഹത്തിന് പു്റത്തു നിർത്താൻ കഴിയില്ല)യിരുന്നു. അതുകൊണ്ട് തൻ്റെ വലതുമാനിയിലെ സുന്ദരമായ സുഗന്ധ ലേപം എടുത്ത്, അതിൽ നിന്ന് ഒരു ബാലന്റെ രൂപം ഉണ്ടാക്കി, സ്വന്തം ശ്വസനത്തിലൂടെ അവനിൽ പ്രാണം താളിച്ചു. ആ ബാലൻ തന്നെയാണ് ഗൗരിപുത്രൻ, വിനായകൻ—അഥവാ നമ്മുടെ പ്രിയ ഗണപതി.


പാർവതിമാതാവ് അവനോട് പറഞ്ഞു: “ഞാൻ അകത്ത് പോകുന്നു. ആരെയും അകത്ത് കടക്കാൻ അനുവദിക്കരുത്. നീ കതകിന് പുറത്ത് കാവൽനില്ക്കണം.” അതുവരെ ഈ ബാലഗണപതി ,തൻ്റെ അമ്മയെ ഒഴികെ മറ്റാരെയും കണ്ടിട്ടില്ല. പാർവതിമാതാവ് അന്ത്രഗ്രഹത്തിൽ പ്രവേശിചു ,പിന്നെ മാതാവ് നല്കിയ പാശവും അങ്കുശവും എന്ന ആയുധങ്ങൾ കയ്യിൽ പിടിച്ച്, ബാലഗണപതി കതകിന്മുന്നിൽ കാവലായി നിന്നു. അതിനിടയിലാണ് ശ്രീശിവൻ ധ്യാനം തീർത്ത് വീട്ടിലേക്ക് മടങ്ങിയെത്തിയത്. സ്വാഭാവികമാണ് ശ്രിമഹാഗണപതി, ആ എട്ട് വയസ്സു തികഞ്ഞ ബാലൻ അദ്ദേഹത്തെ അകത്ത് കടക്കാൻ അനുവദിച്ചില്ല. ശിവൻ കോപിച്ചു. എന്നാൽ ബാലഗണേശ് എളുപ്പത്തിൽ ഭയപ്പെട്ടില്ല. പകരം അവരുടെ കോപത്തെ ഒറ്റപിഴയു൦ ഭയപ്പെട)തെ, അവരെ യുദ്ധത്തിനായി വെല്ലുവിളിച്ചു .

സദ്ഗുരു ശ്രീ അനിരുദ്ധ ബാപുവിൻ്റെ ഭവനത്തിൽ ശ്രീ ഗണേശൻ്റെ പ്രതിഷ്ഠാപന്നം

ശിവൻ കരുതിയത് പോലെ അത്ര എളുപ്പം ആയിരുന്നില്ല ഈ യുദ്ധം. ബാലഗണേശ് തൻ്റെ ശക്തി പ്രകടിപ്പിച്ചു. ഒടുവിൽ ശിവൻ പാശുപതാസ്ത്രം പ്രയോഗിച്ച്, ബാലഗണേശൻ യുദ്ധത്തിൽ കൊല്ലപ്പെട്ട് , തല ശരീരത്തിൽ നിന്ന് വേർപ്പെട്ടു. പാശുപതാസ്ത്രത്തിന്റെ ശബ്ദം കേട്ട് പാർവതിമാതാവ് ഓടിയെത്തി, തൻ്റെ പുതുതായി സൃഷ്ടിച്ച കുഞ്ഞിന്റെ(ബാലന്റെ) അവസ്ഥ കണ്ട് അവർ കോപിതരായീ.

ഒരു ചെറിയ ബാലനെ ഇത്രയും കഠിനമായി ശിക്ഷിച്ചതിനാൽ പാർവതിഅമ്മ ശിവനോട് കടുപ്പത്തോടെ നിലപാട് എടുത്തു. ശിവനും തന്റെ കൃത്യത്തിൽ ലജ്ജിച്ചു. പിന്നീട് പാർവതിഅമ്മയുടെ മാതൃത്വം ക്രോധത്തിലേക്ക് മാറി, അവർ ഭീകരമായ രണചണ്ഡിയായിത്തീർന്നു. ഈ അത്യന്തം ഗുരുതരമായ ദൃശ്യത്തെ കണ്ട ദേവഗുരു ബൃഹസ്പതി ഇടപെട്ട് ശിവനോട് ബാലഗണേശന് ജീവൻ നൽകാൻ ആവശ്യപ്പെട്ടു.


ശിവൻ ഉടൻതന്നെ സമ്മതിച്ചു. അതോടെ പാർവതിയുടെ കോപം മാറിത്തുടങ്ങി. ശിവൻ തൻ്റെ ഗണന്മാരോട് ഏതെങ്കിലു൦ നവജാത കുട്ടിയുടെ തല എങ്കിലും കൊണ്ടുവരാൻ പറഞ്ഞു. അവർ കൊണ്ടുവന്നത് ഒരു ആനകുട്ടിയുടെ തലയായിരുന്നു. സമയപരിധിയുള്ളതിനാൽ, ഉടൻ തല ശരീരത്തിൽ ചേര്ത്തില്ലെങ്കിൽ കുഞ്ഞിന് ജീവൻ നൽകാനാവില്ലെന്ന് മനസ്സിലാക്കി ശിവൻ അതു ചേർത്തു. അങ്ങനെ ഗണേശൻ വീണ്ടും ജീവിച്ചു—ഇപ്പൊഴൊരു ഗജമുഖനായി.


