![]() |
| ഉദ്ധരണി: സദ്‌ഗുരു ശ്രീ അനിരുദ്ധ ബാപൂയുടെ ദൈനംദിന പ്രത്യക്ഷത്തിലെ 'യോ മോദകസഹസ്രേണ യജതി. സ വാഞ്ചിതഫലമവാപ്‌നോതി॥' എന്ന തലക്കെട്ടില്‍ മുഖപ്രസംഗം (03-09-2008) |
ഓം ഗം ഗണപതയേ നമഃ.
ഒരിക്കൽ, പാർവതീ ദേവി ബാലഗണേശനെയും കൂട്ടി അത്രി - അനസൂയയുടെ ആശ്രമത്തിൽ വന്നു. തൻ്റെ ഈ കൊച്ചുമകനെ കണ്ടയുടൻ, അനസൂയാ മാതാ വാത്സല്യം കൊണ്ട് നിറഞ്ഞു , എത്രമാത്ര൦ ലാളിക്കണം എന്ന് അറിയാതെ, അവർ അതിരില്ലാതെ ലാളിക്കാൻ തുടങ്ങി. കുഞ്ഞ് എന്താവശ്യപ്പെട്ടാലും അനസൂയ അത് നിറവേറ്റിക്കൊടുക്കും.
ഒരു ദിവസം, പാർവതീ ദേവി അനസൂയാ മാതയോട് പറഞ്ഞു, 'ഈ ബാലഗണേശന് ഇങ്ങനെയുള്ള ലാളനകൾ ശീലമായാൽ, ഞങ്ങൾ കൈലാസത്തിലേക്ക് തിരിച്ചുപോകുമ്പോൾ എനിക്ക് വലിയ പ്രയാസമായിരിക്കും !' അനസൂയാ മാതാ മധുരമായി ചിരിച്ചുകൊണ്ട് പറഞ്ഞു, 'അയ്യോ, ഞാൻ നിങ്ങളുടെ ഭർത്താവിനെയും ഇതേപോലെ ലാളിച്ചിരുന്നു, എന്നിട്ടും അദ്ദേഹം കൈലാസത്തിൽ സന്തോഷത്തോടെ തന്നെയല്ലേ കഴിയുന്നത്?' പാർവതിക്ക് അനസൂയയുടെ വാക്കുകൾ പൂർണ്ണമായും ശരിയാണെന്ന് തോന്നി.
പാർവതിജി ശ്രദ്ധിച്ചു നോക്കിക്കൊണ്ടിരുന്നു , അനസൂയാ മാതാ എത്ര ലാളിച്ചാലും, എന്റെ ഈ കുഞ്ഞ് അനസൂയയുടെ വാക്ക് ഒരിക്കലും ധിക്കരിക്കുന്നില്ലെന്നും, പ്രധാനമായി, ഈ ലാളനകൾ കാരണം അവൻ അഹങ്കാരിയായി മാറുന്നില്ലെന്നും . എന്നാൽ കൈലാസത്തിൽ ആയിരിക്കുമ്പോൾ, ഈ കുട്ടിയുടെ പിന്നാലെ നമുക്ക് എപ്പോഴും ഓടി നടക്കേണ്ടി വരും. ഇതിനെക്കുറിച്ച് ആലോചിച്ച് പാർവതിജി തളർന്നു , പക്ഷെ ഉത്തരം ലഭിച്ചില്ല. ഒടുവിൽ, ഒരു രാത്രി, ബാലഗണേശൻ ഉറങ്ങിയ ശേഷം, അവൾ അനസൂയാ മാതയോട് ഈ ചോദ്യം ചോദിച്ചു. അനസൂയാ മാതാ പറഞ്ഞു , ' നോക്കൂ മോളേ , ഇന്ന് ഞാൻ മന്ത്രപഠനത്തിൽ അല്പം തിരക്കിലാണ്. എനിക്ക് അടുത്ത കുറച്ച് ദിവസങ്ങളിൽ ഒരു പ്രത്യേക മന്ത്രജപ സംഖ്യ പൂർത്തിയാക്കണം. അത് പൂർത്തിയായ ശേഷം ഞങ്ങൾ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കും .'
അതിൻ്റെ അടുത്ത ദിവസം, സാക്ഷാൽ ശിവശങ്കരൻ കൈലാസത്തിൽ നിന്ന് തൻ്റെ മാതാപിതാക്കളെ കാണാനും, ഭാര്യയെയും, മകനെയും തിരികെ കൊണ്ടുപോകാനും വന്നു. ശിവൻ്റെ കോപിഷ്ഠമായ സ്വഭാവം കാരണം, കൈലാസത്തിൽ ആയിരിക്കുമ്പോൾ എപ്പോഴും കുറച്ച് ശ്രദ്ധയോടെ പെരുമാറുകയും, സംസാരിക്കുകയും ചെയ്യുന്ന പാർവതിജി , ഇത്രയും കാലം അനസൂയ മാതായുടെ ആശ്രമത്തിൽ നിർഭയമായി കഴിഞ്ഞിരുന്നു. ശിവശങ്കരനെ കണ്ടപ്പോൾ അവളുടെ ആ സ്വാതന്ത്ര്യം താനേ കുറഞ്ഞു.
എന്നാൽ ശിവൻ ആശ്രമത്തിൻ്റെ വാതിൽക്കൽ കണ്ടയുടൻ, അനസൂയാ മാതാ അത്യധികം സ്നേഹത്തോടെ മുന്നോട്ട് പോയി, അദ്ദേഹത്തിന് മംഗള അഭിഷ്ടം ചെയ്ത്, അദ്ദേഹത്തിൻ്റെ കൈ പിടിച്ച് അകത്തേക്ക് കൊണ്ടു വന്നു. ബാലഗണേശൻ , എത്രമാത്ര൦ ആത്മബന്ധത്തോടെയാണ് പാർവതിജിയുടെ മടിയിൽ കയറിയിരുന്നത് , അത്രയു൦ ആത്മബന്ധത്തോടെയാണ് ശിവനും അനസൂയാ മാതയുടെ മടിയിൽ കയറുന്നത് , പാർവതീ മാതാ കണ്ടു . ആ സൗമ്യനായ സദാശിവൻ , ദിവസം മുഴുവൻ ആശ്രമത്തിൻ്റെ പരിസരത്ത് കറങ്ങി നടക്കുമായിരുന്നു , തൻ്റെ കുട്ടിക്കാലത്തെ ഓർമ്മകൾ പറയുമായിരുന്നു , പ്രധാനമായി, ആശ്രമത്തിലെ തൻ്റെ കുട്ടിക്കാലത്തെ കൂട്ടുകാരുമായി ഒരു കൊച്ചുകുട്ടിയെപ്പോലെ കളിക്കുമായിരുന്നു . ആ പരമശിവൻ്റെ കൂട്ടുകാരും കുട്ടികളായിരുന്നില്ല. അവരും വലിയ വലിയ ഋഷിമാരായി മാറിയിരുന്നു.
ഏറ്റവും പ്രധാനമായി, ശിവന്റെ മനസ്സിൽ എല്ലാ ദിവസവും അനസൂയാ മാതാ തന്നെ ഭക്ഷണം തീറ്റണമെന്ന തീവ്രമായ ആഗ്രഹം ഉണ്ടായിരുന്നു. ഒരു തവണ, ബാലഗണേശനും ശിവനും ഒരേ സമയം അതിയായ വിശപ്പുണ്ടായി, രണ്ടുപേരുടെയും വാശി ഒന്നായിരുന്നു, അതായത് അനസൂയാ മാതാ മാത്രമേ അവർക്ക് ഭക്ഷണം കൊടുക്കാവൂ. അനസൂയാ മാതാ ശിവനോട് പറഞ്ഞു, 'ഇത്ര വലുതായല്ലോ, കുറച്ച് നേരം കാത്തിരിക്കൂ, കുറച്ച് ക്ഷമയോടെയിരിക്കൂ. ആദ്യം ഞാൻ ഗണപതി ബാലന് ഭക്ഷണം കൊടുക്കുന്നു , അവൻ്റെ വയറു നിറഞ്ഞാൽ പിന്നെ ഞാൻ നിങ്ങളെ തീറ്റുന്നു.' ശിവശങ്കരൻ പരിഭവിച്ച് പറഞ്ഞു, 'നിങ്ങളുടെ വാക്ക് എനിക്ക് സ്വീകാര്യമാണ്, കാരണം ഇവൻ എൻ്റെയും കുട്ടിയാണ്. പക്ഷേ, എന്നെക്കാൾ നിങ്ങൾ അവനെയാണ് കൂടുതൽ സ്നേഹിക്കുന്നതെന്നും എനിക്ക് തോന്നുന്നു. പക്ഷെ നിങ്ങൾ പറയുന്നത് ശരിയാണ് , ഞാൻ കാത്തിരിക്കാം.'