ഈ കഥ നാം ഏറെക്കാലമായി ഭക്തിയോടെ കേൾക്കുന്നു. ഗണപതിക്ക് ആനയുടെ തലയാണ് കാരണമെന്തന്നതു൦ ഇതിൽ നിന്ന് വ്യക്തമാകുന്നു. പക്ഷേ, ഈ കഥയിൽ നിന്ന് മനുഷ്യജീവിതത്തിനായി അറിയേണ്ട മൂന്ന് മഹത്തായ സിദ്ധാന്തങ്ങളും വെളിപ്പെടുന്നു.

മാഗി ഗണേശോത്സവത്തിൽ വിഘ്നവിനാശക ഗണപതിയെ സ്നേഹപൂർവ്വം ആരാധിക്കുന്ന ഭക്തർ.

പാർവതി അഥവാ ഉമ—ഈ സബൂർണ ബ്രഹ്മാണ്ഡത്തിലെ ദ്രവ്യശക്തി ആണ് . അഞ്ചമഹാഭൂതങ്ങളിൽ നിന്നുള്ള എല്ലാ പദാർത്ഥങ്ങളും ഈ ദ്രവ്യങ്ങൾ ആണ്. ദ്രവ്യത്തിന്റെ ഫലപ്രദമായ സ്വഭാവം അതിന്റെ “ഗുണം” ആകുന്നു. ഈ ഗുണം മറ്റുള്ളവയിൽ ചെറുതോ വലുതോ സ്വാധീനം ചെലുത്തുന്നു. ആ സ്വാധീനം സൃഷ്ടിക്കുന്ന ശക്തിയാണ് “ഘനപ്രാണൻ”—അതിനാലാണ് ഗണപതി വിശ്വത്തിന്റെ ഘനപ്രാണനായി കണക്കാക്കപ്പെടുന്നത്.


മനുഷ്യന്റെ ജീവിതത്തിൽ ശ്വാസം, ജലം, ആഹാരം—മൂന്നും, ജന്മ൦ മുതൽ മരണ൦ വരെ അനിവാര്യമാണ്. മനസ്സും ഈ ഗുണങ്ങളുടെ സ്വാധീനത്തിലാണ് പ്രവർത്തിക്കുന്നത്. മനുഷ്യന്റെ എല്ലാ പ്രവ്രുത്തികളു൦, പ്രവണതകളു൦ ആശ്രയിക്കുന്നത് മനസ്സാണ്; ആ മനസ്സ് ഗുരുത്വ൦, ലഘുത്വ൦ തുടങ്ങിയ ഭാവശരീരികള)യ ഗുണങ്ങൾമേൽ ആണ് ആശ്രയിച്ചിരിക്കുന്നത്. ചില ഗുണങ്ങൾ ഉത്തമ മാർഗത്തിലേക്ക് നയിക്കും , ചിലത് തെറ്റായ വഴികളിലേക്ക്. അന്നപദാർത്ഥങ്ങൾ, ഔഷധങ്ങൾ, മനുഷ്യൻ സമ്പർക്കത്തിലാകുന്ന മറ്റ് രാസവസ്തുക്കൾ, മറ്റ് ജീവികളും ജന്തുക്കളും — ഇത്രയുമല്ല, സമ്പർക്കത്തിലാകുന്ന മറ്റു മനുഷ്യരും — ഇവയുടെ നല്ലതും മോശവും ആയ ഗുണങ്ങളാണ് മനുഷ്യജീവിതത്തിൽ അനേകം അവാഞ്ഛിത സംഭവങ്ങൾ

സംഭവിക്കുന്നത്. ആ ദോഷകരമായ സ്വാധീനങ്ങളേയാണ് “വിഘ്നം” എന്നു പറയുന്നത്.

മഹാഗണപതി എപ്പോഴും മനുഷ്യന്റെ ഉള്ളിലും പുറത്തുമായി സംഭവിക്കുന്ന ദോഷകരമായ ഗുണങ്ങളുടെ സ്വാധീനങ്ങൾ മാറ്റാൻ സജ്ജനാണ്. ഓരോ വസ്തുവും അതിൻ്റെ ഗുണത്തിലൂടെ പ്രവർത്തിക്കുന്നു. ഗുണത്തെ മാറ്റാൻ കഴിയുന്ന ശക്തി ഗണപതിക്കുണ്ട്. എന്നാൽ അദ്ദേഹം ഒരിക്കലും നല്ല ഗുണത്തെ മോശമായി മാറ്റില്ല—മാറ്റുന്നത് ദോഷത്തെ ഉത്തമത്തിലേക്ക് മാത്രം. അതിനാലാണ് ലോകം മുഴുവൻ അദ്ദേഹത്തെ “വിഘ്നഹർത്താവ്”, “മംഗളമൂർത്തി” എന്നിങ്ങനെ ആരാധിക്കുന്നത്.

മഹാഗണപതിയെ ഭക്തിയോടെ ആരാധിച്ചാൽ, മനുഷ്യൻ തന്റെ ജീവിതത്തിലെ ദോഷകരമായ ഗുണങ്ങൾക്കുള്ള സ്വാധീനത്തിൽ നിന്ന് രക്ഷപ്പെടും. അതിനൊപ്പം വിഘ്നങ്ങളേയു൦ ഒഴിവാക്ക)ൻ കഴിയു൦ . മഹാസന്തൻ രാമദാസസ്വാമികൾ പറഞ്ഞതുപോലെ—

"ഗണാധീശൻ, എല്ലാ ഗുണങ്ങളുടെയും ഇശ്വരൻ."

സദ്ഗുരു ശ്രീ അനിരുദ്ധ ബാപു തൻ്റെ വസതിയിൽ ഗണപതിയെ ദർശിക്കുന്നു

Comments