ബാലഗണേശൻ ഭക്ഷണം കഴിക്കാൻ ഇരുന്നു. ലംബോദരൻ (വലിയ വയറുള്ളവൻ) ആയതുകൊണ്ട് അദ്ദേഹത്തിൻ്റെ വിശപ്പും
അത്രത്തോളം വലുതായിരുന്നു, അന്ന് ഗണപതിയുടെ വയറു നിറയുന്നില്ലായിരുന്നു. അനസൂയാ മാതാ അദ്ദേഹത്തിന് ഭക്ഷണം തീറ്റിക്കൊണ്ടിരുന്നു . ശിവശങ്കരൻ, അടുത്ത് പുറമേ കണ്ണടച്ചിരുന്നെങ്കിലും, വാസ്തവത്തിൽ, "എന്റെ ഊഴം എപ്പോൾ വരും?" എന്നാണ് അവർ ചിന്തിച്ചുകൊണ്ടിരുന്നത്. പാർവതീ മാതയ്ക്കും ആശ്ചര്യം തോന്നിത്തുടങ്ങി , തൻ്റെ ഈ മകൻ ഇനിയെത്ര കഴിക്കും? പിന്നെ ഈ വ്യാകുലനായ ശിവൻ എത്ര നേരം ക്ഷമയോടെയിരിക്കും? അപ്പോഴേക്കും അനസൂയാ മാതാ ശ്രീ ബാലഗണപതിയോട് പറഞ്ഞു, 'ഞാൻ നിങ്ങൾക്കായി ഒരു പ്രത്യേക മധുരപലഹാരം ഉണ്ടാക്കിയിട്ടുണ്ട്, അത് ഇപ്പോൾ കഴിക്കൂ.' അനസൂയാ മാതാ ആ ബാലഗണേശന് ഒരു മോദകം കൊടുത്തു. ആ നിമിഷം ബാലഗണപതി ഒരു മനോഹരമായ ഏമ്പക്കം വിട്ടു, എന്തൊരത്ഭുതം ! അതോടൊപ്പം, ശിവശങ്കരനും തൃപ്തിയുടെ സുഖകരമായ ഇരുപത്തിയൊന്ന് ഏമ്പക്കങ്ങൾ വന്നു. ബാലഗണപതിയും, ശിവനും ഒരേ സമയം അനസൂയാ മാതയോട് പറഞ്ഞു, 'ഈ വിഭവം എത്ര മനോഹരമാണ് !'
പാർവതിജിക്ക് ഈ രഹസ്യം മനസ്സിലായില്ല. ആ രാത്രി പാർവതീ മാതാ വീണ്ടും അനസൂയാ മാതയോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. 'നിങ്ങൾക്കെങ്ങനെ ഈ അത്ഭുതങ്ങളെല്ലാം ചെയ്യാൻ കഴിയും ? അങ്ങേയറ്റം ലാളിച്ചാലും ഈ ബാലഗണപതി നിങ്ങളുടെ വാക്കുകളെല്ലാം കേൾക്കുന്നു! ഈ കോപിഷ്ഠനായ ശിവൻ ഇവിടെയെത്തിയ ഉടൻ തന്നെ സൗമ്യ സ്വഭാവിയായി മാറുന്നു! ബാലഗണേശൻ്റെ വിശപ്പ് ഇന്ന് ഇത്രയധികം വർദ്ധിച്ചു! അദ്ദേഹത്തിൻ്റെ വിശപ്പ്, എണ്ണമറ്റതും, വിവിധ തരത്തിലുള്ളതുമായ വിഭവങ്ങൾ കൊണ്ട് തീർന്നില്ല, പക്ഷേ ഈ ഒരു ചെറിയ പുതിയ വിഭവം കൊണ്ട് ബാലഗണപതിയുടെ വയറു ഒരു നിമിഷത്തിൽ നിറഞ്ഞു, അദ്ദേഹത്തിന് തൃപ്തിയുടെ ഏമ്പക്കം വന്നു! എല്ലാത്തിനും ഉപരിയായി, ക്ഷമയോടെയിരുന്ന, വിശന്നു വലഞ്ഞ ശിവൻ്റെ വയറും ബാലഗണേശൻ ആ ഒരു മോദകം കഴിച്ച ഉടൻ തന്നെ പൂർണ്ണമായി നിറഞ്ഞു! ബാലഗണേശൻ്റെ ഒരു ഏമ്പക്കത്തോടൊപ്പം ശിവശങ്കരന് ഇരുപത്തിയൊന്ന് ഏമ്പക്കങ്ങൾ വന്നു!'
ഇതെല്ലാം, അത്യധികം സ്നേഹമുള്ള പാർവതീ മാതയുടെ ആശ്ചര്യജനകമായ ആർപ്പുവിളികളായിരുന്നു. എന്നാൽ ചോദ്യം ഒന്നുമാത്രമായിരുന്നു, ഇതിന് പിന്നിലെ രഹസ്യമെന്ത് ? പിന്നെ ഈ അസാധാരണമായ 'മോദകം' എന്ന വിഭവം എന്താണ്?
അനസൂയാ മാതാ പറഞ്ഞു , 'ഈ അത്ഭുതവും ചോദ്യവും നിങ്ങൾക്ക് എന്തുകൊണ്ടുണ്ടായോ, അതിനു പിന്നിലുള്ള അതേ കാരണം തന്നെയാണ് ഈ എല്ലാ സംഭവങ്ങൾക്കും പിന്നിലുള്ള കാരണം. നിങ്ങളുടെ ഭർത്താവിനോടും, പുത്രനോടും നിങ്ങൾക്കുള്ള
അതിരില്ലാത്തതും, നിസ്വാർത്ഥവുമായ സ്നേഹമുണ്ടല്ലോ, അതേ സ്നേഹം - 'ലാഭേവീൺ പ്രീതി' (ഫലം ആഗ്രഹിക്കാത്ത സ്നേഹം) - ഇതാണ് ഈ എല്ലാറ്റിനും പിന്നിലെ രഹസ്യം, ഈ മോദകം ലാഭേവീൺ പ്രീതിയുടെ, അതായത് നിർമ്മലമായ സന്തോഷത്തിൻ്റെ അന്നമയ അഥവാ ഘനരൂപമാണ്. ഈ ബാലഗണപതി പ്രപഞ്ചത്തിൻ്റെ ഘനപ്രാണനാണ്, അതുകൊണ്ടാണ് ഈ ഘനപ്രാണന് ഘനം അഥവാ സ്ഥൂലരൂപത്തിൽ ഈ നിർഭേളമായ സന്തോഷം മോദകരൂപത്തിൽ കൊടുക്കുമ്പോൾ അദ്ദേഹം തൃപ്തനാകുന്നത്, പിന്നെ സ്വാര്ത്ഥോത്പന്നം അഥവാ ഷഡ്രിപു-ഉത്പന്നമായ എല്ലാറ്റിനെയും ദഹിപ്പിക്കുകയെന്നത് ആരുടെ ജോലിയാണോ, ആ ശിവൻ്റെ തൃപ്തിയും കേവലം ഘനപ്രാണൻ ഒരു മോദകം കഴിച്ചതുകൊണ്ട് സംഭവിച്ചു, അതും ഇരുപത്തിയൊന്ന് ഇരട്ടി.'
പാർവതീ മാതാ അനസൂയാ മാതയെ വന്ദിച്ചു, എന്നിട്ട് പറഞ്ഞു, 'ഈയെല്ലാം ഭക്തി ലോകത്തിൽ എന്നുമെന്നും നിലനിൽക്കട്ടെ, അങ്ങനെയുള്ള അനുഗ്രഹം നൽകുക.' അനസൂയാ മാതാ പറഞ്ഞു, 'തഥാസ്തു'.
.....അങ്ങനെ ആ ദിവസം മുതൽ ഈ ഭാദ്രപദ ശുക്ല ചതുർത്ഥിയുടെ ഗണേശോത്സവം തുടങ്ങി, ഗണപതിക്ക് 21 മോദകങ്ങൾ നൈവേദ്യമായി അർപ്പിക്കാൻ തുടങ്ങി, പിന്നെ ആ ദിവസം മുതൽ, ഗണപതിക്ക് ഒരു പങ്ക് നൽകുമ്പോൾ ശിവൻ 21 ഇരട്ടി തൃപ്തനാകുന്നു , അത് കണ്ടിട്ട് പരമാത്മാവിൻ്റെ ഏത് രൂപത്തിൻ്റെയും പൂജ തുടങ്ങുന്നതിന് മുൻപ് ശ്രീഗണപതിയുടെ പൂജ ആരംഭിച്ചു.
എഡിറ്റോറിയലിൻ്റെ അവസാനത്തിൽ, സദ്ഗുരു ശ്രീ അനിരുദ്ധ ബാപു എഴുതുന്നു - 'എൻ്റെ പ്രിയപ്പെട്ട ശ്രദ്ധാലുക്കളായ സുഹൃത്തുക്കളെ , മോദകം എന്നാൽ 'ലാഭേവീൺ പ്രീതി', ഈ മോദകം ഗണേശ ചതുർത്ഥിക്ക് മാത്രമല്ല, ദിവസവും അർപ്പിച്ചുകൊണ്ടേയിരിക്കുക, പിന്നെ പ്രസാദമായി അത് കഴിക്കുകയും ചെയ്യുക. അപ്പോൾ എങ്ങനെയാണ് വിഘ്നങ്ങൾ തലയ്ക്ക് മുകളിൽ നിൽക്കുക" ?

| സദ്ഗുരു ശ്രീ അനിരുദ്ധ ബാപ്പുവിൻ്റെ ഭവനത്തിൽ ശ്രീ ഗണേശൻ്റെ പ്രതിഷ്ഠാപന്നം |

| സദ്ഗുരു ശ്രീ അനിരുദ്ധ ബാപ്പുവിന്റെ വസതിയിൽ ഗണപതിക്ക് മോദകങ്ങൾ സമർപ്പിക്കുന്നു. |

Comments
Post a Comment